കൂടരഞ്ഞി: പിണറായി ഭരണത്തില്‍ ഭരണസിരാകേന്ദ്രം കള്ളക്കടത്തു സംഘങ്ങളുടെയും അഴിമതിക്കാരുടെയും താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ആരോപിച്ചു. ബിജെപി തിരുവമ്പാടി മണ്ഡലം കണ്‍വന്‍ഷനും കൂടരഞ്ഞിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ജോസ് വാലുമണ്ണേലിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചു വന്ന നൂറില്‍പരം ആളുകള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളക്കടത്തും, അഴിമതിയും പിടിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ചേര്‍ന്ന് കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണ്ണ കള്ളക്കടത്തും ലൈഫ്മിഷന് അഴിമതിയും ഉള്‍പ്പെടെ കേസന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സിബിഐയ്ക്ക് പ്രവേശനം നിഷേധിക്കുന്നത് കേസന്വേഷണം അട്ടിമറിക്കാനാണെന്നും മുഖ്യമന്ത്രിയുടെ ഭയപ്പാടാണ് ജനാധിപത്യവിരുദ്ധ നീക്കത്തിനു പിന്നിലെന്നും സുരേന്ദ്രന് പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടും കേന്ദ്ര നേതൃത്വത്തിന്റെ നിസ്സംഗത അഴിമതിയുടെ പങ്കുപറ്റിയതു കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ അപചയമാണ് സിപിഎമ്മിന് സംഭവിച്ചിട്ടുള്ളതന്നും സുരേന്ദ്രന് പറഞ്ഞു. ജോസ് വാലുമണ്ണേലിനേയും പാര്‍ട്ടിയിലെത്തിയ മറ്റുള്ളവരേയും ഹാരാര്‍പ്പണം നടത്തി പാര്‍ട്ടി പതാക നല്കി സുരേന്ദ്രന് സ്വീകരിച്ചു.
ബിജെപി തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സി.ടി. ജയപ്രകാശ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി. രാജന്, സെക്രട്ടറി പി. രഘുനാഥ്, ഉത്തര മേഖലാ സെക്രട്ടറി അജയ് കെ. നെല്ലിക്കോട്, ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, അഡ്വ. വി.പി. ശ്രീപത്മനാഭന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സൈമണ്‍ തോണക്കര, ജില്ലാ പ്രസിഡണ്ട് ജോണി കമ്പുളുങ്കല്, ജോസ് വാലുമണ്ണേല്‍, ബാബു മൂലയില്‍, പി. പ്രേമന്, ബിനോജ് ചേറ്റൂര്‍, ശൈലേഷ് കൂടരഞ്ഞി, മനു സുന്ദര്‍, ബിനു അടുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: