Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകള്‍ സഫലമായി; എല്ലാം അയ്യപ്പന്റെ അനുഗ്രഹം’; നിയുക്ത ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റി

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം 'ജന്മഭൂമി'യോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2020, 10:26 pm IST
inKerala

മാള: അയ്യപ്പസ്വാമിയെ പൂജിക്കണമെന്ന ഏറെ വര്‍ഷത്തെ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സഫലമായതെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി. അയ്യപ്പന്റെ കൃപയും നിശ്ചയവുമാണ് ഇത്തവണ മേല്‍ശാന്തിയായി താന്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു.

2005-2006 വര്‍ഷത്തില്‍ മാളികപ്പുറം മേല്‍ശാന്തിയാകാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. അതിന് ശേഷം അഞ്ചു തവണയോളം ശബരിമല മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് അയ്യപ്പസ്വാമി അനുഗ്രഹിച്ചത്. നേരത്തേ ബെഗ്ളൂരു ജഹാരെ അയ്യപ്പ ക്ഷേത്രത്തില്‍ ഏറെ  നാള്‍ ജോലി ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ജോലി ചെയ്യണമെന്ന് അന്നുമുതല്‍ തുടങ്ങിയ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്.

പൂപ്പത്തി ചുള്ളൂര്‍ മണിയത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രം,  മടത്തുംപടി ദുര്‍ഗ്ഗ ക്ഷേത്രം, മഠത്തിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ജയരാജ് പോറ്റി മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  പൂജയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത് അച്ഛന്‍ വിഷ്ണു എമ്പ്രാന്തിരിയില്‍ നിന്നാണ്.  പരേതനായ കിഴക്കിനേടത്ത് ഹരിദത്തന്‍ നമ്പൂതിരി,  താഴമണ്‍ തന്ത്രി കുടുംബത്തിലെ കണ്ഠരര് മഹേശ്വരര് എന്നിവരും ഗുരുസ്ഥാനിയിലുള്ളവര്‍. കൈമുക്ക് നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണ് ജ്യോതിഷം പഠിച്ചത്.

ശബരിമലയില്‍ തിങ്കളാഴ്ച പോയി ദര്‍ശനം നടത്തി മടങ്ങും. അതു കഴിഞ്ഞ് 10 ദിവസം ശബരിമല പൂജാരീതികളെ കുറിച്ച് പരിശീലനമുണ്ട്. തുലാമാസം 30ന് ശബരിമലയിലേക്ക് പോകും. മേല്‍ശാന്തി ഇന്റര്‍വ്യൂവിന് കഠിനമായ ചോദ്യങ്ങളായിരുന്നു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതിന്റെ ഐതീഹ്യം എന്താണെന്നായിരുന്നു അവസാനത്തെ ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കും  ഉത്തരം പറഞ്ഞു.  

റാങ്ക് ലിസ്റ്റില്‍ താന്‍ രണ്ടാമതായിരുന്നു.  കോറോണയുടെ പശ്ചാത്തലത്തില്‍ സ്വീകരണങ്ങള്‍ ഒഴിവാക്കും. ലോകത്തെ  ബാധിച്ചിരിക്കുന്ന കൊറോണ മഹാമാരി എത്രയും പെട്ടെന്ന് നിവാരണം ചെയ്യപ്പെടണമെന്ന പ്രാര്‍ത്ഥന മാത്രമേ തനിക്ക് അയ്യപ്പസ്വാമിയോടുള്ളുവെന്നും മഹാമാരിക്കെതിരായ മരുന്ന് എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനാകട്ടെയെന്നും ജയരാജ് പോറ്റി കൂട്ടിച്ചേര്‍ത്തു.  

ശബരിമല മേല്‍ശാന്തിയായി മാള പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തത് ഇന്നു രാവിലെയാണ്. നറുക്കെടുപ്പില്‍ ഏഴാം തവണ നറുക്കെടുത്തപ്പോഴാണ് ജയരാജ് പോറ്റിയുടെ പേരും ശബരിമല മേല്‍ശാന്തി എന്ന കുറിപ്പും ഒത്തുവന്നത്. വാരിക്കാട്ട് മഠത്തില്‍ പരേതരായ കൃഷ്ണന്‍ എമ്പ്രാന്തിരി -ലക്ഷ്മി അന്തര്‍ജ്ജന ദമ്പതികളുടെ മകനാണ് ജയരാജ് പോറ്റി.  

സന്നിധാനത്ത് ഇന്നലെ ഉഷഃപൂജയ്‌ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ശബരിമലയിലേക്കുള്ള മേല്‍ശാന്തിമാരുടെ പട്ടികയിലുള്ള ഒന്‍പത് പേരുകള്‍ എഴുതിയ കുറിപ്പുകളിട്ട വെള്ളിക്കുടം ശ്രീകോവിലില്‍ അയ്യപ്പന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവര് പൂജിച്ച് നല്‍കി. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ കൗശിക് കെ. വര്‍മ്മ നറുക്കെടുത്തു. ഏഴാമത്തെ  നറുക്കിലാണ് ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ് രവി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം ചിങ്ങമാസത്തിലായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.  

ഇത്തവണ കൊറോണ വ്യാപനം കാരണം വൈകുകയായിരുന്നു. 50കാരനായ ജയരാജ് പോറ്റി ഇപ്പോള്‍ തൃശൂര്‍ താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നവംബര്‍ 15ന് ശബരിമലയില്‍ മേല്‍ശാന്തിയായി സ്ഥാനമേല്‍ക്കും. ജയരാജ് പോറ്റിയാകും വൃശ്ചികം ഒന്നിന് നട തുറക്കുക. കോട്ടയം പനച്ചിക്കാട് താമരശേരി ഇല്ലത്തെ ഉമാദേവി അന്തര്‍ജനമാണ് ജയരാജ് പോറ്റിയുടെ ഭാര്യ. ആനന്ദ് കൃഷ്ണന്‍ (ബിരുദ വിദ്യാര്‍ത്ഥി), അര്‍ജുന്‍ കൃഷ്ണന്‍ (പ്ളസ് ടു വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മോഹനന്‍, ബാബുരാജ്, വല്‍സല, ശാന്ത എന്നിവരാണ് സഹോദരങ്ങള്‍

Tags: ക്ഷേത്രംSABARIMALApriestശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.