ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ്ശനിയാഴ്ച നടക്കാനിരിക്കെ, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിന്റെ വികസനത്തിനായി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അദ്ദേഹത്തിന് ആവശ്യമാണെന്ന് കത്തില്‍ പറയുന്നു.
”സംസ്ഥാനത്തിന്റെ വികസനം വഴിതെറ്റുന്നില്ലെന്നും ലക്ഷ്യം കാണുന്നുവെന്നും ഉറപ്പാക്കാന്‍ ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ എനിക്ക് ആവശ്യമുണ്ട്”-ഹിന്ദിയില്‍ എഴുതിയ നാലു പേജുകളുള്ള കത്തില്‍ മോദി പറയുന്നു. ബിഹാറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വോട്ടുകള്‍ ജാതി അടിസ്ഥാനത്തില്‍ അല്ലെന്നും വികസനത്തിനുവേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ”കപട വാഗ്ദാനങ്ങള്ക്കുവേണ്ടിയല്ല വോട്ട് ചെയ്യുന്നത്. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിക്കായാണ്.മോശം ഭരണത്തിനായല്ല, നല്ല ഭരണത്തിനുവേണ്ടിയാണ്. അഴിമതിക്കായല്ല, ആത്മാര്‍ത്ഥതയ്ക്ക്.
അവസരവാദത്തിനല്ല, സ്വാശ്രയത്തിനുവേണ്ടി. ബിഹാറിന്റെ വികസനത്തെപ്പറ്റി എനിക്ക് ബോധ്യപ്പെട്ടു”-പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്ത കത്തില്‍ വ്യക്തമാക്കുന്നു.
ഇരട്ട എഞ്ചിന് സര്‍ക്കാരിന്റെ ശക്തി ഈ ദശകത്തില്‍ ബിഹാറിന്റെ പുരോഗതിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും സംസ്ഥാനത്തെ ബിജെപി-ജെഡിയു സഖ്യത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിഹാറിന്റെ വികസനത്തിലാണ്കത്തിലുടനീളം പ്രധാനമന്ത്രി ഊന്നല്‍ നല്‍കുന്നത്. ബിഹാറില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക സാമ്പത്തിക അഭിവൃദ്ധിക്കായി നിയമവാഴ്ചയും ലഭ്യമാക്കാന്‍ ദേശീയ ജനാധിപത്യസഖ്യ(എന്‍ഡിഎ)ത്തിനു മാത്രമേ കഴിയൂവെന്ന്പ്ര ധാനമന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി, ജലം, റോഡ്,ആരോഗ്യം, ക്രമസമാധാനം തുടങ്ങി ബിഹാറിന്റെ എല്ലാ മേഖലകളിലും എന്‍ഡിഎയുടെ പ്രവര്‍ത്തനമെത്തി. അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്ന്അ വസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി തുറന്ന കത്തെഴുതിയത്. വടക്കന്‍ ബിഹാറിലെ 18 സംസ്ഥാനങ്ങളിലായി കിടക്കുന്ന 78 നിയമസഭാ മണ്ഡലങ്ങളാണ് ശനിയാഴ്ചത്തെ അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നത്. 12 തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. നാലാംവട്ടവും ഭരണത്തുടര്‍ച്ച തേടുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന പ്രഖ്യാപനവും ഇന്ന് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: