Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സദാനന്ദപുരം അവധൂതാശ്രമത്തിന്റെ ഭൂമിയില്‍ കണ്ണുനട്ട് സര്‍ക്കാര്‍

സദാനന്ദപുരത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കെടിഡിസിയുടെ മോട്ടല്‍-ബിയര്‍പാര്‍ലര്‍, ഇഎസ്ഐ ആശുപത്രി നില്‍ക്കുന്ന പ്രദേശം, കേരളകാര്‍ഷികസര്‍വകലാശാലയുടെ കേന്ദ്രം നിലനില്‍ക്കുന്ന വിപുലമായ കൃഷിത്തോട്ടം തുടങ്ങിയവയടക്കം ഇതില്‍പെടും.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 21, 2020, 03:00 pm IST
inKollam
സദാനന്ദസ്വാമി

സദാനന്ദസ്വാമി

കൊട്ടാരക്കര: സദാനന്ദപുരം അവധൂതാശ്രമത്തിന്റെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇതിനോടകം സര്‍ക്കാരിന്റെ കൈവശമായെന്ന് കണക്കുകള്‍. സനാതനധര്‍മസംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ആശ്രമത്തിന്റെ സ്വത്തുവകകളാണ് ഇങ്ങനെ സൗജന്യമായും മറ്റും പല കാലങ്ങളിലായി സര്‍ക്കാര്‍ ഏറ്റെടുത്തത്.

സദാനന്ദപുരത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കെടിഡിസിയുടെ മോട്ടല്‍-ബിയര്‍പാര്‍ലര്‍, ഇഎസ്ഐ ആശുപത്രി നില്‍ക്കുന്ന പ്രദേശം, കേരളകാര്‍ഷികസര്‍വകലാശാലയുടെ കേന്ദ്രം നിലനില്‍ക്കുന്ന വിപുലമായ കൃഷിത്തോട്ടം തുടങ്ങിയവയടക്കം ഇതില്‍പെടും. കെഐപണ്ടി കനാല്‍ വന്നതിലൂടെത്തന്നെ ഏറെ ഭൂമി ആശ്രമത്തിന് നഷ്ടമായിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങളും നിലവിലുണ്ട്. അറുപതുകളിലാണ് ഇതിന്റെ ക്രയവിക്രയം നടന്നത്. ഏറ്റെടുത്ത ഭൂമിക്ക് തുച്ഛമായ വിലയാണ് അന്ന് നിശ്ചയിച്ചത്. ഇത്തരത്തില്‍ സര്‍ക്കാരിന് ഭൂമി നേടിക്കൊടുത്തതിന് പിന്നില്‍ കൊട്ടാരക്കരയിലെ ഉന്നത രാഷ്‌ട്രീയ നേതാക്കന്മാരായിരുന്നു പ്രവര്‍ത്തിച്ചത്.

ഇത്രയേറെ ഭൂമി പതിച്ചെടുത്തിട്ടും ഉപകാരസ്മരണയ്‌ക്ക് പേണ്ടാലും ആശ്രമസ്ഥാപകനായ സദാനന്ദസ്വാമിയുടെ പേര് ഒരു സ്ഥാപനത്തിനും നല്‍കിയില്ല. ഏറ്റെടുത്ത ആശ്രമഭൂമിയില്‍ ബിയര്‍ പാര്‍ലര്‍ അനുവദിക്കുന്നതിനുള്ള ധിക്കാരവും സര്‍ക്കാര്‍ കാട്ടി. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനരംഗത്ത് വലിയ മാറ്റത്തിന് കാരണക്കാരനായ സ്വാമിക്ക് ഒരു സ്മാരകം പോലും എവിടെയുമില്ല.

ആശ്രമം നവീകരിക്കുന്നതിനോ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതിനോ ശ്രദ്ധിക്കാത്തവര്‍ ഭൂമിയില്‍ കണ്ണ് വയ്‌ക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഹിന്ദുസംഘടനകള്‍. ആശ്രമനടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന തര്‍ക്കം സുപ്രീംകോടതി വരെയെത്തിയിരുന്നു. തുടര്‍ന്ന് ഭാവിയില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ ആശ്രമത്തിന് ഒരു ഭരണഘടന ഉണ്ടാക്കാന്‍ ജില്ലാ കോടതിയെ ഏല്‍പണ്ടിക്കുകയായിരുന്നു. അതിന്‍ പ്രകാരമുള്ള ചട്ടങ്ങളനുസരിച്ചാണ് ഇപ്പോള്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനം. കോടതി അംഗീകാരത്തോടെ വേണം ആശ്രമത്തിന്റെ നടത്തിപ്പ് എന്നാണ് വ്യവസ്ഥ. എന്നാല്‍ ആശ്രമത്തിന് ആവശ്യമില്ലാത്ത ഭൂമി എന്ന് കോടതിയെ ധരിപ്പിച്ചാണ് ഇപ്പോഴത്തെ ഭൂമി കൈമാറ്റങ്ങള്‍ നടക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.

നിലവില്‍ സദാനന്ദസ്വാമിയും പണ്ടിന്മുറക്കാരും സനാതന ധര്‍മസംരക്ഷണത്തിനായി ആശ്രമഭൂമിയില്‍ സ്ഥാപണ്ടിച്ച പ്രസ്ഥാനങ്ങളെല്ലാം നിര്‍ജീവാവസ്ഥയിലാണ്. ആത്മീയഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനായി സ്ഥാപിച്ചിരുന്ന സദാനന്ദപ്രസ് അടച്ചുപൂട്ടി. ആയുര്‍വേദമരുന്ന് നിര്‍മാണം പേരിന് മാത്രമായി. സംസ്‌കൃതപഠനം നിര്‍ത്തി. സ്‌കൂള്‍ അടച്ചുപൂട്ടി. അന്നദാനശാല ഇല്ല. അപൂര്‍വ ഔഷധത്തോട്ടം വനമായി. വലിയ അനാസ്ഥയിലേക്ക് ആശ്രമം നടത്തിപ്പിനെ തള്ളിവിട്ട് അതിന്റെ മറവില്‍ ഭൂമി കൈക്കലാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആരോപണം. സദാനന്ദപുരം അവധൂതാശ്രമത്തെ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഹിന്ദുസംഘടനകള്‍.

Tags: സര്‍ക്കാര്‍land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.