Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തമ്മില്‍ത്തല്ലിയ ഇടതു-വലതു കൗണ്‍സിലര്‍മാര്‍ ജനങ്ങളെ അപമാനിച്ചു: ബിജെപി

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തമ്മില്‍ത്തല്ലിയ ഇടതു - വലതു കൗണ്‍സിലര്‍മാര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച ജനങ്ങളെ അപമാനിച്ചെന്ന് ബിജെപി ഉത്തര മേഖലാ വൈസ്പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണനും ബിജെപി കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനും ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 10:05 am IST
inKozhikode

കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തമ്മില്‍ത്തല്ലിയ ഇടതു – വലതു കൗണ്‍സിലര്‍മാര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച ജനങ്ങളെ അപമാനിച്ചെന്ന് ബിജെപി ഉത്തര മേഖലാ വൈസ്പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണനും ബിജെപി കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണനും ആരോപിച്ചു.  

കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നടന്ന തമ്മില്‍ തല്ല് തരംതാണ രാഷ്‌ട്രീയ പേക്കൂത്താണെന്ന് ടി.വി. ഉണ്ണികൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ നിന്നും നഗരവാസികള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല. മെഡിക്കല്‍ കോളേജിലെ ഒരു റസ്റ്റോറന്റിന്റെ തറവാടക നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഫയല്‍ മാറ്റിവെച്ചതാണ് കോലാഹലത്തിന് കാരണം. വികസന കാര്യത്തില്‍ ഏറെ പിന്നിലാണെങ്കിലും ദേശീയ-അന്തര്‍ദേശീയ രാഷ്‌ട്രീയ പ്രമേയങ്ങള്‍ പാസ്സാക്കുന്നതില്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചിട്ടുണ്ട് കോര്‍പറേഷന്‍. നഗരവാസികളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടവര്‍ തങ്ങളിലര്‍പ്പിതമായ കടമകള്‍ ഓര്‍ക്കാന്‍ പോലും ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ തല്ലുകൂടാനാണ് ശ്രമിക്കുന്നത്. ഇത്തരം തല്ലുകൂടല്‍ സംസ്‌ക്കാരക്കാരെയല്ല പ്രബുദ്ധതയുള്ള നഗരവാസികള്‍ തെരഞ്ഞെടുത്ത് കൗണ്‍സിലിലേക്ക് അയക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.  

കൗണ്‍സില്‍ യോഗത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് നമ്പിടി നാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആസൂത്രണം ചെയ്തു വന്നതു പോലെയാണ്  പെരുമാറിയത്. സാധാരണ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയിലുള്ള വിഷയം മാറ്റിവെക്കുമ്പോള്‍ വ്യക്തമായ കാരണങ്ങള്‍ സൂചിപ്പിക്കാറുണ്ട്. എന്നാല്‍ തിങ്കളാഴ്ച നടന്ന യോഗത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ അജണ്ട മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാറ്റിവെക്കുകയും പ്രതിപക്ഷത്തുള്ളവര്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വോട്ടിനിട്ട് പാസ്സാക്കുകയും ചെയ്യുന്ന ഏകാധിപത്യപ്രവണതയാണ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി മേയറുടെ ഭാഗത്ത് നിന്നുണ്ടായത്. സാധാരണ നിലയില്‍ സഭ നല്ല നിലയ്‌ക്ക് നടത്തിക്കൊണ്ടുപോകാന്‍ ബാദ്ധ്യതപ്പെട്ട ഭരണകക്ഷി നേതാവു കൂടിയായ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പ്രകോപനപരമായാണ് പെരുമാറിയത്. അത് ആ സ്ഥാനത്തിന് തന്നെ അപമാനമാണ്. കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ലീഡര്‍ കൂടിയായ അഡ്വ. പി.എം. നിയാസിന്റെ ഭാഗത്ത് നിന്ന് സഭയ്‌ക്ക് ചേരാത്ത വാക്കുകളുടെ അതിപ്രസരവും ഉണ്ടായി.  

സഭയുടെ അന്തസിന് ചേരാത്തതും ജനപ്രതിനിധികളുടെ മാന്യതയ്‌ക്കും ചേരാത്തതായിരുന്നു ഇത്. പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് തെറ്റുകള്‍ മനസ്സിലാക്കി തിരുത്തിയിട്ടും ഇരുവിഭാഗവും കൂക്കിവിളിയും പോര്‍വിളിയും നടത്തിയത് കോര്‍പറേഷനിലെ പൊതുജനത്തെ അപമാനിക്കലാണ്. ഇരുവിഭാഗവും ജനങ്ങളോട് മാപ്പുപറയണമെന്നും നമ്പിടി നാരായണന്‍ ആവശ്യപ്പെട്ടു.  

Tags: bjpkozhikodeഎല്‍ഡിഎഫ്‌യുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.