Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാര്‍ തൂക്ക്പാലം ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 36 ആണ്ട്

എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ നേവിയുടെ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ക്ലാസ് മുറികളില്‍ നിന്നും ഓടിയെത്തിയ 14 കുഞ്ഞുങ്ങളാണ് തൂക്കുപാലം തകര്‍ന്ന് 1984 നവംബര്‍ ഏഴിന് മുതിരപ്പുഴയാറില്‍ മുങ്ങി മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2020, 11:57 am IST
in Kerala
ദുരന്തത്തില്‍ മരിച്ച 14 കുരുന്നുകളുടെ പേര് ആലേഖനം ചെയ്തിരിക്കുന്ന കല്ലിന് മുന്നില്‍ കുപ്പിവളകളും മാലകളും വെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നു

ദുരന്തത്തില്‍ മരിച്ച 14 കുരുന്നുകളുടെ പേര് ആലേഖനം ചെയ്തിരിക്കുന്ന കല്ലിന് മുന്നില്‍ കുപ്പിവളകളും മാലകളും വെച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നു

മൂന്നാര്‍: 14 കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന മൂന്നാര്‍ തൂക്കുപാലം ദുരന്തത്തിന്റെ ഓര്‍മ്മദിനം ഇന്ന്. പൂമ്പാറ്റകളെ പോലെ പാറി നടന്ന ആ കുഞ്ഞുങ്ങളെ മുതിരപ്പുഴയാര്‍ ആവാഹിച്ചിട്ട് 36 വര്‍ഷം.  

എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ നേവിയുടെ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ക്ലാസ് മുറികളില്‍ നിന്നും ഓടിയെത്തിയ 14 കുഞ്ഞുങ്ങളാണ് തൂക്കുപാലം തകര്‍ന്ന് 1984 നവംബര്‍ ഏഴിന് മുതിരപ്പുഴയാറില്‍ മുങ്ങി മരിച്ചത്. രാവിലെ 10.15 ഓടെയായിരുന്നു ആ ദുരന്ത

അന്ന് തകര്‍ന്ന തുക്കുപാലം പുതുക്കി പണിതുവെങ്കിലും 2018ലെ പ്രളയം ആ പാലത്തെ അപ്പാടെ തൂത്തെടുത്തു. തകര്‍ന്ന തൂക്കുപാലത്തിന് സമീപം നിര്‍മ്മിച്ച സ്മാരകത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മുകമായി ആ ദുരന്തം കണ്ടിരിക്കണം.  

മൂന്നാര്‍ സര്‍ക്കാര്‍ ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥികളായിരുന്ന എ. രാജലഷ്മി, എസ്. ജയലഷ്മി, എം. വിജയ, എന്‍. മാരിയമ്മാള്‍, ആര്‍. തങ്കമല, പി. സരസ്വതി, കല്യാണകുമാര്‍, സുന്ദരി, പി. റാബിയ, ടി. ജെന്‍സി, ടി. ശിബു, പി. മുത്തുമാരി, എസ്. കലയമ്മാള്‍,സി. രാജേന്ദ്രന്‍ എന്നിവരെയാണ് മരിച്ചത്്.  

1984 നവംബര്‍ ഏഴിന് ഈ കുട്ടികളും പതിവ് പോലെ അവരവരുടെ വീടുകളില്‍ നിന്നും സ്‌കൂളിലേക്ക് പുറപ്പെട്ടതാണ്. എന്നാല്‍ അധ്യാപകരുടെ കുറവും ചില അധ്യാപകര്‍ അവധിയില്‍ പോയതും മൂലം മൂന്നാര്‍ ഹൈസ്‌കൂളിലെ ആറ് ക്ലാസുകളില്‍ ആദ്യ പിരിയഡിന് ആരുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത്.  

ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ കുട്ടികള്‍ ക്ലാസ് മുറികള്‍ വിട്ട് അടുത്തുള്ള ഹൈറേഞ്ച് ക്ലബ്ലിലേക്ക് ഓടി. കുട്ടികള്‍ ഒന്നിച്ച് വരുന്നത് കണ്ട് ക്ലബ്ബിലേക്കുള്ള ചെറിയ വഴി അടച്ചു. ഇതറിയാതെ പിന്നില്‍ നിന്നും കുട്ടികള്‍ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലം പൊട്ടി വീണു. 24 കുട്ടികളെ കരക്കെത്തിച്ചുവെങ്കിലും 12 പേര്‍ ആശുപത്രിയില്‍ മരിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ കണ്ടു കിട്ടി.  

1942ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ചതും ടാറ്റാ ടി കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതുമായിരുന്നു പാലം. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഹെഡ്വര്‍ക്സ് ഡാമിന്റെ ഭാഗമായതിനാല്‍ ഈ ഭാഗത്ത് ആഴവും തണുപ്പും കൂടുതലായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ബുദ്ധിമുട്ടി.

ഹൈറേഞ്ച് ക്ലബ്ബിലേക്കുള്ള ചെറിയ ഗേറ്റ് അടച്ചത് മൂലമാണ് കുട്ടികള്‍ പാലത്തില്‍ കുടുങ്ങാനും തൂക്ക്പാലം തകരാനും കാരണമെന്നത് ദുരന്തം സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എം.പ്രഹ്ലാദന്‍ കമ്മീഷനും ശരിവെച്ചിരുന്നു. ഭാരം താങ്ങാനാകാതെയാണ് പാലം തകര്‍ന്നതെന്ന് ടാറ്റാ ടീ കമ്പനി നല്‍കിയ സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. ഒരേ സമയം കൂടുതല്‍ പേര്‍ പാലത്തില്‍ കയറുന്നത് തടയാന്‍ കഴിയാത്തത് വീഴ്ചയാണെന്നും കമ്പനി അവിടെ കാവല്‍ക്കാരെ നിയോഗിക്കേണ്ടതായിരുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.  

കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം തേടി രക്ഷിതാക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ശുപാര്‍ശ ചെയ്തു. ജീവിച്ച് തുടങ്ങും മുമ്പേ മരണത്തെ വരിച്ച ആ കുഞ്ഞുങ്ങള്‍ ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. 1917ലും ഹൈറേഞ്ച് ക്ലബ്ബിന് സമീപം തൂക്ക്പാലം തകര്‍ന്നിരുന്നു. അന്ന് ഒരു സ്ത്രീ മരിക്കുകയും നിരവധി തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: suspensionBridgeമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

Kerala

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.