Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രനുനേരെ കളമൊരുങ്ങുന്നു

ഭാഗവതത്തിലൂടെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Sep 21, 2020, 10:21 pm IST
inSamskriti

സത്യനിഷ്ഠയുടെ പ്രതിപുരുഷനായി കണക്കാക്കുന്ന ഹരിശ്ചന്ദ്ര മഹാരാജാവ് തന്റെ  പിതാവായ സത്യവ്രതമഹാരാജനെ തന്നെയാണ് മാതൃകാവ്യക്തിത്വമായി നോക്കിക്കണ്ടത്. എന്തെല്ലാം ദുരിതങ്ങളുണ്ടായിട്ടും അതിനെയെല്ലാം മറികടന്ന് വിശ്വാമിത്ര മഹര്‍ഷിയുടെ സഹായത്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. വിശ്വാമിത്ര മഹര്‍ഷിയുടെ ദൃഢനിശ്ചയത്തില്‍ സത്യവ്രതനെന്ന ത്രിശങ്കുവിന് സ്വര്‍ഗത്തില്‍ സ്ഥാനം നല്‍കാന്‍ ദേവേന്ദ്രന്‍ നിര്‍ബന്ധിതനായി. കുലഗുരു വസിഷ്ഠന്‍ പോലും ആ ദൃഢനിശ്ചയത്തിനു മുമ്പില്‍ നിഷ്‌ക്രിയനായിപ്പോയി.  ഹരിശ്ചന്ദ്രന്റെ സത്യവ്രതത്തെക്കുറിച്ച് ഭാഗവതത്തില്‍ മൂന്ന് ശ്ലോകം കൊണ്ട് പറഞ്ഞൊതുക്കി.

സത്യസാരാം ധൃതിം ദൃഷ്ട്വാ സദാര്യസ്യച ഭൂപതേഃ

വിശ്വാമിത്രോ ദൃശം പ്രീതോ ദദാവ വിഹതാം ഗതിം

സത്യവ്രതന്റെയും പത്‌നിയുടെയും ധീരമായ സത്യനിഷ്ഠയെക്കണ്ട് വിശ്വാമിത്ര മഹര്‍ഷി ഏറെ പ്രീതനായി. അനശ്വരമായ ജ്ഞാനത്തെ അദ്ദേഹത്തിനു നല്‍കി. ബ്രഹ്മജ്ഞാനം തന്നെ അനശ്വര ജ്ഞാനം. ആ ജ്ഞാനപ്രഭാവത്താല്‍ രാജാ ഹരിശ്ചന്ദ്രന്‍ ജീവന്‍മുക്തനായി. പഞ്ചഭൂതാത്മകമായ ശരീരത്തെ പരസ്പരം ലയിപ്പിച്ച് മനസ്സിനെ അഹങ്കാര മുക്തമാക്കി പരമാത്മാവില്‍ വിലയിച്ചു.  ഹരിശ്ചന്ദ്ര മഹാരാജന്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ച് ദേവീഭാഗവതത്തില്‍ വിശദമായി തന്നെ പറയുന്നുണ്ട്.  

ഒരിക്കല്‍ ഹരിശ്ചന്ദ്രന്റെ കൊട്ടാരത്തിലെ ഉദ്യാനത്തില്‍ ഒരു കാട്ടുപന്നി വന്നു കയറി. ഉദ്യാനപാലകരും മറ്റു സേവകരുമെല്ലാം എത്ര ശ്രമിച്ചിട്ടും അതിനെ ഓടിക്കാന്‍ കഴിഞ്ഞില്ല. ആ മൃഗം ഉദ്യാനമാകെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ചിലര്‍ വിവരം മഹാരാജാവിനെ അറിയിച്ചു. രാജാ ഹരിശ്ചന്ദ്രന്‍ അമ്പും വില്ലുമായി വന്ന് അതിനെ നേരിട്ടു. ഹരിശ്ചന്ദ്രന്റെ അസ്ത്രങ്ങള്‍ക്കും ആ മൃഗത്തിനെ ഒന്നും ചെയ്യാനായില്ല. കൂടുതല്‍ അമ്പുകള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ആ കാട്ടുപന്നി മഹാരാജന്റെ നേരെ ചാടി വന്നു. തെന്നി മാറിയതു കൊണ്ട് ഹരിശ്ചന്ദ്രന് അപായമൊന്നും സംഭവിച്ചില്ല. കാട്ടുമൃഗം ആ വരവില്‍ തന്നെ പുറത്തേക്ക് ഓടി. മഹാരാജാവും കുതിരപ്പുറത്തു കയറി പുറകെ പാഞ്ഞു. മറ്റു യോദ്ധാക്കള്‍ക്ക് യഥാസമയം ഒപ്പമെത്താനായില്ല.  

കാട്ടു പന്നി ഓടിയ വഴിയിലൂടെയെല്ലാം  പിന്തുടരാന്‍ ശ്രമിച്ച മഹാരാജാവ് കാട്ടില്‍പെട്ട് വഴിയറിയാതെ കുഴങ്ങി. മൃഗത്തെ കണ്ടുകിട്ടിയതുമില്ല. ഹരിശ്ചന്ദ്രനും കുതിരയും വല്ലാതെ തളര്‍ന്നു.  

അപ്പോഴാണ് പരിസരത്ത് ഒരു അരുവി ഒഴുകുന്നതായി ഹരിശ്ചന്ദ്രന്‍ കണ്ടത്. അവര്‍ അവിടെച്ചെന്ന് വെള്ളം കുടിച്ച് ക്ഷീണമകറ്റി. ഇനി ആരോടാണ് ഒന്നു വഴി ചോദിക്കുക.  

ചുറ്റും നോക്കിയപ്പോള്‍ അടുത്തൊരു ബ്രാഹ്മണനെ കണ്ടു. ഹരിശ്ചന്ദ്രന്‍ സമീപത്തു ചെന്ന് വന്ദിച്ചു. തന്റെ അവസ്ഥ വിവരിച്ചു. എന്നാല്‍ മഹാരാജാവ് എന്ന അഹങ്കാരത്തിന്റെ ഒരു ചെറിയ സൂചന വാക്കുകളിലുണ്ടായി. എനിക്കു കൊട്ടാരത്തിലേക്കുള്ള വഴി കാണിച്ചു തന്നാല്‍ ഞാന്‍ അങ്ങേക്ക് വേണ്ടിടത്തോളം ദക്ഷിണ നല്‍കും എന്ന് വാഗ്ദാനവും നല്‍കി. വിപുലമായ ധനം നല്‍കാമെന്ന ഹരിശ്ചന്ദ്ര വചസ്സുകള്‍ക്ക് ബ്രാഹ്മണ വേഷത്തില്‍ നിന്ന് വിശ്വാമിത്ര മഹര്‍ഷി നല്‍കിയ മറുപടി മറ്റൊന്നാണ്:

‘രാജം സ്തീര്‍ഥമിദം പുണ്യം പാവനം പാപനാശനം

സ്‌നാനം കുരു മഹാഭാഗം പിതൃണാം തര്‍പണം തഥാ

കാലഃ ശുഭതമോസ്തീഹ തീര്‍ഥേ സ്‌നാത്വാം വിശാംപതേ

ദാനം ദദസ്വ ശക്ത്യാത്ര പുണ്യതീര്‍ഥേതി പാവനേ

പ്രാപ്യതീര്‍ഥം മഹാപുണ്യമസ്‌നാത്വായസ്തു ഗഛതീ

സഭവേദാത്മഹാഭൂയ ഇതി സ്വായംഭുവോ ബ്രവീത്’  

ഹേ, മഹാരാജന്‍, ഇതൊരു പുണ്യ തീര്‍ഥമാണ്. പാപനാശകമായ ഒരു തീര്‍ഥം. അങ്ങ് ഇതിലിറങ്ങി കുളിച്ച് പിതൃതര്‍പണവും നടത്തി വന്നാലും. ഈ പുണ്യ മുഹൂര്‍ത്തില്‍ തന്നെ തീര്‍ഥസ്‌നാനാദികള്‍ നടത്തി ഇവിടെ വച്ചു തന്നെ ശക്തിക്കനുസരിച്ച് ദാനവും നടത്തി പുണ്യവാനായാലും. മഹാപുണ്യതീര്‍ഥ സ്ഥാനങ്ങളില്‍ ചെന്നിട്ട് തീര്‍ഥസ്‌നാനം നടത്താതെ  

പോകുന്നവന്‍ ആത്മനാശത്തെ തന്നെയാണ് ചെയ്യുന്നതെന്ന് സ്വയംഭുവമനു വ്യക്തമാക്കിയിട്ടുള്ളതാണ്. മനുവാക്യത്തെ മാനിച്ച് സ്‌നാന തര്‍പ്പണാദികള്‍ നടത്തിയാലും. വിശ്വാമിത്രന്‍ (ബ്രാഹ്മണന്‍) പറഞ്ഞു നിര്‍ത്തി.

Tags: ഐഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.