Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

കോവിഡ്  വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ കണക്കിലെടുത്താണ് വെർച്വൽ വേദിയിലൂടെ ഈ വർഷം മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള  തീരുമാനമെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 05:15 pm IST
in Samskriti

തിരുവനന്തപുരം: യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള  രാജ്യാന്തര പോരാട്ട വേദിയായ   “ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ”  ഈ വർഷം  വെർച്ച്വലായി  നടത്തും.   കലാമത്സരങ്ങളുടെ  ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓൺലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്  ഇത്രയും  വിശാലമായ ആഗോളമത്സരവേദി ഒരുക്കുന്നത്.

ഇന്ത്യയിലെ രാമോജി ഫിലിം സിറ്റി,  യുഎഇയിലെ വിവിധ വേദികൾ തുടങ്ങിയവയിലായിരുന്നു മത്സരങ്ങൾ ഇതുവരെ സംഘടിപ്പിച്ചിരുന്നത്.  കോവിഡ്  വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ കണക്കിലെടുത്താണ് വെർച്വൽ വേദിയിലൂടെ ഈ വർഷം മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള  തീരുമാനമെടുത്തത്. 
ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡുചെയ്യാനും  ,ഭാരതത്തെ  ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും  ലക്ഷ്യമിടുന്ന  പത്ത്  ബില്യൺ യുഎസ് ഡോളർ പദ്ധതിയായ  ‘പ്രോജക്ട് ഇൻഡിവുഡിന്റെ ‘ ഭാഗമാണ് ‘ഇൻഡിവുഡ് ടാലന്റ് ഹണ്ട് ‘.

പ്രശസ്തമായ ഈ കലാമാമാങ്കത്തിന്റെ  തുടർച്ചയായ ആറാം പതിപ്പിന്,   പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, മുടക്കം കൂടാതെ തുടക്കമിടാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന്  പ്രോജക്ട് ഇൻഡിവുഡിന്റെ  സ്ഥാപകൻ ഡോ. സോഹൻ റോയ് പറഞ്ഞു.   ” രണ്ടായിരത്തി പതിനഞ്ചിൽ  ആരംഭിച്ച  ഇൻഡിവുഡ് ടാലന്റ് ഹണ്ട്,   അങ്ങേയറ്റം അതിശയകരമായ യാത്രയാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ അഞ്ച്  വർഷത്തിനുള്ളിൽ ഇരുപതിനായിരത്തിൽ അധികം നവ പ്രതിഭകൾ  ഈ കലാമേളയിൽ പങ്കെടുത്തിട്ടുണ്ട്.  ഇത് ഒരു റെക്കോർഡ് തന്നെയാണ്. ചുരുങ്ങിയത്  ഇരുന്നൂറ്റി പതിനഞ്ച് പേരെയെങ്കിലും  വിനോദ മേഖലയുടെ ഭാഗമാക്കി തീർക്കാനും ഈ ഉദ്യമത്തിലൂടെ സാധിച്ചിട്ടുണ്ട്. ഫാഷൻ, അഭിനയം, സംഗീതം, സംവിധാനം  എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ താല്പര്യമുള്ള  യുവ പ്രതിഭകളെ  തിരിച്ചറിഞ്ഞ്,  അവരെ ക്യാമ്പസ് / സ്കൂൾ തലത്തിൽത്തന്നെ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി സഹായിക്കുക എന്നതാണ് ഈ ഇവന്റിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്.   ഈ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ നാളത്തെ വാഗ്ദാനങ്ങളായ യുവാക്കൾക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, അവർക്ക്‌  യഥാർഥത്തിൽ അർഹതയുള്ള മേഖലകൾ തിരിച്ചറിഞ്ഞ്, അവ കൈവരിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും  പിന്തുണയ്‌ക്കുകയും ചെയ്യുക എന്നുള്ളത്  ഞങ്ങൾ ഒരു ധാർമിക ഉത്തരവാദിത്വം ആയി കരുതുന്നു ” അദ്ദേഹം പറഞ്ഞു.

ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക്  ചലച്ചിത്ര മേഖലയിൽ ഉള്ളവരുമായി പരിചയപ്പെടാനുള്ള മികച്ച അവസരങ്ങൾ ഇൻഡിവുഡ് വഴി  ലഭ്യമാക്കിയിരുന്നു.  രണ്ടായിരത്തിപ്പത്തൊൻപതിൽ നടന്ന മത്സരത്തിൽ രണ്ടായിരത്തോളം ഫൈനലിസ്റ്റുകൾ ഉണ്ടായിരുന്നു.   രണ്ട്  മില്ല്യണിലധികം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ കലാപ്രകടനങ്ങൾ വീക്ഷിയ്‌ക്കുകയും ചെയ്തിരുന്നു.

ഈ  വർഷത്തെ സാംസ്കാരിക കലോത്സവത്തിൽ  , സംഗീതം, നൃത്തം, കല, അഭിനയം, സോഷ്യൽ മീഡിയ എന്നിവയടക്കമുള്ള  മത്സര ഇനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.   സംഗീത മത്സരവിഭാഗത്തിൽ വോക്കൽ, ഇൻസ്ട്രുമെന്റ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക്  താല്പര്യം ഉള്ള മേഖല തിരഞ്ഞെടുത്ത്  അതിൽ പങ്കെടുക്കുവാനുള്ള അവസരവും  ഒരുക്കിയിട്ടുണ്ട്.   നൃത്ത വിഭാഗത്തെ കഥക്, ഭരതനാട്യം, നാടോടി, പടിഞ്ഞാറൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.  സോഷ്യൽ മീഡിയ വിഭാഗത്തിലുള്ള മത്സരങ്ങളിൽ  ഇന്ത്യയിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.   മറ്റുള്ള മത്സരങ്ങൾ യുഎഇ കേന്ദ്രീകരിച്ചുള്ളവയായിരിക്കും. 

ഓൺലൈൻ വോട്ടിംഗും യു ട്യൂബ്  സ്ട്രീമിംഗ്  റൗണ്ടും നവംബർ ഒന്ന് മുതൽ പത്ത്  വരെ നടക്കും. ഈ തീയതികളിലെ  പ്രാഥമിക മത്സരങ്ങളിലൂടെ  നവംബർ 27, 28 തീയതികളിൽ വെർച്വൽ പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന ഗ്രാൻഡ് ഫൈനലിലേക്കുള്ള  ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. രജിസ്ട്രേഷൻ, സബ്മിഷൻ എന്നിവയ്‌ക്ക് സെപ്റ്റംബർ 30 വരെ അവസരമുണ്ടാവും.

ഇൻഡിവുഡ് ടാലന്റ് ഫ്രണ്ടിനെ കുറിച്ച് :

2015 ൽ ആഗോളതലത്തിൽ ആരംഭിച്ച ‘ഇൻഡിവുഡ് ടാലന്റ് ഹണ്ട് ‘,   ഇന്ത്യക്കാരായ സർഗ്ഗാത്മക യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള വേദിയാണ്.  ക്യാമ്പസ് / സ്കൂൾ തലത്തിൽ നിന്ന് തന്നെ  അവർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായി സമ്പർക്കം പുലർത്തി, അതിലെ ഇഷ്ടമേഖലകളിലേക്ക് കടന്നു ചെല്ലാനുള്ള  അവസരം ഇന്ത്യയുടെ പ്രീമിയർ ടാലന്റ് ഡിസ്കവറി പ്ലാറ്റ്‌ഫോമായ ഈ വേദിയിലൂടെ ലഭ്യമാണ്. 

തെരഞ്ഞെടുക്കപ്പെട്ടവർക്ക്  ഇൻ‌ഡിവുഡ് ഫിലിം കാർണിവലിലൂടെ   ചലച്ചിത്ര വ്യവസായവുമായി അടുത്ത ബന്ധം പുലർത്താനും ചലച്ചിത്ര മേഖലയിലെ മികച്ച കലാകാരന്മാർക്ക് മുന്നിൽ  തങ്ങളുടെ  കഴിവ് പ്രകടിപ്പിക്കാനും  ഈ ഇവന്റ് അവസരമൊരുക്കുന്നു. 

ഏറ്റവും മികച്ച പ്രതിഭകളെ  , മറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതെ  ചലച്ചിത്ര മേഖലയിലേക്ക്  നേരിട്ട് പ്രവേശിക്കാൻ സഹായം നൽകുന്ന ഒരു സവിശേഷ പ്ലാറ്റ്ഫോമാണ് ഇത്.  ഡോ. സോഹൻ റോയിയുടെ 10 ബില്യൺ യുഎസ് ഡോളർ പ്രോജക്ടിന്റെ ഭാഗമാണ് ഇൻ‌ഡിവുഡ് ടാലന്റ് ഹണ്ട് എന്ന ഈ കലാമേള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ

 www.indywoodtalenthunt.com. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Kerala

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.