Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പുറംബണ്ടുകളുടെ ബലക്ഷയം; പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കൽ ശ്രമകരം

തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും നേരിടുന്ന ബുദ്ധിമുട്ട് കാരണം കർഷകർ കൃഷിയിറക്കാൻ പ്രയാസപ്പെടുകയാണ്. അതേ സമയം പുറംബണ്ടുകളുടെ അറ്റക്കുറ്റപ്പണിക്കും ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 12:22 pm IST
inPathanamthitta
ആധിയോടെ... ജലനിരപ്പ് താഴ്ന്ന പാടശേഖരത്തിൽ പുഞ്ചകൃഷിയ്ക്കായി ഒരുക്കങ്ങൾ നടക്കുമ്പോൾ ആകാശത്തെ കാർമേഘങ്ങൾ. രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയർന്നു.വാമനപുരം വേങ്ങൽ ആലംതുരുത്തി പാടത്ത് നിന്നുള്ള കാഴ്ച

ആധിയോടെ... ജലനിരപ്പ് താഴ്ന്ന പാടശേഖരത്തിൽ പുഞ്ചകൃഷിയ്ക്കായി ഒരുക്കങ്ങൾ നടക്കുമ്പോൾ ആകാശത്തെ കാർമേഘങ്ങൾ. രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയർന്നു.വാമനപുരം വേങ്ങൽ ആലംതുരുത്തി പാടത്ത് നിന്നുള്ള കാഴ്ച

തിരുവല്ല: പുഞ്ചകൃഷിയ്‌ക്കായി ഒരുങ്ങുന്ന അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന ജോലികൾക്ക് അടുത്ത ആഴ്ച തുടക്കമാകും.രണ്ടാഴ്ച മുമ്പ് വെള്ളം വറ്റിക്കാൻ പമ്പിങ് ലേലം പൂർത്തിയായിരുന്നു.എന്നാൽ വെള്ളപ്പൊക്കത്തിൽ തകർന്ന പുറംബണ്ടുകളുടെ ബലക്ഷയമാണ് കർഷകരെ വലയ്‌ക്കുന്നത്. മോട്ടോർ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോൾ ഈ ബണ്ടുകൾക്ക് വീണ്ടും നാശം സംഭവിക്കുമോ എന്ന ആശങ്കയാണ് പാടശേഖര സമിതി ഭാരവാഹികൾക്ക്. തുലാമഴ ശക്തമായി പെയ്താൽ കർഷകരുടെ കണക്ക് കൂട്ടലുകൾ തെറ്റും.  കാലാകാലങ്ങളായി അപ്പർകുട്ടനാട്ടിലെ കർഷകരുടെ പ്രധാന ആവശ്യമാണ് പുറംബണ്ടുകൾ ബലപ്പെടുത്തണമെന്ന്. കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ  പാക്കേജ് ജില്ലയിലെ അപ്പർകുട്ടനാടിന് യാതൊരു പ്രയോജനവും കിട്ടിയില്ല.  

പുറംബണ്ടുകൾ ബലപ്പെടുത്താൻ യാതൊരു നടപടിയും ഉണ്ടായില്ല.കൂടാതെ തോടുകളുടെ ആഴംകൂട്ടുകയോ വീതികൂട്ടുകയോ ചെയ്തില്ല. കവിയൂർ പുഞ്ചയിലെ കർഷകരും സമാന പ്രതിസന്ധിയാണ് നേരിടുന്നത്.തോട്ടിൽ നിന്ന് വെള്ളം പാടത്തേക്ക് വെള്ളം കയറ്റാനും ഇറക്കാനും നേരിടുന്ന ബുദ്ധിമുട്ട് കാരണം കർഷകർ കൃഷിയിറക്കാൻ പ്രയാസപ്പെടുകയാണ്. അതേ സമയം പുറംബണ്ടുകളുടെ അറ്റക്കുറ്റപ്പണിക്കും ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല.അതിതീവ്ര മഴയിൽ ജില്ലയിൽ 16 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. തുടർച്ചയായ പ്രകൃതി ക്ഷോഭത്താൽ കാർഷിക മേഖല കൂപ്പുകുത്തിയിരിക്കുകയാണ്.കർഷകർ ദുരിതത്തിലാകുമ്പോഴും വിളനഷ്ടം സംഭവിച്ച കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല.  

അതിനാൽ തന്നെ കർഷകരും പാടശേഖര സമിതികളും പുതിയ കൃഷിയിറക്കാൻ പാടുപെടുകയാണ്. അപ്പർകുട്ടനാട്ടിൽ വെള്ളം വറ്റിക്കൽ ജോലികൾ 25 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പാടശേഖരസമിതികളുടെ തീരുമാനം.നവംബർ ആദ്യം വിതയ്‌ക്കും.നാഷണൽ സീഡ് കോർപ്പറേഷൻ മുഖേന വിത്ത് ലഭ്യമാക്കാനാണ് പാടശേഖരസമിതികൾ ശ്രമിക്കുന്നത്.  

Tags: waterPaddy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.