Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്യാപ്പ് റോഡ്; കരാറുകാരന്റെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷിക്കണം

ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കരാറുകാരന്റെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷിക്കണമെന്ന് കാട്ടിയാണ് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 28, 2020, 12:13 pm IST
inKerala

ഇടുക്കി: ദേവികുളം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മലയിടിച്ചിലുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശവുമായി സബ് കളക്ടറുടെ റിപ്പോര്‍ട്ട്.  

ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കരാറുകാരന്റെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷിക്കണമെന്ന് കാട്ടിയാണ് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വലിയ തോതില്‍ കൃഷി നാശം ഉണ്ടായ സാഹചര്യത്തില്‍ വിദഗ്ധ ഏജന്‍സിയെ കൊണ്ട് പഠനം നടത്തിയ ശേഷമെ ഇനി നിര്‍മ്മാണം അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.  

റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണങ്ങള്‍ ഇങ്ങനെ:  

1. 2019 ഒക്ടോബര്‍ 8 ന് ഉണ്ടായ അപകടത്തില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടാതെ ജോലി നോക്കിയിരുന്ന രണ്ട് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഒരാള്‍ മരിച്ചപ്പോള്‍ മറ്റൊരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഈ വര്‍ഷം ജൂണ്‍ 17നും ആഗസ്റ്റ് ആറിനുമായി ഉണ്ടായ ഉരുള്‍പൊട്ടലിലില്‍ വന്‍തോതില്‍ കൃഷിയിടങ്ങളും നശിച്ചു. പ്രദേശത്തെ രണ്ട് പ്രാദേശിക റോഡുകളും തകര്‍ന്ന് കിടക്കുകയാണ്.  

2. 2019ലെ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് എന്‍ഐറ്റിയില്‍ നിന്നുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് നിര്‍മ്മാണം തുടര്‍ന്നെങ്കിലും വീണ്ടും വലിയ അപകടങ്ങളുണ്ടായി. വീണ്ടും കഴിഞ്ഞമാസം ഉദ്യോഗസ്ഥരെത്തി പഠനം നടത്തി ഇത്തരത്തില്‍ നാളിതുവരെ ചെറുതും വലുതുമായ 15 വലിയ അപകടങ്ങളാണ് സ്ഥലത്തുണ്ടായതെന്നും ഇവ പാരിസ്ഥിതി അസന്തുലിതാവസ്ഥയ്‌ക്ക് തെളിവാണെന്നും മുന്നറിയിപ്പ് നല്‍കി.  

3. സ്ഥലത്ത് പാറപ്പൊട്ടിക്കാനായി വലിയ സ്‌ഫോടനങ്ങള്‍ നടത്തിയതും  പാറയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടതുമാണ് അപകടത്തിന് ഇടയാക്കിയതെന്നും ഈ റിപ്പോര്‍ട്ടിലുള്ളതായി സബ് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.  

4. മുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലുള്ള ഇവിടെ നിര്‍മ്മാണം നടത്തുമ്പോള്‍ ദേശീയപാത അതോററ്റിക്ക് കൃത്യമായ അസൂത്രണം ഉണ്ടായിരുന്ന എന്നതും ഇതിന് പ്രാപ്തിയുള്ള ഏജന്‍സിക്കാണോ ചുമതല നല്‍കിയതെന്നും പരിശോധിക്കേണ്ടതാണ്.  

5. പഴയ റോഡില്‍ നാളിതുവരെ യാതൊരു വിധ മണ്ണിടിച്ചിലും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ അശാസ്ത്രീയമായ നിര്‍മ്മാണവും അനയന്ത്രിത പാറഖനനവും മൂലം സര്‍ക്കാറിന് വീണ്ടെടുക്കാനാകാത്ത നഷ്ടവും പ്രദേശത്തെ പരിസ്ഥിതിക്ക് പരിഹരിക്കാനാകാത്ത ഹാനിയുമാണ് ഉണ്ടായിട്ടുള്ളത്.  

6. പാറപ്പൊട്ടിച്ചിരിക്കുന്നത് മുന്‍ നിശ്ചയിച്ചിട്ടുള്ള അലൈന്‍മെന്റ് പ്രകാരമാണോ എന്നത് പരിശോധിക്കണം. ഇത്തരത്തില്‍ അല്ലയെന്നത് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഈ പാറ മറ്റ് ആവശ്യങ്ങള്‍ക്ക് തരം മാറ്റിയോ എന്നതും കടത്തിക്കൊണ്ട് പോയെ എന്നതും കണ്ടെത്തണം. ഇത്തരത്തിലുള്ളത് കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നിയമ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.  

7. കോഴിക്കോട് എന്‍ഐറ്റിയില്‍ നിന്നുള്ള വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കൃത്യമായി തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ എന്നതും ഇത് നിരീക്ഷിക്കേണ്ട ദേശീയപാത ഉദ്യോഗസ്ഥര്‍ ഇതിന് വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കണം.  

8. ഇതില്‍ വീഴ്ചകണ്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടി സ്വീകരിക്കാവുന്നതെണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ വീഴ്ച വന്നതായി എന്‍ഐറ്റി സംഘം തന്നെ കുറ്റപ്പെടുത്തിയിരുന്നു.  

9. പ്രദേശത്തെ ജോലികള്‍ നിലവിലെ സാഹചര്യത്തില്‍ പുനരാരംഭിക്കുന്നത് സാധ്യമല്ലാത്തതായി കാണുന്നതായും പാറഭാഗങ്ങള്‍ പൊട്ടിച്ച് നീക്കുന്നതുള്‍പ്പെടെയുള്ള ദൗത്യം ശ്രമകരവും ദുഷ്‌കരവുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും: കളക്ടര്‍

ഗ്യാപ്പ് റോഡിലെ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ടാ വ്യക്തമാണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. പണി തുടര്‍ന്നാലും ഇല്ലെങ്കിലും മലയിടിച്ചില്‍ തുടരുന്ന അവസ്ഥയാണ്. തുടക്കം മുതല്‍ വലിയ വീഴ്ച നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പല റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ച് നിലവില്‍ തന്നെ നല്‍കിയിട്ടുള്ളതാണ്.

മലയിടിഞ്ഞത് മൂലം നാശം ഉണ്ടായ ആളുകളുടെയും ജനപ്രതിനിധികളുടേയും യോഗം ഒക്ടോബര്‍ രണ്ടിന് ഓണ്‍ലൈനായി ചേരുന്നുണ്ട്. നഷ്ടപരിഹാരം അടക്കം ഈ യോഗത്തില്‍ തീരുമാനിക്കും. ഇതിന് പിന്നാലെ തന്നെ ജിയോളജിസ്റ്റിന്റെ കൂടി വിവരം തേടിയ ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.  

Tags: റോഡ്‌development
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.