ന്യൂദൽഹി : ഞായറാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ബോഡി ഷെയ്‌മിംഗ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് തന്റെ പരാമര്‍ശത്തിന് എന്തിനാണ് ക്ഷമ ചോദിക്കേണ്ടതെന്ന് ധിക്കാരപൂര്‍വ്വം ചോദിച്ചുകൊണ്ട് തന്റെ നിലപാട് പ്രകടിപ്പിച്ചു. ഒരു ദേശീയ വാർത്ത ചാനലിലെ ചർച്ചയിലാണ് ഷമ ധിക്കാരത്തോടെ സംസാരിച്ചത്.
“ഒരു കായികതാരത്തിന് അമിതഭാരമുണ്ടെന്ന് പറഞ്ഞതിന് ഞാന്‍ എന്തിന് ക്ഷമ ചോദിക്കണം?” – ടൈംസ് നൗവിനോട് സംസാരിക്കവെ ഷമ പറഞ്ഞു.
ഇന്നലെയാണ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്. അദ്ദേഹത്തിന് ഒരു കായിക താരത്തേക്കാള്‍ കൂടുതൽ തടിയുണ്ടെന്നും അദ്ദേഹം ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കൂടാതെ ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മതിപ്പുളവാക്കാത്ത ക്യാപ്റ്റന്‍ എന്നും അവര്‍ എക്സിലെ പോസ്റ്റൽ പറഞ്ഞു.
തുടര്‍ന്നുള്ള ഒരു പോസ്റ്റില്‍ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ സാധാരണമാണെന്ന് അവർ പറഞ്ഞു. എന്നാൽ ഷാമയുടെ പരാമർശം ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി.
ബാറ്റ്സ്മാൻ എന്ന നിലയിലും ടീം ക്യാപ്റ്റനെന്ന നിലയിലും മികച്ച റെക്കോർഡുള്ള രോഹിത് ശർമ്മയെ ശരീരത്തിന്റെ പേരിൽ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണിതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളും ഷമയെ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: