Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖുര്‍ആനെ ഉപയോഗിച്ചു കൊണ്ട് മത വികാരം മുതലെടുക്കുകയാണ്; ജനങ്ങളെ പരസ്പര കലാപത്തിലേക്കും തള്ളിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെ. സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇതായിരുന്നില്ലല്ലോ. കര്‍ശ്ശന നിലപാടാണല്ലോ സ്വീകരിച്ചത്. നവോത്ഥാന മതിലുയര്‍ത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ഖജനാവിലെ പണം എടുത്തല്ലേ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 12:06 pm IST
inKerala

തിരുവനന്തപുരം : വിശുദ്ധ ഖുര്‍ആനെ ഉപയോഗിച്ചു കൊണ്ട് മത വികാരം മുതലെടുക്കാനാണ് മന്ത്രി കെ.ടി. ജലീല്‍ ശ്രമിക്കുന്നത്. പച്ചയായ വര്‍ഗ്ഗീയ രാഷ്‌ട്രീയമാണ് ഈ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജനങ്ങളെ സംശയത്തിലേക്കും അതുവഴി പരസ്പര കലാപത്തിലേക്കും തള്ളിവിടാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. തന്റെ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെ മതത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണ്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമല വിഷയത്തില്‍ ഭക്തരുടെ വിശ്വാസങ്ങള്‍ക്ക് മുറിവേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇതായിരുന്നില്ലല്ലോ. കര്‍ശ്ശന നിലപാടാണല്ലോ സ്വീകരിച്ചത്. നവോത്ഥാന മതിലുയര്‍ത്തി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താന്‍ ഖജനാവിലെ പണം എടുത്തല്ലേ ഉപയോഗിച്ചത്. എന്ത് പച്ചയായ വര്‍ഗ്ഗീയ നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.  

സിപിഎമ്മിനെതിരെ അഴിമതി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം പച്ചയായ വര്‍ഗീയ രാഷ്‌ട്രീയം കാണിക്കുന്നത് ശരിയായ നിലപാട് ആണോ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം വരുന്ന ഇതര സമുദായക്കാര്‍ക്കൊന്നും വികാരമില്ലേ അവരൊക്കെ അടിമകളാണോ, അവരെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നത്. ഇവിടെ ആരെങ്കിലും വിശുദ്ധ ഗ്രന്ഥത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ. ഇവിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുന്നത്.  

ജലീല്‍ വിഷയത്തില്‍ യുഡിഎഫ് നേതാക്കള്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഖുറാനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രി കുഴിച്ച കുഴിയില്‍ യുഡിഎഫ് വീണു. മുഖ്യമന്ത്രി വര്‍ഗീയ രാഷ്‌ട്രീയം കളിക്കുകയാണ്. നാടിന്റെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. കലാപം അഴിച്ച് വിടാനാണ് മുഖ്യമന്ത്രി ശ്രമം നടത്തുന്നത്. 

ലൈമിഷന്‍ കരാര്‍ സംബദ്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ച് പിടിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പുറത്ത് വിടാത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: കെ. സുരേന്ദ്രന്‍pinarayiകെ.ടി. ജലീല്‍വാര്‍ത്താസമ്മേളനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.