ഷാര്‍ജ: ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസ് വനിതാ ടി 20 ചലഞ്ചിന്റെ ഫൈനലില്‍ ഇന്ന് സ്മൃതി മന്ദാനയുടെ ട്രെയല്‍ബ്ലെയ്സേഴ്സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും. ആവേശകരമായ അവസാന ലീഗ് മത്സരത്തില്‍ ട്രെയല്‍ബ്ലെയ്സേഴ്സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചാണ് സൂപ്പര്‍നോവാസ് ഫൈനലില്‍ കടന്നത്. സുപ്പര്നോവാസിനോട് തോറ്റെങ്കിലും മികച്ച റണ്‍ശരാശരിയില്‍ മിതാലി രാജിന്റെ വെലോസിറ്റിയെ മറികടന്ന് ട്രെയല്‍ബ്ലെയ്സേഴ്സും ഫൈനലില്‍ കടന്നു.
സൂപ്പര്‍നോവസ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: