Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി പച്ചയ്‌ക്ക് വർഗീയത പറഞ്ഞതോടെ യു.ഡി.എഫ് ജലീലിനെതിരെയുള്ള സമരത്തിൽ നിന്നും ഭയന്നു പന്മാറുന്നു

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോത്തിനെ ഉയർത്തി വോട്ട് പിടിച്ച സി.പി.എം ഇത്തവണ ഖുറാനെ ആയുധമാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 01:20 pm IST
in Kerala

തിരുവനന്തപുരം: ഖുറാന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ  നീചമായ വർഗീയ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ നിലപാട് സംസ്ഥാനത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. നാടിന്റെ സാമുദായിക സൗഹൃദം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നത് ഭരണഘടനാലംഘനമാണ്. ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രിയും സർക്കാരും വികാരം ഒരുകൂട്ടർക്ക് മാത്രം ഉള്ളതാണോയെന്ന് വ്യക്തമാക്കണം. ശബരിമലയിൽ കോടാനുകോടി വിശ്വാസികളുടെ വികാരത്തെ പൊലീസിനെ ഉപയോഗിച്ച് വ്രണപ്പെടുത്തിയ ആളാണ് പിണറായി വിജയൻ. ദേവസ്വം മന്ത്രി കടകംപ്പള്ളി ഗുരുവായൂരിൽ തൊഴുതതിനെ ശാസിച്ച പാർട്ടിയാണ് മുഖ്യമന്ത്രിയുടേത്. പാലക്കാട് മകൻ ശബരിമലയ്‌ക്ക് മാലയിട്ടതിന് സി.ഐ.ടി.യു നേതാവിനെ പുറത്താക്കിയപ്പോഴും പാറശ്ശാലയിൽ മാലയിട്ടതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കിയപ്പോഴും പയ്യന്നൂരിലും തളിപ്പറമ്പിലുമൊക്കെ മാലയിട്ടതിന്റെ പേരിൽ പാർട്ടിക്കാർക്കെതിരെ നടപടിയെടുത്തപ്പോഴും വികാരം എവിടെ പോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ഖജനാവിലെ പണം ഉപയോഗിച്ച് വനിതാമതിൽ കെട്ടി ഒരു ജനവിഭാഗത്തിന്റെ മതവികാരം ചവിട്ടിമെതിച്ചവർ ഇപ്പോൾ ഖുറാന്റെ പേരും പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നേതൃത്വത്തിന്റെ ഈ ഇരട്ടത്താപ്പിനെ കുറിച്ച് മാ‌ർകിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കൾ ചിന്തിക്കണം. അവരാണല്ലോ പാർട്ടിയെ താങ്ങിനിർത്തുന്നത്. അവർക്കാർക്കും വിചാര-വികാരങ്ങളില്ലേ? അതോ അവർ പാർട്ടിയുടെ അടിമകൾ മാത്രമാണോ? ക്രൈസ്തവ സഭകൾ തമ്മിലുള്ള പള്ളിത്തർക്കത്തിലും മുഖ്യമന്ത്രി വിശ്വാസത്തെയോ വിശ്വാസികളുടെ വികാരത്തെയോ മാനിക്കുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പച്ചയ്‌ക്ക് വർഗീയത പറഞ്ഞതോടെ യു.ഡി.എഫ് ജലീലിനെതിരെയുള്ള സമരത്തിൽ നിന്നും ഭയന്ന് പിൻമാറുകയാണ്. സി.പി.എം കുഴിച്ച കുഴിയിൽ യു.ഡി.എഫ് വീണു. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചത് ഭരിക്കുന്നവരാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോത്തിനെ ഉയർത്തി വോട്ട് പിടിച്ച സി.പി.എം ഇത്തവണ ഖുറാനെ ആയുധമാക്കുകയാണ്.
ലൈഫ് മിഷൻ തട്ടിപ്പിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രി ആയതുകൊണ്ടാണ് അതിനെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം മിണ്ടാത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷനിലെ കമ്മീഷനിൽ പങ്ക് പറ്റിയത് മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് പറഞ്ഞതുകൊണ്ടാണ് തനിക്കെതിരെ പിണറായി ഹാലിളകി വന്നത്. തട്ടിപ്പ് നടന്നതുകൊണ്ടാണ് കരാർ വിവരങ്ങൾ മറച്ചുവെക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സർക്കാർ കിഫ്ബിയുടെ പരസ്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്ര പരസ്യം കൊടുത്താലും അഴിമതി മറച്ചുവെക്കാനാവില്ല. പി.ആർ ഏജൻസികൾക്ക് കൊടുത്ത പണം പോലെ ഇതും വെള്ളത്തിലാവും. കേരള സർവ്വകലാശാല അസി.നിയമന തട്ടിപ്പ് പിണറായി സർക്കാർ അട്ടിമറിച്ചു. സി.പി.എം ഉന്നത നേതാക്കളെ രക്ഷിക്കാനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന തട്ടിപ്പുകളിലൊന്ന് ക്രെൈംബ്രാഞ്ചിനെ ഉപയോഗിച്ച് അട്ടിമറിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ നടത്തുന്ന എല്ലാ ഉദ്ഘാടന പരിപാടികളും ബി.ജെ.പി ബഹിഷ്ക്കരിക്കും. ജലീൽ വിഷയവും സർക്കാരിന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.