Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഗ്രഹം ചൊരിയുന്ന തുഞ്ചന്‍ മഠം

ജീവിതത്തിലെ അവസാന 30 വര്‍ഷങ്ങള്‍ എഴുത്തച്ഛന്‍ ചെലവഴിച്ചതും അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കാവ്യങ്ങള്‍ രചിച്ചതും ഇവിടെ വച്ചാണ്. എഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന താളിയോല, എഴുത്താണി, മെതിയടി, യോഗദണ്ഡ്, ഗ്രന്ഥങ്ങള്‍ എന്നിവ മഠത്തില്‍ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ വിജയദശമി നാളിലും ആയിരങ്ങള്‍ പ്രാര്‍ഥിക്കാനും എഴുത്തിനിരുത്താനുമായി ഇവിടെയെത്തുന്നു.

എന്‍. രാംകുമാര്‍ by എന്‍. രാംകുമാര്‍
Oct 26, 2020, 03:40 pm IST
in Samskriti

വിജശദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കാന്‍ ആയിരങ്ങളെത്തുന്ന പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലമാണ് ചിറ്റൂര്‍ തെക്കേഗ്രാമത്തിലെ തുഞ്ചന്‍ മഠം. ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സമാധിയുള്ളത്.  ജീവിതത്തിലെ അവസാന 30 വര്‍ഷങ്ങള്‍ എഴുത്തച്ഛന്‍ ചെലവഴിച്ചതും അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകള്‍ ഉള്‍പ്പെടെയുള്ള കാവ്യങ്ങള്‍ രചിച്ചതും ഇവിടെ വച്ചാണ്. എഴുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന താളിയോല, എഴുത്താണി, മെതിയടി, യോഗദണ്ഡ്, ഗ്രന്ഥങ്ങള്‍ എന്നിവ മഠത്തില്‍ പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാ വിജയദശമി നാളിലും ആയിരങ്ങള്‍ പ്രാര്‍ഥിക്കാനും എഴുത്തിനിരുത്താനുമായി ഇവിടെയെത്തുന്നു.

തുഞ്ചന്‍ മഠത്തിനും അത് സ്ഥിതിചെയ്യുന്ന തെക്കേഗ്രാമത്തിനും മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്. എഴുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും തിരൂരാണ്. തഞ്ചാവൂരില്‍ ചെന്ന് വേദശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം പിന്നീട് ഗൃഹസ്ഥാശ്രമം വിട്ട് അന്നത്തെ കൊച്ചി രാജ്യത്തിന്റെ കീഴിലുള്ള ചിറ്റൂരില്‍ ശോകനാശിനി പുഴയുടെ തീരത്ത് എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കിയ ചമ്പത്തില്‍ വീട്ടുകാര്‍ മഠം നിര്‍മിക്കാനായി അദ്ദേഹത്തിന് ഭൂമി ദാനം ചെയ്തു. മഠത്തിനോട് ചേര്‍ന്ന് കാലക്രമേണ എഴുത്തച്ഛന്‍ ശ്രീരാമ ക്ഷേത്രം നിര്‍മിക്കുകയും അവിടെ പൂജാ ആവശ്യങ്ങള്‍ക്കും മറ്റുമായി തഞ്ചാവൂരില്‍ നിന്ന ഏഴ് തമിഴ് ബ്രാഹ്മണ കുടുംബങ്ങളെ കൊണ്ടുവരികയും ചെയ്തു. മഠത്തിനോട് ചേര്‍ന്നാണ്  ഇവരെ താമസിപ്പിച്ചത്. അങ്ങനെ മറ്റ് തമിഴ് ബ്രാഹ്മണ കുടുംബങ്ങള്‍ കൂടി ഇവിടെയെത്തിയതോടെ ഇവിടമൊരു അഗ്രഹാരമായി മാറി. പുഴയില്‍ മുങ്ങിക്കുളിച്ചപ്പോള്‍ ശോകങ്ങള്‍ ഇല്ലാതായതിനാല്‍ അദ്ദേഹം പുഴയ്‌ക്ക് ശോകനാശിനിയെന്ന് പേരിട്ടതായും പറയപ്പെടുന്നു.ആദ്യകാലങ്ങളില്‍ മഠം ഒരു ഓലപ്പുരയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഠം നിലവിലെ സ്ഥിതിയിലായത്. ശ്രീകോവിലും ഓഫീസും വലിയ ഹാളും മുറികളും ചെറിയ ഒരു നടുമുറ്റവും അടങ്ങിയതാണ് മഠം. ശ്രീകോവിലിലായാണ് എഴുത്തച്ഛന്റെ സമാധി സ്ഥാനം. അമ്പത് കൊല്ലത്തിലേറെയായി ചിറ്റൂര്‍ എന്‍എസ്എസ് യൂണിറ്റിനാണ് മഠത്തിന്റെ മേല്‍നോട്ടം.നിത്യേന രണ്ട് നേരം ഇവിടെ പൂജയുണ്ട്. രാമായണമാസത്തില്‍ മുടങ്ങാതെ പാരായണം നടക്കാറുണ്ട്. സമാധി ദിനവും വിദ്യാരംഭവും വിജയദശമിയുമാണ് മഠത്തിലെ സവിശേഷദിനങ്ങള്‍. കഴിഞ്ഞ നൂറ് വര്‍ഷമായി നടന്ന് വരുന്ന എഴുത്തിനിരുത്തല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

പുതിയ വാര്‍ത്തകള്‍

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.