Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാള സാഹിത്യത്തില്‍ വീണ്ടും കഥ മോഷണ ആരോപണം; ഫ്രഞ്ച് കഥ എന്‍.എസ്. മാധവന്‍ അതേപടി കോപ്പിയടിച്ചെന്ന് ഡോ. എം. രാജീവ് കുമാര്‍

മാധവനെതിരെ നേരത്തേയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നകാര്യം രാജീവ് വ്യക്തമാക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 10:12 am IST
in Literature

തിരുവനന്തപുരം:  മലയാള സാഹിത്യത്തില്‍ വീണ്ടും കഥ മോഷണമെന്ന് ആരോപണം.  എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ പ്രസിദ്ധ ഫ്രഞ്ച് കഥാകൃത്ത് ഹോനോറ ഡെ ബല്‍സാക്കിന്റെ കഥയുടെ പദാനുപദ മോഷണം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത് ചെറു കഥാകൃത്ത് ഡോ.എം രാജീവ് കുമാര്‍ കണ്ടെത്തിയത്. പ്രസാധകന്‍ മാസികയുടെ പുതിയ ലക്കത്തിലെ കലാപഭൂമിയിലെ മഠങ്ങള്‍ എന്ന ലേഖനത്തിലാണ് മാധവന്റെ കഥാ മോഷണം സംബന്ധിച്ച രാജീവിന്റെ ആരോപണം.

ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ബെല്‍സാക്ക് 1835 ല്‍ എഴുതിയ ‘ദ ഇസിഡന്റ് ഇന്‍ദി റെയ്ന്‍ ഓഫ് ടെറര്‍’ എന്ന കഥ ഏതാണ്ട് അതുപോലെ കോപ്പിയടിച്ച് 1985 ല്‍ മാധവന്‍ എഴുതിയ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥയാക്കി മാറ്റിയെന്നാണ് രാജീവ് കുമാറിന്റെ കണ്ടെത്തല്‍. പ്രമുഖന്മാരെയും പുരോഹിതന്മാരെയും കൊന്ന് തള്ളുന്ന രക്തരൂക്ഷിതമായ ഫ്രഞ്ച് വിപ്ലവ കാലത്തെ പശ്ചാത്തലമാക്കിയാണ് ബല്‍സാക്ക് കഥ എഴുതിയതെങ്കില്‍ മധവന്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ അനുബന്ധിച്ചുണ്ടായ കൂട്ടക്കൊലയെ അധികരിച്ചാണ് തന്റെ കഥ രചിച്ചത്. രണ്ട് കഥകളും സംഭവിച്ചിരിക്കുന്നത് ലഹളക്കാലത്തും കന്യാസ്ത്രീ മഠങ്ങളിലുമാണ്. ഇത്തരത്തില്‍ ഒരുപാട് സാമ്യങ്ങളും ആശയങ്ങളും കഥാ പരിസരങ്ങളും മാധവന്റെ കഥയില്‍ സംഭവിക്കുന്നുണ്ട്. ബല്‍സാക്കിന്റെ കഥ ഏതാണ്ട് പൂര്‍ണമായും ചുമന്ന് മാറ്റി വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയാക്കി മാറ്റിയെന്നാണ് രാജീവ് കുമാറിന്റെ ആരോപണം. ബല്‍സാക്കിന്റെയും മാധവന്റെയും കഥകളിലെ സാമ്യങ്ങളും ആശയ മോഷണവും വളരെ വിശദമായി രാജീവ് വിവരിക്കുന്നത് ഇങ്ങനെയാണ്.

” രണ്ടു കഥകളുടെയും പശ്ചാത്തലം കന്യാസ്ത്രീമഠമാണ്. അവിടെ രണ്ടുകന്യാസ്ത്രീമാരുടെ ബുദ്ധിയാണ് കഥയ്‌ക്ക് ഹേതുവാകുന്നത്. ആ കന്യാസ്ത്രീമഠങ്ങളാകട്ടെ ലഹളയ്‌ക്ക് ശേഷമുള്ള ഒളിച്ചുകടത്തലിന് പശ്ചാത്തലമൊരുക്കുന്ന ഇടവുമാണ്.

ഫ്രഞ്ചുവിപ്ലവത്തിന്റെ അന്തരീക്ഷം ബല്‍സാക്ക് സ്വീകരിക്കുമ്പോള്‍, ഇന്ത്യയിലെ ഇന്ദിരാഗാന്ധിയുടെ വധാനന്തരമുള്ള ലഹളയാണ് എന്‍.എസ്. മാധവന്റെ കഥാപരിസരം. രണ്ടും അനിശ്ചിതാവസ്ഥയുടേയും അരാചകത്വത്തിന്റേയും നാളുകളാണ്. ഈ രണ്ട് സ്ഥലകാലങ്ങള്‍ക്ക് തമ്മിലും കഥാപാത്രങ്ങള്‍ക്കു തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. ഫ്രാന്‍സിലും ഇന്ത്യയിലുമാണ് നൂറ്റാണ്ടിന്റെ ഇടവേളയില്‍ ഒരേ ജീവിതാവസ്ഥ സംജാതമാകുന്നത്.

കന്യാസ്ത്രീമഠത്തിലെ വിശ്വകാരുണ്യത്തിന്റെ അല രണ്ട് കഥകളിലും ഒരുപോലെ പ്രസരിക്കുന്നുണ്ട്. അവിടങ്ങളിലെ അന്തരീക്ഷ സൃഷ്ടിയിലെ ഭീകരതയും ഒളിപ്പിച്ചുവയ്‌ക്കാനുള്ള കാംക്ഷയും സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. കഥാഗതി മാത്രമേ മാറുന്നുള്ളൂ. ഒന്ന്, മനുഷ്യബോധത്തിന്റെ ഉത്കണ്ഠകളെയാണ് അടയാളപ്പെടുത്തുന്നത്. ‘ഭീകര ഭരണകാലത്തെ ആ സംഭവം’ എന്ന കഥയില്‍, ബല്‍സാക്കിന്റെ സിസ്റ്റര്‍ മാര്‍ത്തയുടെ ഈ വിചാരം ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥയിലെ എന്‍.എസ്. മാധവന്റെ സിസ്റ്റര്‍ പകര്‍ത്തുന്നത് മറ്റൊരു വിധത്തിലാണ്,

‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’ എന്ന കഥയുടെ അവസാന വാചകമാണിത്. കഥയിലെ ആത്മീയമായ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് ദേശത്തിന്റെ രാഷ്‌ട്രീയാവസ്ഥയോട് പ്രതികരിക്കുന്നു ഈ രണ്ട് കഥകളും. തീര്‍ത്തും യാദൃശ്ചികം എന്നുപറയാനാവുന്ന വിധത്തില്‍ രണ്ട് കഥകളിലേയും കന്യാസ്ത്രീകളില്‍ ഒരാളുടെ പേര് ഒന്നുതന്നെയാണ് – സിസ്റ്റര്‍ മാര്‍ത്ത. എത് എന്ത് യാദൃശ്ചികം എന്നല്ലേ? ഒരു പേരില്‍ എന്തിരിക്കുന്നു എന്നാണെങ്കില്‍ രണ്ടുകഥകളിലേയും സിസ്റ്റര്‍ ഒരേ മാര്‍ത്തയാണല്ലോ.  മാധവനെതിരെ നേരത്തേയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നകാര്യം രാജീവ് വ്യക്തമാക്കുന്നുണ്ട്.

Tags: കഥനോവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.