ശാസ്താംകോട്ട: ബിജെപി പ്രാദേശികനേതാവിന്റെ വീടുവളഞ്ഞ എസ് ഡിപിഐ അക്രമിസംഘം വസ്തുവില്‍ അതിക്രമിച്ച് കയറി താത്കാലിക ഗേറ്റിട്ട് പൂട്ടി. അക്രമിസംഘത്തെ തടയാന്‍ ശ്രമിച്ച അദ്ദേഹത്തിനെയും മക്കളെയും ക്രൂരമായി ആക്രമിച്ചു.
ബിജെപി ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറി പനപ്പെട്ടി മാവുള്ളതില്‍ വീട്ടില്‍ രാമചന്ദ്രന്‍പിള്ളയ്ക്കും (57) കുടുംബത്തിനും നേരെയാണ് കഴിഞ്ഞദിവസം രാവിലെ പത്തരയോടെ എസ്ഡിപിഐക്രിമിനല് സംഘത്തിന്റെ ആക്രമണമുണ്ടായത്. രാമചന്ദ്രന്‍പിള്ളയ്ക്ക് ശരീരമാസകലം മര്‍ദ്ദനമേറ്റു. അക്രമികളെ തടയാന്‍ ശ്രമിച്ച അദേഹത്തിന്റെ മകനും എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയുമായ അതുല്‍ ചന്ദ്രനെ (22) കമ്പിപ്പാര കൊണ്ട് അടിച്ചുതാഴെയിട്ടു. അതുലിന്റെ വലതുകാലിന് പൊട്ടലും ഡിസ്കിന് ക്ഷതവും ഏറ്റിട്ടുണ്ട്. അതുലിന്റെ സഹോദരിക്കും മര്‍ദ്ദനമേറ്റു. ഇവരെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം വീടിന് പുറത്തേക്കുള്ള വഴി അക്രമിസംഘം തയ്യാറാക്കിക്കൊണ്ടുവന്ന ഗേറ്റ് സ്ഥാപിച്ചശേഷം പുറത്തു നിന്നുപൂട്ടി. 20 പേര് അക്രമിസംഘത്തിലുണ്ടായിരുന്നതായി രാമചന്ദ്രന്‍പിള്ള ശാസ്താംകോട്ട പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നിലവില്‍ അല്പക്കക്കാരനുമായി വഴി സംബന്ധിച്ച് ഒരു സിവില്‍ കേസ് ശാസ്താംകോട്ട കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കേസ് രാമചന്ദ്രന്‍പിള്ളയ്ക്ക് പ്രതികൂലമാകാനിടയുണ്ടെന്ന് ബോധ്യമായപ്പോഴാണ് അയല്ക്കാരന്റെ സഹായികളായി എത്തിയ എസ്ഡിപിഐക്കാര് ഭൂമി കൈയേറി അക്രമം കാട്ടിയതെന്ന് പറയുന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ട പോലീസ് എത്തി കൈയേറി സ്ഥാപിച്ച ഗേറ്റ് എടുത്ത് മാറ്റി. പ്രദേശത്തെ എസ്ഡിപിഐക്കാരായ സുബൈര്‍, ബഷീര്‍കുട്ടി തുടങ്ങി ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: