പാരീസ്: പോളിഷ് താരം ഇഗ സ്വയ്‌ടെക്കിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. പത്തൊമ്പതുകാരിയായ ഇഗ ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-1. ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ പോളിഷ് താരമാണ് ഇഗ.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും എതിരാളികള്‍ക്ക്് വിട്ടുകൊടുക്കാതെയാണ് ഇഗ കിരീടം ചൂടിയത്. നാല് വര്‍ഷം മുമ്പ് ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ ഇഗ നേരിട്ടുള്ള സെറ്റുകള്‍ക്ക് സോഫിയ കെനിനെ തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 6-4, 7-5.
















