സിഡ്നി: ഡിസംബര്‍ 17ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് കാണികളെ ഉള്‍പ്പെടുത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇരു ടീമുകളും തമ്മില്‍ കളിക്കുന്ന ആദ്യ പകല്‍-രാത്രി മത്സരമാണിത്. അഡ്ലെയിഡില് നടക്കുന്ന മത്സരത്തില്‍ സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാവുന്നതില്‍ പകുതിയോളം ആളുകളെ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. ഏകദേശം 27,000 കാണികള്‍ക്ക് അവസരം ലഭിക്കുമെന്നാണ് സൂചന.
കൊറോണയുടെ പശ്ചാത്തലത്തില്‍ നീണ്ട നാളായി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണികള്‍ക്ക് പ്രവേശനമില്ല. പരമ്പരയില്‍ പകലും രാത്രിയുമായി കളിക്കുന്ന ഏക മത്സരവുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: