തിരുവനന്തപുരം : വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താത്പ്പര്യമില്ല. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹന്നാന് രാജിവെച്ചു. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ന് തന്നെ രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകള്‍ വേദനിപ്പിച്ചു. അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്പര്യമില്ല. സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എം.എം. ഹസനെ കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശം കെപിസിസി ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. രാജി വെയ്ക്കണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹന്നാന് പറഞ്ഞു.
നേരത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കണ്‍വീനര്‍ സ്ഥാനമൊഴിയാനുള്ള നിര്‍ദ്ദേശം എ ഗ്രൂപ്പിനുള്ളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി തന്നെ മുന്നോട്ട് വെച്ചിരുന്നു. എംപിയായി തിരക്കുകളിലേക്ക് ബെന്നി ബെഹ്നാന് പോകുമ്പോള്‍ പകരം മറ്റൊരാള്‍ യുഡിഎഫ് കണ്‍വീനറായി വരണമെന്നായിരുന്നു പാര്‍ട്ടിക്കകത്തു നിന്നുള്ള തീരുമാനം. എ ഗ്രൂപ്പിലെ തന്നെ എം.എം. ഹസനെ കണ്‍വീനറാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബെന്നി ബെഹ്നാന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് തീരുമാനം നീണ്ടു പോയി. ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതല്‍ അടുത്തു. ഇതിനിടെ ബെന്നിയും ഉമ്മന്‍ചാണ്ടിയും അഭിപ്രായവ്യത്യാസമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് രാജി പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചര്‍ച്ചയായിരുന്നുവെന്നും പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് ശേഷം രാജി വെക്കാമെന്ന് ബെന്നി അറിയിച്ചതാണെന്നും അതനുസരിച്ചാണ് രാജി പ്രഖ്യാപനമെന്നുമാണ് ഇപ്പോള്‍ കെപിസിസി വിശദീകരണം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: