Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാരാട്ടെന്ന പേരില്‍ ‘കുമ്പിടി’കളായി; ബിനാമി തര്‍ക്കത്തില്‍ സിപിഎം ഇടപെട്ടു; കോടിയേരിയുമായുള്ള കൂടിക്കാഴ്ചാ വിവരങ്ങള്‍ പുറത്തുവിട്ടത് ജന്മഭൂമി

പത്തു വര്‍ഷത്തോളമായി കാരാട്ട് ഫൈസലിന് വിവിധ സ്വര്‍ണക്കടത്തിടപാടുകളില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതി കെ.ടി. റമീസ് വിവിധ അന്വേഷണ ഏജന്‍സികളോട് കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 27, 2020, 07:59 am IST
inKerala

കൊച്ചി: ‘കാരാട്ട് ഫൈസ’ലും ‘കാരാട്ട് റസാഖും’ രണ്ടു വ്യക്തികളാണെങ്കിലും ഇടപാടുകളില്‍ ഒറ്റയാളാണെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരിക്കുന്ന തെളിവുകള്‍. കാരാട്ടിന്റെ ബിനാമി ഇടപാടുകളില്‍ മറ്റു ചില വമ്പന്മാര്‍ക്കും പങ്കുണ്ട്. കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് കാരാട്ട് ഫൈസല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ വാര്‍ത്ത ‘ജന്മഭൂമി’ ഒക്ടോബര്‍ നാലിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കസ്റ്റംസ് അധികൃതര്‍ ഒക്ടോബര്‍ ഒന്നിന് കസ്റ്റഡിയിലിലെടുത്ത് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ മൊഴികളില്‍നിന്ന് വ്യക്തമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ആധികാരികതയായി മാറുകയായിരുന്നു സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴി. കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ വ്യക്തമാണ്.

ഫൈസലും റസാഖും കാരാട്ടെന്ന പേരുപയോഗിച്ച് ആള്‍മാറാട്ടത്തിന് സമാനമായ ‘കുമ്പിടി’ കളിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കാരാട്ട് ഫൈസല്‍ നഗരസഭാംഗമാണ്, കാരാട്ട് റസാഖ് നിയമസഭാംഗമാണ്. കാരാട്ടെന്ന പേരും ജനപ്രതിനിധിയെന്ന പൊതു പേരും ഇവര്‍ക്ക് ഇടപാടുകളില്‍ തുണയായിട്ടുണ്ട്. ‘അതു ഞാനല്ല, മറ്റേയാളെന്ന’ വിശദീകരണം പലയിടങ്ങളിലും ഇവര്‍ വിനിയോഗിച്ചിട്ടുമുണ്ട്. എംഎല്‍എയുടെ പരിവേഷവും പരിഗണനയും ചിലയിടങ്ങളില്‍ ഫൈസല്‍ നേടിയിട്ടുണ്ട്. ഇത് റസാഖിന്റെ അറിവോടെയെന്നാണ് ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്തു കേസില്‍ ബന്ധമില്ലെന്നും പേരിലെ സാമ്യം വച്ച് ചിലര്‍ രാഷ്‌ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റസാഖ് കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

കാരാട്ട് റസാഖ് മുസ്ലിം ലീഗില്‍നിന്ന് സിപിഎമ്മിലെത്തിയപ്പോള്‍ പാര്‍ട്ടിവച്ച ഉപാധികളിലൊന്ന് സ്വര്‍ണക്കച്ചവടമുള്‍പ്പെടെയുള്ള ബിസിനസുകള്‍ നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ അതിന് തയാറല്ലെന്നു വന്നപ്പോള്‍ സ്ഥാപനങ്ങളുടെ ‘ബിനാമി’ നടത്തിപ്പ് ശുപാര്‍ശ ചെയ്തത് സിപിഎമ്മിലെതന്നെ ചില ഉന്നതരാണ്. അങ്ങനെ സ്വന്തം വിശ്വസ്തരേയും പാര്‍ട്ടിയുടെ വിശ്വസ്തരേയും റസാഖ് ഇടപാട് സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെ റസാഖിന്റെ വിശ്വസ്തനായി കാരാട്ട് ഫൈസല്‍ വരികയായിരുന്നു. പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള ബിനാമികളില്‍ പ്രാദേശികരായ ചില പ്രമുഖരുണ്ട്. കൂടാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയും കാരാട്ടിന്റെ കൈയാളാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

പത്തു വര്‍ഷത്തോളമായി കാരാട്ട് ഫൈസലിന് വിവിധ സ്വര്‍ണക്കടത്തിടപാടുകളില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതി കെ.ടി. റമീസ് വിവിധ അന്വേഷണ ഏജന്‍സികളോട് കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം സ്വര്‍ണക്കടത്തിടപാടിന് ഫൈസല്‍ 10 കോടി രൂപ നല്‍കിയിരുന്നു. ഈ  പണവും റസാഖിന്റേതാണ്. കസ്റ്റംസ് ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ പിറകേ ഉണ്ടെന്ന് മനസിലാക്കിയ ‘കാരാട്ടുമാര്‍’ രക്ഷപ്പെടാന്‍ തയാറാക്കിയ ഡീല്‍ തെറ്റി. പിടികൊടുക്കാമെന്നും പിടിച്ചാല്‍ റസാഖിന്റെയോ മറ്റ് ബിനാമി നേതാക്കളുടെയോ പേര് പറയില്ലെന്നും ഫൈസല്‍ ഉറപ്പുകൊടുത്തു. പക്ഷേ, ബിനാമി സ്വത്തുകളില്‍ ചിലതിലുള്ള അവകാശം പറയരുതെന്ന് ഫൈസല്‍ വ്യവസ്ഥ വച്ചു. ഇതിനു തയാറാകാതെ വന്നപ്പോള്‍ ഒത്തുതീര്‍പ്പിനാണ് ഫൈസല്‍ തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനെ കണ്ട് ഉപദേശം സ്വീകരിച്ചത്. ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് പലവട്ടം ഇടപെട്ടെങ്കിലും ഫലിച്ചില്ല.

Tags: സ്വര്‍ണകടത്ത്kodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.