Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അംബാസന്നിധിയിലെ വിദ്യാരംഭം

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്തനുഗ്രഹിക്കുന്ന മൂകാംബികാദേവിയുടെ തിരുമുമ്പിലിരുത്തി ആദ്യാക്ഷരം കുറിക്കുന്നത് ഒരു അസുലഭ ഭാഗ്യമായാണ് കണക്കാക്കിപ്പോരുന്നത്. അംബയെ വന്ദിച്ചാരാധിച്ച് മനോമുകുരത്തില്‍ കുടിയിരുത്തി ഈശ്വരസ്വരൂപികളായ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ രക്ഷിതാക്കള്‍ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്നു. ദേവീകടാക്ഷത്തിന് പാത്രീഭൂതരായ കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നയിക്കുമ്പോള്‍ അത് ഒരു തലമുറയെത്തന്നെയാണ് മുന്നോട്ടു നയിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 22, 2020, 03:55 pm IST
inSamskriti

വിജയദശമി നാളിലെ വിദ്യാരംഭം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ അമ്മയുടെ തിരുമുമ്പില്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കാനായാല്‍ അത് ഏറെ പവിത്രമായി രക്ഷിതാക്കള്‍ കാണുന്നു.  

ശക്തിയും ഐശ്വര്യവും വിദ്യയും സമന്വിതമായി പ്രദാനം ചെയ്തനുഗ്രഹിക്കുന്ന മൂകാംബികാദേവിയുടെ തിരുമുമ്പിലിരുത്തി ആദ്യാക്ഷരം കുറിക്കുന്നത് ഒരു അസുലഭ ഭാഗ്യമായാണ് കണക്കാക്കിപ്പോരുന്നത്. അംബയെ വന്ദിച്ചാരാധിച്ച് മനോമുകുരത്തില്‍ കുടിയിരുത്തി ഈശ്വരസ്വരൂപികളായ കുഞ്ഞുങ്ങളെ ശ്രദ്ധയോടെ രക്ഷിതാക്കള്‍ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കുന്നു. ദേവീകടാക്ഷത്തിന് പാത്രീഭൂതരായ കുഞ്ഞുങ്ങളെ നേര്‍വഴിക്ക് നയിക്കുമ്പോള്‍ അത് ഒരു തലമുറയെത്തന്നെയാണ് മുന്നോട്ടു നയിക്കുന്നത്.  

നവരാത്രി തുടങ്ങുന്നതു മുതല്‍ മുതല്‍ വിദ്യാരംഭം വരെയുള്ള ദിനങ്ങള്‍ക്ക്  മൂകാംബികാ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.  മൃത്യഞ്ജയ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷനാക്കിയ കംഹാസുരനെ,  മഹാദേവനോടു ഇഷ്ടവരം ചോദിക്കാന്‍ സാധിക്കാത്തവിധം വാഗ്‌ദേവിയായ സരസ്വതീദേവി മൂകനാക്കി. ഇതില്‍ ക്രുദ്ധനായ മൂകാസുരന്‍ എന്നറിയപ്പെട്ട കംഹാസുരന്‍ അവിടെ തപസ്സു ചെയ്തുകൊണ്ടിരുന്ന കോലമഹര്‍ഷിയെ ഉപദ്രവിക്കാനും വധിക്കാനും ശ്രമിച്ചു. ലോകരക്ഷാര്‍ഥം ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയായിരുന്നു. ഇതില്‍ സന്തുഷ്ടനായ കോലമഹര്‍ഷിയുടെ അഭ്യര്‍ഥനപ്രകാരം അവിടെ ദേവി കുടികൊണ്ടു എന്നാണ് സങ്കല്‍പം. മറ്റൊന്ന്, ശങ്കരാചാര്യ സ്വാമികള്‍ അനേക ദിനങ്ങള്‍ അവിടെ തപസ്സു ചെയ്തതിന്റെ ഫലമായി സരസ്വതീദേവി പ്രത്യക്ഷപ്പെട്ടുവെന്നും ദേവിയെ അവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ്. ഏറെ പ്രചരിതമായ ഈ ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂകാംബികാദേവിയുടെ ക്ഷേത്രസന്നിധി വിദ്യാരംഭത്തിന്  പ്രാധാന്യമേറുന്നു. സൗപര്‍ണികാ തീര്‍ഥത്തെ തഴുകിവരുന്ന കുളിര്‍കാറ്റ് മനോമാലിന്യങ്ങള്‍ കഴുകിക്കളയാന്‍ പ്രാപ്തമാണ്.  

ഭാരതീയ സംസ്‌കൃതി അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ ജ്ഞാനപ്രകാശത്തില്‍ രതി ചെയ്യുന്നു. ജ്ഞാനം അനാദികാലമായി ഗുരു-ശിഷ്യ പരമ്പരകളിലൂടെ വാമൊഴിയായും വരമൊഴിയായും പ്രചരിച്ചുവരുന്നതാണ്. ഈയൊരു പശ്ചാത്തലത്തിലാണ് നാം വിദ്യാരംഭത്തിന്റെ പ്രാധാന്യവും അന്തസ്സത്തയും നോക്കിക്കാണുന്നത്. പരമ്പരാശ്രേണിയുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാന്‍ ഉതകുന്നതാണ് വിദ്യാരംഭം എന്ന ശ്രേഷ്ഠകര്‍മം.  

വിദ്യാരംഭം യഥാര്‍ഥത്തില്‍ സകല മേഖലകളെയും എത്തിപ്പിടിക്കാനുള്ള കുഞ്ഞിന്റെ ഒരു പ്രവേശികയാണെന്നു പറയാം. മാനവസമൂഹത്തിന് അഹൈതുകദയാസിന്ധുക്കളായ ആചാര്യന്മാര്‍ നല്‍കിയ അമൂല്യമായ നിധിയുണ്ട് – ശാസ്ത്രങ്ങളുടെയും ജ്ഞാനത്തിന്റെയും നിധിപേടകം. കൈയില്‍ കിട്ടിയ അമൂല്യ രത്‌നങ്ങളടങ്ങിയ ഈ പേടകം തുറന്നനുഭവിക്കാനുള്ള താക്കോലാണ് വിദ്യ. അതിനാലാണ് മുന്നോട്ടുള്ള ജീവിത പ്രയാണത്തിന്റെ പ്രവേശികയായി വിദ്യാരംഭത്തെ കാണുന്നത്.  

അതീവ പുണ്യംചെയ്ത ജന്മങ്ങളായിരിക്കണം അംബാകടാക്ഷത്താല്‍ അനുഗൃഹീതരായ കുഞ്ഞുങ്ങളുടേത് എന്ന് അനുമാനിക്കാം. മൂകാംബികാദേവിയില്‍ കുടികൊള്ളുന്ന ശക്തി, ഐശ്വര്യം, വിദ്യ എന്നീ ഭാവങ്ങളുടെ സമന്വയത്തിലൂടെയും മാതൃവാത്സല്യത്താലും സമാജത്തില്‍ സുസ്ഥിതിയുണ്ടാവുന്നു.  

കളങ്കലേശമേല്‍ക്കാത്ത കുഞ്ഞുമനസ്സിലേയ്‌ക്ക് ആദ്യാക്ഷരം കുറിക്കാന്‍ ഇത്തരം ക്ഷേത്രസങ്കേതങ്ങളുടെയും അറിവും അനുഭവസമ്പത്തുമുള്ള ആചാര്യന്മാരുടെയും സാന്നിദ്ധ്യമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

രവീന്ദ്രന്‍ കൊളത്തൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.