Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഹന്തയെ നിയന്ത്രിക്കുക

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Nov 2, 2020, 09:02 pm IST
inSamskriti

മക്കളേ,  

മനുഷ്യന്റെ അഹങ്കാരമാണ് ഇന്നു ലോകത്തു കാണുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനം. മനുഷ്യന്‍ അഹങ്കാരത്തില്‍ ജനിക്കുന്നു, അഹങ്കാരത്തില്‍ ജീവിക്കുന്നു, അഹങ്കാരത്തില്‍ മരിക്കുന്നു. അഹങ്കാരത്തില്‍ മരിക്കുന്നുവെന്നാല്‍ മരണസമയത്തും അവന്‍ അഹന്ത കൈവിടുന്നില്ല എന്നര്‍ഥം.

ഒരാള്‍ ദിവസവും പ്രഭാതസവാരിക്കിടയില്‍ പാടത്ത്  ഒരു നോക്കുകുത്തി കാണാറുണ്ടായിരുന്നു. ഈ നോക്കുകുത്തിയെ ഭയപ്പെട്ട് പക്ഷികളും മൃഗങ്ങളും പാടത്തു പ്രവേശിച്ചിരുന്നില്ല. ഒരു ദിവസം അയാള്‍ നോക്കുകുത്തിയോടു ചോദിച്ചു, ‘നിങ്ങള്‍ എത്രയോ നാളായി  ഏതു സമയവും ഇവിടെ നില്‍ക്കുന്നു. അല്പംപോലും വിശ്രമമില്ല. നിങ്ങള്‍ക്കു  വിരസത തോന്നാറില്ലേ?’ നോക്കുകുത്തി പറഞ്ഞു, ‘ഒരിക്കലുമില്ല, കാരണം ഈ ജോലി ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.’ അയാള്‍ക്ക് അത്ഭുതം തോന്നി, ‘നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒന്നും ഇവിടെ ഇല്ലല്ലോ. പിന്നെ എങ്ങനെയാണ് നിങ്ങള്‍ ഈ ജോലി ആസ്വദിക്കുന്നത്?’ നോക്കുകുത്തി പറഞ്ഞു, ‘പക്ഷികളും മൃഗങ്ങളും എന്നെക്കണ്ടു ഭയക്കുമ്പോള്‍ എനിക്കു വളരെയധികം സന്തോഷം തോന്നും. ഇവിടെ ഏറ്റവും ശക്തന്‍ ഞാനാണ്. എല്ലാവരും എന്നെ ഭയപ്പെടുന്നു. ഇതില്‍ കൂടുതല്‍ എന്താണ് എനിക്കു വേണ്ടത്?’ നോക്കുകുത്തിയുടെ ഈ മനോഭാവം നിഷേധാത്മകമായ അഹങ്കാരത്തെ കാണിക്കുന്നു. അതു നമുക്കു സുഖം തരുന്നു എന്ന തോന്നലുണ്ടാക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍  അതിലധികം ദുഃഖവും തരും.

അഹങ്കാരം രണ്ട് തരത്തിലുണ്ട്. സ്വാര്‍ത്ഥമായ അഹങ്കാരവും നിസ്വാര്‍ത്ഥമായ അഹങ്കാരവും. ഒരു കുഞ്ഞ് തെറ്റു ചെയ്യുമ്പോള്‍ അതിന്റെ അമ്മ ശാസിക്കുന്നതും ശിക്ഷിക്കുന്നതും നിസ്വാര്‍ത്ഥമായ അഹങ്കാരത്തിന് ഉദാഹരണമാണ്. ആ ശാസനയില്‍ കുഞ്ഞിന്റെ നന്മ മാത്രമാണ് അമ്മ ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ മുമ്പില്‍ അമ്മ കാണിക്കുന്ന അഹങ്കാരം ഒരു മുഖംമൂടി മാത്രമാണ്.   അതു ബന്ധിക്കില്ല. എന്നാല്‍  സ്വാര്‍ത്ഥതകൊണ്ടു നമ്മള്‍ ഒരാളെ വേദനിപ്പിച്ചാല്‍ അതിന്റെ തിരിച്ചടി തീര്‍ച്ചയായും  അനുഭവിക്കേണ്ടിവരും. അത് ബന്ധനത്തിനു കാരണമാകും.

നമ്മള്‍ സാധാരണയായി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നുമെല്ലാം എന്തെങ്കിലും പ്രതീക്ഷിക്കും. എന്നാല്‍ അവരും നമ്മളില്‍ പ്രതീക്ഷ വയ്‌ക്കുമെന്നു നമ്മള്‍ ചിന്തിക്കാറില്ല. നമ്മള്‍ പ്രതീക്ഷിച്ചതുപോലെ അവര്‍ പെരുമാറണമെന്നും പ്രവര്‍ത്തിക്കണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ക്കുവേണ്ടി അല്പംപോലും വിട്ടുവീഴ്ച ചെയ്യാനോ സ്വയം മാറാനോ നമ്മള്‍ തയ്യാറല്ല.  മറ്റാരുമായും ഒത്തുപോകാന്‍ നമുക്കാവില്ല. എന്നാല്‍ നമ്മള്‍ ഇച്ഛിക്കുന്നതനുസരിച്ച് അവര്‍ ജീവിക്കണം എന്നുള്ള പിടിവാശി അഹങ്കാരം തന്നെയാണ്. ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നത് ഈ അഹന്തയാണ്.

മനോഹരമായ പൂന്തോട്ടത്തില്‍ ഒരു കടന്നല്‍ക്കൂടുണ്ടെങ്കില്‍ അല്പനേരംപോലും അവിടെ സമാധാനമായിരുന്ന് പുഷ്പങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ നമുക്കു  പറ്റില്ല. അതുപോലെ നമുക്ക് എന്തൊക്കെ നല്ല ഗുണങ്ങളും കഴിവുകളും ഉണ്ടായിരുന്നാലും നമ്മളില്‍ അഹന്ത മുന്നിട്ടുനില്‍ക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കു നമ്മുടെ സാമീപ്യം ആസ്വദിക്കാന്‍ വിഷമമാണ്.  

അഹന്ത കണ്ണിലെ കരടുപോലെയാണ്. കണ്ണില്‍ ഒരു കരടു വീണാല്‍ അതെടുത്തു കളയുന്നതുവരെ നമുക്കു സ്വസ്ഥതയുണ്ടാവില്ല. അതുപോലെ നമ്മുടെയുള്ളിലെ അഹങ്കാരത്തെ നീക്കാത്തിടത്തോളം കാലം നമുക്ക് ഒരു വിധത്തിലും സ്വസ്ഥത കിട്ടില്ല.  തടിയില്‍ കൊത്തിയ മനോഹരവും അമൂല്യവുമായ ശില്പത്തെ നശിപ്പിക്കുന്ന ചിതലുപോലെയാണ് അഹങ്കാരം. ഈ അഹന്തയെ മുളയില്‍ തന്നെ നുള്ളിക്കളയാനുള്ള ജാഗ്രത കാണിച്ചില്ലെങ്കില്‍ അതു നമ്മുടെ ജീവിതത്തില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടാക്കും.

നമ്മിലെ ഈ അഹന്തയെക്കുറിച്ചും അതു സൃഷ്ടിക്കുന്ന വിനാശത്തെക്കുറിച്ചും നമ്മള്‍ ബോധവാന്മാരാകണം. അഗ്‌നിപര്‍വതത്തിനു മുകളില്‍  പുഷ്പം വിരിയില്ല. അഹങ്കാരം അഗ്‌നിപര്‍വതം പോലെയാണ്. അഹന്തയുള്ളിടത്ത് ശാന്തിയുടെ പുഷ്പം വിരിയാന്‍ പ്രയാസമാണ്. അതുകൊണ്ട് അഹന്തയെയാണ് നമ്മള്‍ മാറ്റേണ്ടത്.  

അഹങ്കാരഭാവത്തെ നിയന്ത്രിക്കണം. വിനയശീലം വളര്‍ത്തുമ്പോള്‍ മാത്രമേ നമ്മള്‍ യഥാര്‍ത്ഥത്തില്‍ വളരുകയുള്ളൂ. നമ്മളോട് ആരെങ്കിലും  ദേഷ്യപ്പെട്ടാല്‍ സാധാരണ നമ്മളും തിരിച്ചു പ്രതികരിക്കും. എന്നാല്‍ ദേഷ്യപ്പെടുന്ന ആളോടു സൗമ്യമായി പെരുമാറിയാല്‍ അയാള്‍ക്ക് കുറ്റബോധം തോന്നി ക്ഷമ ചോദിച്ചു എന്നു വരാം. വിനയഭാവം വളര്‍ത്തുന്നതിലൂടെ നമുക്കും മറ്റുള്ളവര്‍ക്കും വളരാന്‍ കഴിയും. ‘സീറോ’ ആകാന്‍ തയ്യാറായാല്‍ നമുക്കു ശരിയായ ‘ഹീറോ’ അകാന്‍ കഴിയും. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും നമുക്കും ആനന്ദവും ഉത്സാഹവും പകരുന്ന മധുരസംഗീതമാക്കാന്‍ നമുക്കു കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.