കരുനാഗപ്പള്ളി: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളിയില്‍ വച്ച് ഇന്നലെ ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് പിടിച്ചെടുത്തു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെ വിവിധ ജൂവലറികളിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവരികയായിരുന്നു സ്വര്‍ണം. ജിഎസ്ടി നിയമപ്രകാരമുള്ള യാതൊരുവിധ രേഖകളും ഇല്ലാതെ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ചത് 1481.755 ഗ്രാം സ്വര്‍ണമാണ്.
ജിഎസ്ടി സെക്ഷന്‍ 130 പ്രകാരം ആഭരണങ്ങളുടെ മൊത്തവിലയായ 68,02,740 രൂപ സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ നോട്ടീസ് നല്കി. കഴിഞ്ഞ 12നും സമാനമായ രീതിയില്‍ കൊണ്ടുവന്ന 743.720 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയിരുന്നു. 12.22 കോടി രൂപ വിലയുള്ള 24.593 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്ക്വാഡ് പിടികൂടി നികുതിയും പിഴയുമായി 74.08 ലക്ഷം രൂപ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയിട്ടുണ്ട്.
ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) സി.ജെ. ബാബുവിന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്. ഇര്‍ഷാദിന്റെയും നിര്‍ദേശപ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ എസ്. രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ അസി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ എ.ആര്. ഷെമീംരാജ്, ബി. രാജേഷ്, എസ്. രാജേഷ്—കുമാര്‍, ബി. രാജീവ്, ടി. രതീഷ്, ഇ.ആര്. സോനാജി, വി. രഞ്ജിനി, പി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: