ന്യൂദല്‍ഹി: വിരാട് കോഹ്ലിയെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്. ഇന്ത്യയെ നയിക്കുമ്പോള്‍ കോഹ്ലിക്ക് മികച്ച ഫലമുണ്ടാക്കാന്‍ കഴിയുന്നു. മികച്ച ടീം അല്ലാത്തതുകൊണ്ടാണ് കോഹ്ലി നയിച്ചിട്ടും റോയല്‍സിന് വിജയം നേടാന്‍ കഴിയാതെ പോകുന്നത്.
റോയല്‍സ് ടീം ഉടമകള്‍ ക്യാപ്റ്റനെ മാറ്റിയതുകൊണ്ട് കാര്യമില്ല. മികച്ച ടീമിനെ ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടെതെന്ന് സേവാഗ് പറഞ്ഞു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് ഗൗതം ഗംഭീറും സുനില്‍ ഗാവസ്ക്കറും കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: