ന്യൂദല്‍ഹി: ഐപിഎല്ലില്‍ ബയോ ബബിള്‍ നിയമം ലംഘിക്കുന്ന കളിക്കാര്‍ക്കും ടീമിനും കനത്ത പിഴ നല്‍കേണ്ടിവരും. ഇത് സംബന്ധിച്ച് ബിസിസിഐ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും കത്ത് അയച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടീമില്‍ നിന്ന് ഒരു കോടി രൂപ പിഴ ഇടാക്കും. കൂടാതെ രണ്ട് പോയിന്റ് വരെ കുറയ്ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
ബയോ ബബിളില്‍ നിന്ന് അനധികൃതമായി പുറത്ത് പോകുന്ന കളിക്കാരന്് ആറു ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. രണ്ടാം തവണ കുറ്റം ചെയ്താല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കും. മൂന്നാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കും. പകരക്കാരനെ അനുവദിക്കുകയുമില്ല.
ബയോ ബബിളിലുള്ള കളിക്കാരും സപ്പോര്‍ട്ടിങ് സ്റ്റാഫുമായി ബന്ധപ്പെടാന്‍ ഫ്രാഞ്ചൈസികള്‍ ആര്‍ക്കും അനുവാദം നല്‍കരുത്. ഇത് ലംഘിച്ചാല്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു പോയിന്റ് കുറയ്ക്കും. മൂന്നാം തവണയും കുറ്റം ചെയ്താല്‍ രണ്ട് പോയിന്റ് കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: