ചീരാല്‍: ചീരാലില്‍ ജല പരിശോധന ലാബ് ഒരുങ്ങുന്നു. നെന്മേനി ശുദ്ധജല വിതരണ സൊസൈറ്റിയാണ് ജലപരിശോധനക്കായ് ചീരാലില്‍ ലാബ് ഒരുക്കുന്നത്. നെന്മേനി പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെയാണ് ലാബിന്റെ പ്രവര്‍ത്തനം. നെന്മേനി ശുദ്ധജലവിതരണ സൊസൈറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനും ഒപ്പം പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാനും ലാബ് പ്രയോജനപ്പെടുത്താം.
ജലത്തിന്റെ പിഎച്ച് ,കണക്റ്റിവിറ്റി, ബാക്ടീരിയ, തുടങ്ങിയ പരിശോധനകള്‍ എല്ലാം ഇവിടെ നടത്താനാവും. നെന്മേനി പഞ്ചായത്തിലുടനീളം വിതരണം ചെയ്യുന്ന ജലം ശുദ്ധിയോടെ എത്തിക്കാന്‍ ഇനി സൊസൈറ്റിക്ക് കഴിയും. ഫിസിക്കല്‍, കെമിക്കല്‍, ബാക്ടീരിയ, പരിശോധനകള്‍ക്ക് ശേഷമാണ് കുടിവെള്ള വിതരണം ചെയ്യുക. രാജ്യത്തു തന്നെ ഒരു സഹകരണ ജലവിതരണ സൊസൈറ്റി ആദ്യമായാണ് ലാബ് സംവിധാനം ഉപയോഗിച്ച് ജലം പരിശോധന നടത്തി വിതരണം ചെയ്യുന്നത്. നെന്മേനി ശുദ്ധജലവിതരണ സൊസൈറ്റി ഒപ്പം പൊതുജനങ്ങള്‍ക്ക് ലാബ് ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുന്ന ജലവും ഇവിടെ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പൂര്‍ണപിന്തുണയുമായി പഞ്ചായത്തും ആരോഗ്യവകുപ്പും സൊസൈറ്റിയോടൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: