Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കസ്റ്റഡിയിലാകും മുമ്പ് കാരാട്ട് ഫൈസല്‍ കോടിയേരിയെ കണ്ടു; ഇടപാടുകളില്‍ ബിനീഷും പങ്കാളി; കാരാട്ട് ഫൈസല്‍ ബിനാമി; ഇടത് എംഎല്‍എയ്‌ക്ക് ബന്ധം

പത്തുവര്‍ഷത്തോളമായി കാരാട്ട് ഫൈസല്‍ വിവിധ സ്വര്‍ണക്കടത്തുകളില്‍ ശക്തമായ സാന്നിധ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതിയായി അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത കെ.ടി. റമീസിന്റെ മൊഴിയിലാണ് ഫൈസലിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ ബന്ധം തെളിഞ്ഞത്. റമീസുമായി ചേര്‍ന്ന് ഏറെക്കാലമായി ഒട്ടേറെ സ്വര്‍ണക്കച്ചവട ഇടപാടുകള്‍ ഫൈസല്‍ നടത്തിയിട്ടുണ്ട്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 4, 2020, 08:30 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാകും മുമ്പ് കാരാട്ട് ഫൈസല്‍  തലസ്ഥാനത്തുപോയി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടെന്ന് വിവരം. പാര്‍ട്ടിയുടെ എംഎല്‍എ കാരാട്ട് റസാഖിന്റെ ബിനാമിയായ ഫൈസല്‍ ഇടപാടിലെ തര്‍ക്കം തീര്‍ക്കാനാണ് കൂട്ടുകച്ചവടത്തില്‍ പങ്കാളിയായ ബിനീഷ് കോടിയേരിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കണ്ടതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ ഫൈസല്‍ ചോദ്യം ചെയ്യലില്‍ കസ്റ്റംസിനോട് സമ്മതിച്ചു. ഫൈസലിനെ അടുത്ത ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്യും. പിന്നീടുള്ള നടപടി സുപ്രധാനമാണ്.

പത്തുവര്‍ഷത്തോളമായി കാരാട്ട് ഫൈസല്‍ വിവിധ സ്വര്‍ണക്കടത്തുകളില്‍ ശക്തമായ സാന്നിധ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതിയായി അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത കെ.ടി. റമീസിന്റെ മൊഴിയിലാണ് ഫൈസലിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിലെ ബന്ധം തെളിഞ്ഞത്. റമീസുമായി ചേര്‍ന്ന് ഏറെക്കാലമായി ഒട്ടേറെ സ്വര്‍ണക്കച്ചവട ഇടപാടുകള്‍ ഫൈസല്‍ നടത്തിയിട്ടുണ്ട്.

മുസ്ലിം ലീഗില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ കാരാട്ട് റസാഖ് കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായത് സിപിഎം നേതാക്കള്‍ വഴിയാണ്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വച്ച വ്യവസ്ഥ, റസാഖ് നടത്തിയിരുന്ന മുഴുവന്‍ സ്വര്‍ണക്കച്ചവട ബന്ധങ്ങളും ഒഴിയണമെന്നായിരുന്നു. അങ്ങനെ പാര്‍ട്ടിയുടെ അറിവോടെയും മധ്യസ്ഥതയോടെയും ഇടപാടുകള്‍ കാരാട്ട് ഫൈസല്‍വഴിയാക്കി. ഫൈസല്‍ അതോടെ റസാഖിന്റെ ബിനാമിയായി. പിന്നീട് ഫൈസലിന്റെ ഇടപാടുകളില്‍ ബിനീഷ് കോടിയേരി കൂട്ടാളിയുമായി. ഇവര്‍ക്ക് ലഹരിവസ്തുക്കളുടെ ഇടപാടുകളിലും കൂട്ടു കച്ചവടമുണ്ട്. ഈ ബന്ധത്തിലാണ് 2013 ലെ ജനജാഗ്രതാ യാത്രയില്‍ കാരാട്ട് ഫൈസലിന്റെ മിനികൂപ്പറില്‍  കോടിയേരി സഞ്ചരിച്ചത്.

തിരുവനന്തപുരം സ്വര്‍ണക്കടത്തിടപാടില്‍ ഫൈസല്‍ 10 കോടി രൂപ ഇറക്കിയിരുന്നു. ഈ  പണവും റസാഖിന്റേതാണ്. കേസില്‍ പിടിയിലാകുമെന്നും ചോദ്യം ചെയ്താല്‍ കുറ്റമേല്‍ക്കാമെന്നും പണത്തിന്റെ ഉറവിടം പറയാതിരിക്കാമെന്നും റസാഖിനെ ഫൈസല്‍ അറിയിച്ചു. എന്നാല്‍, പിന്നീട് ഇതുവരെയുള്ള ഒരിടപാടിനും കണക്കു ചോദിക്കരുതെന്നാണ് വ്യവസ്ഥ വച്ചത്. ഈ വ്യവസ്ഥ റസാഖിന് സ്വീകാര്യമായില്ല. ഈ തര്‍ക്കത്തില്‍ ഇടപെടാനും മൊഴി നല്‍കുന്നതിന് മാര്‍ഗോപദേശം തേടാനുമായിരുന്നു സിപിഎം സെക്രട്ടറിയെ കണ്ടതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിവരം.

ഈ വിഷയത്തില്‍ ഡിവൈഎഫ് ഐ നേതാവ് മുഹമ്മദ് റിയാസ് പലവട്ടം ഇടപെട്ടിരുന്നു. പക്ഷേ ഫലിച്ചില്ല. സിപിഎമ്മിനെ അനുകൂലിക്കുന്ന പഞ്ചായത്ത് മെമ്പര്‍ കൂടിയായ കാരാട്ട് ഫൈസലിനെ പക്ഷേ കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്ത് വിട്ടത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഫൈസലുമായി സമ്പര്‍ക്കത്തിനോ സൗഹാര്‍ദത്തിനോ പോലും മുന്‍ ചങ്ങാതിമാരും അടുക്കുന്നില്ല.

ഫൈസലിനെ പത്തു ദിവസത്തിനുള്ളില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്. ഫൈസലിന്റെ ഫോണ്‍ ബന്ധങ്ങളും സന്ദേശങ്ങളും അടക്കം അന്വേഷണ ഏജന്‍സിയുടെ പക്കലുണ്ട്. പക്ഷേ, ഈ ഡിജിറ്റല്‍ തെളിവുകള്‍ സ്വന്തം ഫോണുകളില്‍നിന്ന് അയാള്‍ നശിപ്പിച്ചു. കസ്റ്റംസ് ആ രേഖകള്‍ വീണ്ടെടുക്കാനുള്ള നടപടികളിലാണ്. അതുകഴിഞ്ഞാവും അടുത്ത ചോദ്യം ചെയ്യല്‍. ഒപ്പം അറസ്റ്റും ഉണ്ടാകുമെന്നാണ് വിവരം.

ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരുവില്‍ ചോദ്യം ചെയ്യും

കൊച്ചി: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഇഡിയുടെ ബെംഗളൂരുവിലെ ശാന്തിനഗര്‍ ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അന്വേഷിക്കുന്ന ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

ലഹരിമരുന്നു കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. ബിനീഷ് തനിക്ക് പണം നല്‍കിയതായും പറഞ്ഞിരുന്നു. അനൂപിന് പണം കടം നല്‍കിയിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിച്ചിട്ടുണ്ട്. ബിനീഷിനെ ഇഡി നേരത്തേ കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു.

Tags: സ്വര്‍ണകടത്ത്ബിനീഷ് കോടിയേരിkodiyeri balakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.