ദുബായ്: വനിതാ ട്വന്റി20 ചലഞ്ചില്‍ ട്രയല്‍ബ്ലെയ്സേഴ്സ് കിരീടം ചൂടിയതിന് പിന്നാലെ വാര്‍ത്തകളില്‍ നിറയുകയാണ് നട്ടകന്‍ ചന്ദമെന്ന തായ്ലന്ഡ് താരം. രണ്ടാം ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ ബൗണ്ടറി ലൈനില്‍ ചന്ദം നടത്തുന്ന മിന്നുന്ന സേവിനെ കൈയടികളോടെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ബൗണ്ടറി ലൈനില്‍ ഫോറു പോകുമെന്നുറപ്പിച്ച പന്ത് അനായാസം ചാടിമറിഞ്ഞ് സെവ് ചെയ്യുന്ന ചന്ദത്തിനെ എതിര് താരങ്ങള്‍ പോലും അഭിനന്ദിച്ചു. താരത്തിന്റെ ഫീല്‍ഡിങ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. ഒരുപക്ഷെ പുരുഷന്മാരുടെ ഐപിഎല്ലില്‍ പോലും ഇത്തരമൊരു പ്രകടനം അപൂര്‍വമായിരിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: