കഞ്ഞിക്കുഴി: കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴി മുന്‍ മണ്ഡലം പ്രസിഡന്റും റിട്ടയേഡ് റവന്യൂ ഉദ്യോഗസ്ഥനുമായ കഞ്ഞിക്കുഴി തെക്കുപുറത്ത് ടി.കെ. രവിയും ഭാര്യ വിജയമ്മയും ബിജെപിയില്‍ അംഗത്വമെടുത്തു.
കേരള കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുള്ള ശിഥിലീകരണത്തിലും രാഷ്ട്രീയ അപചയത്തിലും പ്രതിഷേധിച്ചാണ് ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള വിശ്വാസവും ബിജെപി കേരള രാഷ്ട്രീയത്തില്‍ നേടിയിരിക്കുന്ന രാഷ്ട്രീയ മുന്നേറ്റവും കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏക ബിജെപി മെമ്പര്‍ ബിന്ദു അഭയന് നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ബിജെപിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജന് ടി.കെ. രവിയെ സ്വീകരിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല മെമ്പര്‍ഷിപ്പ് നല്കി. റ്റി.ആര്. ബിനു, നേതാക്കളായ ഷാജി നെല്ലി പറമ്പില്‍, അഡ്വ. റ്റി.കെ. തുളസീധരന്‍, കെ.എന്‍. പ്രകാശ്, ബിന്ദു അഭയന്, എസ്. സുരേഷ്, സുരേഷ് തെക്കേക്കൂറ്റ്, സുരേഷ് കല്ലുവെട്ടം, എ.ടി. ബൈജു തുടങ്ങിയവര്‍ വീട്ടില്‍ നേരിട്ട് എത്തിയാണ് ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: