Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിജയരാഘവന്റെ സെക്രട്ടറി സ്ഥാനം: സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് അതൃപ്തി; തിരിച്ചടിയായത് നേതാക്കള്‍ തമ്മിലുളള അസ്വാരസ്യം

വര്‍ഷങ്ങളായി നിലനിര്‍ത്തിപോന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂരുകാരനല്ലാത്ത ഒരു നേതാവ് കടന്നുവന്നത് കണ്ണൂരില്‍ നിന്നുളള പല നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയാണ്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 14, 2020, 10:35 pm IST
inKerala

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനെ തീരുമാനിച്ചതില്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കള്‍ക്ക് കടുത്ത അതൃപ്തി. വര്‍ഷങ്ങളായി നിലനിര്‍ത്തിപോന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണൂരുകാരനല്ലാത്ത ഒരു നേതാവ് കടന്നുവന്നത് കണ്ണൂരില്‍ നിന്നുളള പല നേതാക്കള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയാണ്. 

കാലങ്ങളായി സെക്രട്ടറി സ്ഥാനം വഹിച്ചു വരുന്ന കണ്ണൂരില്‍ നിന്നുളള നേതാക്കളുടെ പിന്‍ബലത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയെ ഒന്നാകെ കണ്ണൂര്‍ ലോബിയിലെ നേതാക്കളാണ് നിയന്ത്രിച്ചു വരുന്നത്. തെരഞ്ഞെടുപ്പുകളില്‍ ആരു മത്സരിക്കണം എന്ന് തുടങ്ങി ആരൊക്കെ മന്ത്രിമാരാകണം വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം തുടങ്ങി സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തെ പൂര്‍ണ്ണമായി എല്ലാ കാലത്തും നിയന്ത്രിച്ചിരുന്നത് കണ്ണൂരില്‍ നിന്നുളള നേതാക്കളായിരുന്നു. ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത നേതാക്കള്‍ വിജയരാഘവനെ സെക്രട്ടറിയാക്കിയതിലുളള തങ്ങളുടെ അതൃപ്തി പാര്‍ട്ടിക്കുളളില്‍ രേഖപ്പെടുത്തിയതായാണ്  വിവരം.

വിജയരാഘവന്റെ സെക്രട്ടറി സ്ഥാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതോടെ താത്കാലികമായെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കണ്ണൂരിലെ നേതാക്കളില്‍ നിന്നും കൈവിട്ടു കഴിഞ്ഞു. കോടിയേരിയുടെ സ്ഥാനമൊഴിയലിന്  ചികിത്സയാണ് പറയുന്ന കാരണമെങ്കിലും രാഷ്ര്ടീയമായ കാരണങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. 1992-ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് കണ്ണൂരിന് പുറത്തു നിന്നും അവസാനമായി സിപിഎം സെക്രട്ടറി സ്ഥാനത്ത് എത്തിയത്.  അതിനുശേഷം പതിനാറു വര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയനു പിന്നാലെ 2015 ഫെബ്രുവരി 23 മുതല്‍ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍.

പിണറായി വിജയന്‍ സെക്രട്ടറി ആയതിനുശേഷമാണ് സിപിഎമ്മിലെ കണ്ണൂര്‍ ലോബി ശക്തമായി പിടിമുറുക്കിയത്. പാര്‍ട്ടിയില്‍ വി.എസ് പക്ഷത്തെ ഒതുക്കുന്നതിനടക്കം നേതൃത്വം നല്‍കിയത് കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കി കൊണ്ട് ഇ.പി. ജയരാജന്‍, എം.വി. ജയരാന്‍, പി. ജയരാജന്‍ എന്നിവരും പിണറായിയും കോടിയേരിയും പാര്‍ട്ടിയിലെ അവസാനവാക്കായി മുന്നോട്ടു പോവുകയായിരുന്നു. ഇടക്കാലത്ത് കണ്ണൂര്‍ ലോബിയില്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വിള്ളല്‍ സൃഷ്ടിച്ചെങ്കിലും  കോടിയേരിയടക്കമുളള മറ്റുളള നേതാക്കള്‍ പിണറായിയുടെ ഇംഗിതത്തിനനനുസരിച്ച് പാര്‍ട്ടിയെ ഭരിക്കുകയായിരുന്നു.

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ കണ്ണൂരില്‍ നിന്നുളള മറ്റൊരു നേതാവായ  എം.വി. ഗോവിന്ദന്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു കണ്ണൂര്‍ നേതാക്കളുടേയും അണികളുടേയും വിശ്വാസം. മന്ത്രി ഇ.പി. ജയരാജന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി കൊണ്ടാണ് പാര്‍ട്ടിയിലെ ദുര്‍ബലനായ ഒരു നേതാവ് എന്നു പറയാവുന്ന എ. വിജയരാഘവന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഇതോടെ പാര്‍ട്ടിയുടെ അധികാരം കണ്ണൂരില്‍ തന്നെ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിച്ച കണ്ണൂര്‍ ലോബിയിലെ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത്, മയക്കുമരുന്നുകടത്ത് കേസുകള്‍ ആയുധമാക്കി പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ച തെക്കന്‍ ലോബിക്ക് പുതിയ നീക്കം നേട്ടമായിരിക്കുകയാണ്. അതേസമയം കണ്ണൂരിലെ നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം ലഭിക്കാതെ പോയതിനു എം.വി. ജയരാജന്‍, ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദനടക്കമുളള നേതാക്കള്‍ക്കിടയില്‍ ഏതാനും നാളുകളായി നിലനില്‍ക്കുന്ന  അസ്വാരസ്യങ്ങളാണ് കാരണമെന്ന വിവരവും പുറത്തു വരുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ ആരോപണ വിധേയരായ പിണറായിയേയും കോടിയേരിയേയും പ്രതിരോധിക്കാന്‍ കണ്ണൂരിലെ മറ്റ് നേതാക്കള്‍ മുന്നോട്ടു വരാത്തതിലുളള പ്രതികാരമാണ് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ക്ക് സെക്രട്ടറി സ്ഥാനം നല്‍കാത്തതിന് പിന്നിലെന്നും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയുണ്ട്. ഇരുവരും വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണ്  വിജയരാഘവനെ സെക്രട്ടറിയാക്കിയതെന്നും പറയപ്പെടുന്നു.

Tags: cpmkannurVijayaraghavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.