ന്യൂദല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയത്തിലേക്ക് നയിച്ചത് നായകന് എം.എസ്. ധോണിയുടെ പാളിയ തന്ത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ധോണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഗംഭീര്‍ ധോണിയുടെ തീരുമാനം ശുദ്ധ വിവരക്കേടായെന്നും പറഞ്ഞു. 217 റണ്‍സ് പോലെ വലിയ വിജയ ലക്ഷ്യം പിന്തുടരുമ്പോള് ഏഴാമനായി ബാറ്റ് ചെയ്യാനുള്ള ധോണിയുടെ തീരുമാനം ഞെട്ടിക്കുന്നതായി. പതിനാലാമത്തെ ഓവറിലാണ് ധോണി ബാറ്റിങ്ങിനെത്തുന്നത്. ആ സമയത്ത് 103 റണ്‍സാണ് ചെന്നൈയുടെ വിജയ ലക്ഷ്യം. സാം കറന്, രവീന്ദ്ര ജഡേജ, രുതുരാജ് ഗെയ്ഗ്വാദ് എന്നിവര്‍ ധോണിക്ക് മുമ്പാണ് ക്രീസിലെത്തിയത്.
നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുകയാണ് ധോണി ചെയ്യേണ്ടത്. മധ്യനിരയില്‍ ഫാഫ് ഡു പ്ലെസിസ് ഒറ്റയ്ക്ക് പോരാടുകയായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു. അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ മധ്യനിരയില്‍ കളി മുന്നോട്ടു കൊണ്ടുപോകാന്‍ ആളില്ലായിരുന്നു. സുരേഷ് റെയ്നയുടെ അഭാവം നികത്താന്‍ ടീമില്‍ ആളില്ല. സാം കറനെയും കേദാര്‍ ജാദവിനെയും പോലുള്ളവരെ നേരത്തെ കളത്തിലിറക്കിയത് അവര്‍ ധോണിയേക്കാള്‍ മികച്ചവനായതിനാലാണോയെന്നും ഗംഭീര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: