അഹമ്മദാബാദ്: ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച രാവിലെ സഫാരി പാര്‍ക്കിലെത്തിയ അദ്ദേഹം പ്രത്യേക വാഹനത്തില്‍ കാട്ടിലൂടെ സവാരി നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് എക്സില്‍ സഫാരി നടത്തിയതിന്റെ അനുഭവങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ, #WorldWildlifeDay യിൽ, ഞാൻ ഗിറിൽ ഒരു സഫാരി നടത്തി, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഗംഭീരമായ ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഗിറിലേക്ക് വരുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച് ചെയ്ത പ്രവർത്തനങ്ങളുടെ നിരവധി ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. കഴിഞ്ഞ നിരവധി വർഷങ്ങളായി, ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ടെന്ന് കൂട്ടായ ശ്രമങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഗോത്ര സമൂഹങ്ങളുടെയും പരിസര പ്രദേശങ്ങളിലെ സ്ത്രീകളുടെയും പങ്ക് ഒരുപോലെ പ്രശംസനീയമാണ് – മോദി പങ്കുവച്ചു.
സോമനാഥില്‍ നിന്ന് എത്തിയ പ്രധാനമന്ത്രി വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫോറസ്റ്റ് ഗസ്റ്റ്ഹൗസായ സിന്‍ഹ് സദനില്‍ ഞായറാഴ്ച രാത്രി താമസിച്ചു. ഞായറാഴ്ച വൈകുന്നേരം സോമനാഥില്‍ എത്തിയ അദ്ദേഹം 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: