Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

‘മ് മ് മ് ‘ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ; കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐ എം വിജയന്‍

പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകള്‍ക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 08:25 pm IST
inNew Release

തിരുവനന്തപുരം: ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘മ് മ് മ് ‘ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍,  സൂപ്പര്‍ താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.  അന്താരാഷ്‌ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത ഫുട്‌ബോള്‍ താരം ഐ എം വിജയനാണ്.  അഭിനയ ജീവിതത്തെ തന്നെ  മാറ്റിമറിക്കുന്ന ഒരു പ്രത്യേക ഗെറ്റപ്പിലുള്ള  വേഷമാണ് ഐ എം വിജയനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍  വിജീഷ് മണി പറഞ്ഞു.  

അയ്യപ്പനും കോശിയും എന്ന ഒരു ചിത്രം കൊണ്ട് തന്നെ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്ന നഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ നാടന്‍ ശൈലിയിലുള്ള ഗാനങ്ങള്‍ എഴുതി പാടിയിരിക്കുന്നത്.  ജുബൈര്‍  മുഹമ്മദ് ആണ് സംഗീത സംവിധായകന്‍. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അമേരിക്കന്‍ സംഗീതജ്ഞന്‍ ‘എഡന്‍ മൊള്ളയും ,  ഈ ചിത്രത്തിനു വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.  ഗ്രാമി അവാര്‍ഡ് ജേതാക്കളായ കലാകാരന്മാര്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മാരത്തണ്‍, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആല്‍ബം ”അലോണ്‍” 4 മാസത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളില്‍ എത്തിയിരുന്നു . ആദ്യമായാണ് എഡന്‍ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്.  ചിത്രം മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട എഡന്‍, സിനിമയുടെ ഭാഗമാകാന്‍ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.  

മെയ് മാസത്തില്‍ വിദേശരാജ്യങ്ങളില്‍ വച്ച് ആദ്യ ഷെഡ്യൂളുകള്‍ ചിത്രീകരിക്കുവാന്‍ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ലൊക്കേഷനുകള്‍ മാറ്റുകയായിരുന്നു . ആഗോള വേദികള്‍ ലക്ഷ്യമിട്ട് വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയില്‍  നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട് . ജുണ്‍ അഞ്ച്  പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.  

പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകള്‍ക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.  

ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങള്‍ക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മഹാമാരികളില്‍ നിന്ന് ലോകത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതല്‍ ശക്തമാവുമെന്നും അണിയറക്കാര്‍ അവകാശപെടുന്നു.    

അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാക്കാരന്‍മാരും ഭാഗമാവുമെന്ന് സംവിധായകന്‍ പറഞ്ഞു. ഡാം999 പോലൊരു അന്തര്‍ദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹന്‍ റോയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഏറ്റവും വേഗത്തില്‍ തിരക്കഥ എഴുതി തിയ്യറ്റര്‍ പ്രദര്‍ശിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ്, ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ, നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് വിജീഷ് മണി.

ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും കവിയുമായ ഡോ. സോഹന്‍ റോയ്, നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി അന്താരാഷ്‌ട്ര ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഗിന്നസ് റിക്കോര്‍ഡ് അടക്കം ഒട്ടനവധി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.   വിജേഷ് മണിയുടെ കഥയ്‌ക്ക്  തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രകാശ് വാടിക്കല്‍ ആണ്.

Tags: sohan royജയസൂര്യവിജേഷ് മണിഐ എം വിജയന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനെട്ടാമത് മണപ്പുറം എംബിഎ അവാര്‍ഡ് സര്‍ സോഹന്‍ റോയ്‌ക്ക് സമ്മാനിച്ചു

Entertainment

അവാർഡുകൾ വാരിക്കൂട്ടി ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’

Article

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കി സോഹന്‍ റോയി

Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

Cricket

കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്സ്, സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയര്‍, ശ്രീശാന്ത് ടീം അംബാസിഡര്‍

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.