Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൊടുപുഴയിലെ പച്ചക്കറി മാര്‍ക്കറ്റ് അടച്ചു; ഉണ്ടപ്ലാവില്‍ തീവ്രത കൂടിയ വൈറസ്

ശനിയാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 24 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. വെള്ളിയാഴ്ച രോഗം വ്യാപിച്ച് ഒരാള്‍ ഇവിടെ മരിച്ചിരുന്നു. ഇതിന് മുമ്പ് ചുമട്ടുതൊഴിലാളികള്‍ക്കടക്കം കൊറോണ കണ്ടെത്തി

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 9, 2020, 11:03 am IST
in Idukki
തൊടുപുഴ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞപ്പോള്‍

തൊടുപുഴ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞപ്പോള്‍

തൊടുപുഴ: കൊറോണ വ്യാപനം രൂക്ഷമായതിന് പിന്നാലെ നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ പച്ചക്കറി മാര്‍ക്കറ്റ് അടച്ചു. ശനിയാഴ്ച വൈകിട്ട് മേഖല പൂര്‍ണ്ണമായും കണ്ടെയ്‌മെന്റ് സോണായി ജില്ലാ കളക്ടര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
പിന്നാലെ ഇന്നലെ രാവിലെ പച്ചക്കറികള്‍ മാറ്റുന്നതിന് ഉടമകള്‍ക്ക് സമയം നല്‍കിയ ശേഷമാണ് പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് അടപ്പിച്ചത്. ശനിയാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 24 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. വെള്ളിയാഴ്ച രോഗം വ്യാപിച്ച് ഒരാള്‍ ഇവിടെ മരിച്ചിരുന്നു. ഇതിന് മുമ്പ് ചുമട്ടുതൊഴിലാളികള്‍ക്കടക്കം കൊറോണ കണ്ടെത്തി. പലരും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലു ഇത് വകവെയ്‌ക്കാറില്ലെന്നും ഇതാണ് ഇത്രയധികം പേര്‍ക്ക് അസുഖം ബാധിക്കാന്‍ കാരണമായതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

പലപ്പോഴും കൃത്യമായ സുരക്ഷാ മുന്‍കരുതലകള്‍ ഒരു കടകളിലും എടുത്തിരുന്നില്ല. കൃത്യമായി മാസ്‌ക്ക് പോലും കൃത്യമായി ധരിക്കാതെയാണ് കച്ചവടം നടന്നത്. ഇതാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണമായത്. ഏഴ് ദിവസത്തേക്കാണ് മാര്‍ക്കറ്റ് അടച്ചത്, ഇതിന് ശേഷം അണുനശീകരണം നടത്തി കൂടുതല്‍ നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് തുറക്കാനാണ് നീക്കം. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ദിവസവും നിരവധി ലോഡ് പഴം-പച്ചക്കറികളാണ് ജില്ലയിലെ പ്രധാന മാര്‍ക്കറ്റായ ഇവിടേക്ക് എത്തുന്നത്.  

തൊടുപുഴ നഗരസഭയുടെ കീഴില്‍ വരുന്ന 14, 15, 16 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഉണ്ടപ്ലാവ്, രണ്ടുപാലം മേഖലകളിലും രോഗ വ്യാപനം രൂക്ഷമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ കടകള്‍ അടപ്പിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ ഇവിടെ പല റോഡുകളും ഭാഗീകമായി അടച്ച് ഡിവൈഡറുകളും സ്ഥാപിച്ചു.

രോഗ വ്യാപന തീവ്രത കൂടിയ വൈറസാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറച്ച് വെയ്‌ക്കരുതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കാരിക്കോട് പട്ടയംകവല പൊതുമരാമത്ത് റോഡിന്റെ രണ്ടുപാലം വരെയുള്ള ഭാഗം, ഉണ്ടപ്ലാവ്-മുതലക്കോടം മെയിന്‍ റോഡ്, ഉണ്ടപ്ലാവ്-കോണിക്കമാലില്‍ റോഡ്, കുമ്പംകല്ല് സ്‌കൂള്‍- ഉണ്ടപ്ലാവ് റോഡ്, ത്രിവേണി റോഡിന്റെ ഇരുവശവും ഉള്‍പ്പെടെ മേഖലയിലെ പ്രധാന റോഡുകളെല്ലാം കണ്ടെയ്‌മെന്റ് സോണുകളാണ്. ഇതിന് പുറമെ ഇടവെട്ടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലും രോഗ വ്യാപനം രൂക്ഷമാണ്.

179 പേര്‍ക്ക് കൂടി കൊറോണ

ജില്ലയില്‍ ഇന്നലെ 179 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. 24 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ജില്ലയിലാകെ രോഗം ബാധിച്ചവര്‍ ഇതോടെ 8226 ആയി ഉയര്‍ന്നു. ഇതില്‍ 6555 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 9 പേര്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ മാത്രം 93 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ ഇനി 1662 പേരാണ് വിവിധ സ്ഥലങ്ങളിലായി രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

 

Tags: ThodupuzhaMarketVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.