ഷാര്‍ജ: സൂപ്പര്‍നോവാസിന് എതിരായ ടി20 വനിതാ ചലഞ്ച് മത്സരത്തില്‍ ട്രെയ്ല്ബ്ലെയ്സേഴ്സിന് 147 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് 20 ഓവറില്‍ 6 വിക്കറ്റിന് 146 റണ്‍സ് എടുത്തു.
ചമരി അട്ടപ്പട്ടുവിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് സൂപ്പര്‍നോവ 146 റണ്‍സ് എടുത്തത്. ചമരി അട്ടപ്പട്ടു 48 പന്തില്‍ 67 റണ്‍സ് എടുത്തു. ഒരു ഫോറും ഒരു സിക്സറും അടിച്ചു. ഓപ്പണര്‍ പ്രിയ പൂനിയ 37 പന്തില്‍ 3 ബൗണ്ടറികളുടെ മികവില്‍ 30 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 29 പന്തില്‍ ഒരു ഫോറും ഒരു സിക്സറും അടക്കം 31 റണ്‍സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: