Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗ്രാമീണ ഭാരതം പ്രതീക്ഷ ഉണര്‍ത്തുന്നു

ആദ്യ പാദത്തില്‍ സംഭവിച്ച, സമ്പദ് ഘടനയുടെ 23 ശതമാനത്തോളം വന്ന വളര്‍ച്ച ഇടിവ്, ഈ കണക്കുകളുമായിക്കൂടി ബന്ധിപ്പിച്ചു വേണം നാം മനസ്സിലാക്കാന്‍.നമ്മുടെ സമ്പദ് വ്യവസ്ഥ മാന്ദ്യവുമായി മല്ലിടുമ്പോള്‍ തന്നെ വളര്‍ച്ചയുടെ പച്ച നാമ്പുകള്‍ കാണാനാവുന്നു, പ്രത്യേകിച്ചും ഗ്രാമീണ കാര്‍ഷിക മേഖലകളില്‍. ഇതിനു പ്രധാനമായും ആറ് കാരണങ്ങള്‍ ആണ് ഉള്ളത്

എസ്. ആദികേശവന്‍ by എസ്. ആദികേശവന്‍
Oct 7, 2020, 03:00 am IST
in Article

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 12ന് പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ അഭിയാന്റെ ഏറ്റവും കാതലായ കാര്യം 20 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ധനകാര്യ പാക്കേജ് തന്നെ ആയിരുന്നു. നാല് മാസം പിന്നിടുമ്പോള്‍ ശ്രദ്ധേയമായ നേട്ടം കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്കും, നഗരങ്ങളെ അപേക്ഷിച്ചു ഗ്രാമീണ മേഖലയിലെ ഉണര്‍വും ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച അതിനു മുമ്പിലത്തെ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആയിരുന്നു, മറ്റെല്ലാ മേഖലകളിലും കുറഞ്ഞ വളര്‍ച്ച നിരക്ക് ആയിരുന്നെങ്കില്‍ പോലും.

അതിന്റെ ചുവടു പിടിച്ച് ഈ വര്‍ഷം മാര്‍ച്ച് ജൂണ്‍ കാലയളവിലും കാര്‍ഷിക മേഖല ഏതാണ്ട് 4 ശതമാനം വളര്‍ച്ച കൈ വരിച്ചു. ട്രാക്ടര്‍, വളം,  സെക്കന്റ്-ഹാന്‍ഡ് ലൈറ്റ് കൊമേര്‍ഷ്യല്‍ വെഹിക്കിള്‍സ് (ടെമ്പോ വാന്‍ പോലെയുള്ളവ) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടിയാണ് നില്‍ക്കുന്നത്. ഇന്ത്യയിലെ ട്രാക്ടര്‍ വിപണിയുടെ 55 ശതമാനം കൈയാളുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന കമ്പനിയിലെ ഒരുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത് അവര്‍ക്കു ഉണ്ടാക്കാവുന്നതിലധികം ട്രാക്ടറുകള്‍ക്കു ഗ്രാമീണ വിപണിയില്‍ ഡിമാന്‍ഡ് ഉണ്ടെന്നാണ്.

ആദ്യ പാദത്തില്‍ സംഭവിച്ച, സമ്പദ് ഘടനയുടെ 23 ശതമാനത്തോളം വന്ന വളര്‍ച്ച ഇടിവ്,  ഈ കണക്കുകളുമായിക്കൂടി ബന്ധിപ്പിച്ചു വേണം നാം മനസ്സിലാക്കാന്‍.നമ്മുടെ സമ്പദ് വ്യവസ്ഥ മാന്ദ്യവുമായി മല്ലിടുമ്പോള്‍ തന്നെ വളര്‍ച്ചയുടെ പച്ച നാമ്പുകള്‍ കാണാനാവുന്നു, പ്രത്യേകിച്ചും ഗ്രാമീണ കാര്‍ഷിക മേഖലകളില്‍. ഇതിനു പ്രധാനമായും ആറ് കാരണങ്ങള്‍ ആണ് ഉള്ളത്

1. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കു പ്രകാരം ഏകദേശം ഒരു കോടിയോളം തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്നും അവരുടെ ഗ്രാമങ്ങളിലെങ്ങു നീങ്ങി. ആ യാത്രയില്‍ അവര്‍ക്കു ഒട്ടനവധി കഷ്ടതകള്‍ സഹിക്കേണ്ടി വന്നു എന്നുള്ളത് തര്‍ക്കമറ്റ കാര്യം. പക്ഷെ, ഗ്രാമങ്ങളില്‍ ഇവരില്‍ ഭൂരിഭാഗവും കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെട്ടു എന്നതിന്റെ ഒരു തെളിവാണ് ഈ ഖാരിഫ് സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 10 ശതമാനമെങ്കിലും കാര്‍ഷിക ഏരിയ കൂടിയെന്നത്.

2. കാലവര്‍ഷം ഭാരതത്തിന്റെ ദീര്‍ഘ കാല ശരാശരിയുടെ 108 ശതമാനം ആയി ഉയര്‍ന്നു അല്ലെങ്കില്‍ മഴ ഇത്തവണ  തുണച്ചു എന്നുള്ളതും ഗുണം ചെയ്തു.

3. മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിക്ക് വേണ്ടിയുള്ള നീക്കിയിരിപ്പു ഏകദേശം 61000 കോടിയില്‍ നിന്നും 100000 കോടി രൂപയിലേക്കു കൂട്ടി എന്ന് മാത്രമല്ല അതിന്റെ ചെലവിന്റെ തോത് ഈ വര്ഷം വര്‍ധിക്കുകയും ചെയ്തു.  ക്രിസിലിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഏപ്രില്‍ ജൂലൈ കാലയളവില്‍  തൊഴിലുറപ്പു പദ്ധതിയില്‍ നടപ്പാക്കിയ ജോലികള്‍ 46 % വര്‍ധിക്കുകയും ദൈനംദിന വേതനത്തിന്റെ തോത് 12 % ഉയരുകയും ചെയ്തു.  കേരളത്തിലും ഈ ഉയര്‍ന്ന തോത് പ്രതിഫലിച്ചിട്ടുണ്ട് എന്നാണു ഇതുമായി ബന്ധപ്പെട്ടവരുമായി അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കുവാന്‍ സാധിച്ചത്.

4. 2014 മുതല്‍ പ്രധാന മന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചു നടത്തി വരുന്ന ബാങ്ക് അക്കൗണ്ട് പദ്ധതി പ്രകാരം (പി എം ജെ ഡി വൈ ) 41 കോടി സാധാരണക്കാരും പാവപ്പെട്ടവര്‍ക്കും അക്കൗണ്ട് തുറക്കാന്‍ സാധിച്ചു. കോവിഡ് കാലത്തെ ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള പണം കൊടുക്കല്‍ വളരെ  പെട്ടെന്ന് ഇത് കാരണം നടപ്പിലാക്കാന്‍ പറ്റി . കര്‍ഷകര്‍ക്കുള്ള 4000 രൂപയാണെങ്കിലും ( പി എം കിസാന്‍ന്റെ 2 ഗഡുക്കളായി) വനിതകള്‍ക്കുള്ള 1500 രൂപയാണെങ്കിലും ഒരു ചോര്‍ച്ചയും കൂടാതെ മണിക്കൂറുകള്‍ക്കകം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാന്‍ സാധിച്ചു. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കിട്ടി. നമ്മുടെ നാട്ടു നടപ്പു അനുസരിച്ചു ഇത് വ്യക്തികള്‍ മുഖേന ആയിരുന്നെങ്കില്‍ ഒരു ”സന്തോഷത്തിനായി” എങ്കിലും ഇതിന്റെ ഒരു ഭാഗം ഇടനിലക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്കപ്പെട്ടേനെ.

5 . ഏകദേശം 65000 കോടി രൂപയാണ് ഗ്രാമീണ മേഖലയില്‍ ഫലത്തില്‍ ഗരീബ് കല്യാണ്‍ യോജന പ്രകാരം എത്തിയത്. ഇത് മൊത്തം നമ്മുടെ സമ്പദ് ഘടനയുടെ വ്യാപ്തി നോക്കുമ്പോള്‍ ഭീമമായ തുകയല്ലെങ്കിലും, ചോര്‍ച്ച കൂടാതെ ഈ പണം എത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം.

6 . ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വളരെ കാര്യക്ഷമമായി അരിയും ഗോതമ്പും ധാന്യങ്ങളും രാജ്യത്തെ എല്ലാ കോണുകളിലും എത്തിച്ചു എന്നത് നമ്മുടെ രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. കേരളത്തിലും, കര്‍ണാടകത്തിലും,  തമിഴ് നാട്ടിലും ഒക്കെ നല്ല റേഷന്‍ കട ശൃംഖലകള്‍ ഉള്ളത് എഫ് സി ഐ യുടെ ഈ പ്രവര്‍ത്തനത്തെ സാര്‍ത്ഥകമാക്കി. രാജ്യത്തു ഒരു സ്ഥലത്തും ഈ കോവിഡ് കാലത്തു പട്ടിണി ഉണ്ടായില്ല  എന്നുള്ളത് നമുക്ക് ആശ്വാസം നല്‍കുന്നു.  

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് കൈത്താങ് കിട്ടിയ ഈ വര്‍ഷത്തെ ഖരീഫ് വിളവെടുപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും എന്നതിന്  സംശയം ഇല്ല.

23 വിളകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ താങ്ങു വില പ്രഖ്യാപിച്ചു സംഭരണം നടത്തുന്നത്. ഇതില്‍ അരിയും ഗോതമ്പും എഫ് സി ഐ സംഭരണം നടത്തുമ്പോള്‍, നാഫെഡ് എന്ന കേന്ദ്ര സ്ഥാപനം പയര്‍, പരിപ്പ് വര്‍ഗങ്ങള്‍ മുതലായവ സംഭരിക്കും. അരിയും ഗോതമ്പും ഒഴിച്ചുള്ള മറ്റു വിളകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ സക്രിയവുമാവണം ഇവ. കോവിഡിന്റെ വ്യാപനം രാജ്യത്തെ 725ഓളം ജില്ലകളില്‍ രൂക്ഷമായത് 60 ജില്ലകളില്‍ മാത്രമാണ്. ഇനിയെങ്കിലും നാം ഈ വളര്‍ച്ച നാമ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നമ്മുടെ രാജ്യത്തിന്റെ തനതു സാധ്യതകള്‍ തിരിച്ചറിഞ്ഞു ശുഭാപ്തി വിശ്വാസത്തോട് കൂടി മുന്നേറിയാല്‍ കോവിഡിന്റെ വ്യാപനം സമ്പദ് ഘടനയെ ഉലയ്‌ക്കാതെ കാക്കാന്‍ പറ്റും .

ഗ്രാമീണ ഭാരതത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല ഇതിനര്‍ത്ഥം. ഇന്നും അത്യധികം ദാരിദ്ര്യവും സാമൂഹ്യ അവശതയും അനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍ അവിടെയുണ്ട്. ദീനദയാല്‍ ഉപാധ്യായയുടെ ”അന്ത്യോദയ” വിഭാഗത്തില്‍ പെട്ടവര്‍. പക്ഷെ, കോവിഡിനോട് പൊരുതുന്നതിനോടൊപ്പം ജീവിത മാര്‍ഗങ്ങളില്‍ മുന്നേറുവാനുള്ള സാധാരണ ഭാരതീയന്റെ ഉള്‍പ്രേരണയ്‌ക്കു താങ്ങാവുന്ന തീരുമാനങ്ങളും, പരിപ്രേക്ഷ്യവും ആണ് നമുക്ക് ഇപ്പോള്‍ വേണ്ടത്.  

ശരാശരി ഭാരതീയന്റെ, പ്രത്യേകിച്ച് ഗ്രാമീണരുടെ, ശക്തിയും ഊര്‍ജ്ജവും അനശ്വരവും ആഹ്ലാദപൂര്‍വുമായ നിരന്തര പരിശ്രമത്തിന്റെ ഫലമാണ്. അത് തകരാതെയും അണയാതെയും നോക്കുകയാണ് നാമിന്ന് ആദ്യം ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

Kerala

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

India

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

India

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)
Kerala

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.