Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാഴായത് ലക്ഷങ്ങള്‍: തരിശായി ഊന്നിന്‍മൂട്ടിലെ വയലേലകള്‍

ലക്ഷങ്ങള്‍ പാഴാക്കിയ കാര്‍ഷികവികസനത്തിന്റെ പരാധീനതകള്‍ നിരത്തുകയാണ് ഊന്നിന്‍മൂട്ടിലെ ഏലാകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 04:00 pm IST
inKollam
വയലേല

വയലേല

പരവൂര്‍: ലക്ഷങ്ങള്‍ പാഴാക്കിയ കാര്‍ഷികവികസനത്തിന്റെ പരാധീനതകള്‍ നിരത്തുകയാണ് ഊന്നിന്‍മൂട്ടിലെ ഏലാകള്‍. കാര്‍ഷികസമൃദ്ധിയുടെ കേന്ദ്രങ്ങളായിരുന്ന തലക്കുളം, കുരകുളം, പുന്നേക്കുളം ഏലാകളുടെ സ്ഥിതി ഇന്ന് ദയനീയമാണ്. ജലസേചന സൗകര്യത്തിനാണ് തലക്കുളം ഏലായില്‍ ഉണ്ടായിരുന്ന കുളം ചുറ്റുമതില്‍ കെട്ടിയും കമ്പിവേലിവച്ചും സംരക്ഷിച്ചത്. കുളത്തിനോടു ചേര്‍ന്ന് ജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിച്ചു. ഇതെല്ലാം തകര്‍ന്നതോടെ ചെലവിട്ട ലക്ഷങ്ങളാണ് പാഴായത്.

തലക്കുളം ഏലായോടു ചേര്‍ന്നുകിടക്കുന്ന 50 ഏക്കറിലധികം വരുന്ന കുരകുളം ഏലാ പതിറ്റാണ്ടുകളായി തരിശായിക്കിടക്കുകയാണ്. പഞ്ചായത്തിന്റെ തരിശുരഹിത പദ്ധതിപ്രകാരം പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഇവിടെ കൃഷിയിറക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പുന്നേക്കുളത്ത്  പതിരായത് ലക്ഷങ്ങള്‍

ഏക്കറുകള്‍ വിസ്തൃതിയുള്ള പുന്നേക്കുളം ഏലായില്‍ കൃഷിയുടെ പേരില്‍ പൊടിച്ചത് ലക്ഷങ്ങള്‍. ഏലായുടെ കിഴക്കുഭാഗത്ത് നിര്‍മിച്ച ചിറയും വെള്ളമിറങ്ങുന്നതിനായി സ്ഥാപിച്ച ഒറ്റഷട്ടര്‍ സ്പില്‍വേയും കൈത്തോടുമെല്ലാം നാമാവശേഷമായി.

ചിറയുടെ വശങ്ങള്‍ മണ്ണിടിയാതെ സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് കയര്‍ ഭൂവസ്ത്രം വിരിച്ചതും പാഴായി. മുമ്പ് രണ്ടേക്കര്‍ 90 സെന്റായിരുന്നു ചിറയുടെ വിസ്തീര്‍ണം. ഇത് ഒരേക്കറില്‍ താഴെയായി. നഷ്ടമായ ഭൂമി റവന്യൂവകുപ്പിന്റെ സഹായത്തോടെ തിരിച്ചുപിടിക്കണമെന്നാണ് പ്രദേശവാസികളും കര്‍ഷകരും ആവശ്യപ്പെടുന്നത്.

മുമ്പ് ഇതേ ഏലായിലെ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ ഒരു ട്രാക്ടര്‍ നല്‍കിയിരുന്നു. കൃഷി ഇല്ലാതായതോടെ ഇത് തുരുമ്പുകയറി മുന്‍ ഏലാ വികസനസമിതി ഭാരവാഹിയുടെ വീട്ടുവളപ്പില്‍ കിടക്കുകയാണ്.

തോട് സംരക്ഷിക്കണം

ഏലായുടെ മധ്യത്തിലൂടെയുള്ള തോട് പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിക്കുകയും ജലസേചനം സുഗമമാക്കുകയും ചെയ്താല്‍ ഏലായുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് ചിറയും അതിലെ പഴയ സ്പില്‍വേയും പരിഷ്‌കരിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവയ്‌ക്കുന്നു.

2005-2006ലാണ് കുടിവെള്ളത്തിനായി കുഴല്‍ക്കിണറും ജലസംഭരണിയും സ്ഥാപിച്ചത്. പിന്നീട് ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. കുഴല്‍ക്കിണര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കറന്റ് ചാര്‍ജ് പഞ്ചായത്തില്‍നിന്ന് നല്‍കാനാകില്ലെന്ന ന്യായം പറഞ്ഞ് വൈദ്യുതിനിരക്ക് മുടക്കിയതോടെയാണ് പ്രവര്‍ത്തനം മുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Tags: Paddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.