കൈകാലുകള്‍ ഉളുക്കുകയോ, അസ്ഥിപൊട്ടുകയോ ചെയ്താല്‍ താഴെ പറയുന്ന തൈലം തേക്കുന്നത് വളരെ പ്രയോജനകരമാണ്. പത്ത് കിലോ തൊട്ടാവാടി വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ നീര് എടുക്കുക. പത്തു കിലോവീതം കറ്റാര്‍ വാഴ, മുരിങ്ങത്തൊലി, കലശ് അഥവാ കലയ (ലാനിയ ഗ്രാന്റിസ്) ത്തിന്റെ തൊലി ഇവയുടെ നീരും ഇടിച്ചു പിഴിഞ്ഞെടുക്കുക. ഇവയെല്ലാം ചേര്‍ത്തെടുത്ത് ഇതില്‍ തൈലവും കല്‍ക്കവും യോജിപ്പിക്കണം.
തൈലത്തിന്: ഒരു ലിറ്റര്‍ വീതം വേപ്പെണ്ണ, ആവണക്കെണ്ണ, എള്ളെണ്ണ.കല്‍ക്കത്തിന്: തൊട്ടാവാടി വേര്, ചങ്ങലം പരണ്ട, ചെഞ്ചല്യം, ചെന്നിനായകം, പഞ്ചമന്‍ പഴുക്ക, വെള്ളത്തകിട്, കോലരക്ക്, കാത്ത്, ഇന്തുപ്പ്,വെളുത്തുള്ളി, മുരിങ്ങത്തൊലി, താര്‍താവില്‍.
ഇവ ഓരോന്നും പത്തുഗ്രാം വീതം കല്‍ക്കം ചേര്‍ത്ത് തൈലത്തിന്റെ ചേരുവകളും (തൊട്ടാവാടി, കറ്റാര്‍വാഴ, മുരിങ്ങത്തൊലി, കലശത്തൊലി ഇവയുടെ നീര് ഉള്‍പ്പെടെ) യോജിപ്പിച്ച് മെഴുകു പാകത്തില്‍ കാച്ചിയരിച്ച് തേച്ച് ഉളുക്കിന് ഉഴിയുക. അസ്ഥിഭംഗത്തിന് ഈ തൈലം തേച്ച ശേഷം മുന്‍ ലക്കങ്ങളില്‍ പറഞ്ഞ മരുന്ന് തേയ്‌ക്കുക. ആധുനിക ചികിത്സയില്‍ പ്ലാസ്റ്റര്‍ ചികിത്സ ചെയ്ത അസ്ഥിഭംഗ രോഗികള്‍ക്ക് ഈ തൈലം തേയ്‌ക്കുന്നതു കൊണ്ട് അസ്ഥിഭംഗത്തില്‍ വന്ന നീരും പ്ലാസ്റ്റര്‍ നീക്കിക്കഴിയുമ്പോഴുണ്ടാകുന്ന പേശീബലക്ഷയവും മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: