Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലപ്പഴക്കം വില്ലനാകുന്നു; പള്ളിവാസലില്‍ ചോര്‍ച്ച തുടര്‍ക്കഥ, ഉത്പ്പാദനശേഷി കുത്തനെ കുറഞ്ഞു.

ഭീതിയില്‍ പരിസര വാസികള്‍ കഴിയുമ്പോള്‍ വലിയ തോതിലുള്ള ഉത്പാദനം നഷ്ടവും ഉണ്ടാകുന്നു.പെന്‍സ്റ്റോക്കിലെ ചോര്‍ച്ച വര്‍ദ്ധിച്ചതോടെ പവര്‍ ഹൗസിന്റെ ഉത്പ്പാദനശേഷിയും കുത്തനെ കുറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 19, 2020, 10:52 am IST
inKerala
പള്ളിവാസല്‍ പവര്‍ഹൗസിലേക്കുള്ള പൈപ്പ് ലൈനില്‍ വ്യാഴാഴ്ച ഉണ്ടായ ചോര്‍ച്ച

പള്ളിവാസല്‍ പവര്‍ഹൗസിലേക്കുള്ള പൈപ്പ് ലൈനില്‍ വ്യാഴാഴ്ച ഉണ്ടായ ചോര്‍ച്ച

തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസല്‍ പവര്‍ ഹൗസിലെ പെന്‍സ്റ്റോക്കുകളുടെ ചോര്‍ച്ച തുടര്‍ക്കഥയാകുന്നു. ഭീതിയില്‍ പരിസര വാസികള്‍ കഴിയുമ്പോള്‍ വലിയ തോതിലുള്ള ഉത്പാദനം നഷ്ടവും ഉണ്ടാകുന്നു.

പെന്‍സ്റ്റോക്കിലെ ചോര്‍ച്ച വര്‍ദ്ധിച്ചതോടെ പവര്‍ ഹൗസിന്റെ ഉത്പ്പാദനശേഷിയും കുത്തനെ കുറഞ്ഞു. പ്രതിദിനം പരമാവധി 9 ലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഇവിടെ നിലവില്‍ പരമാവധി 6 ലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിക്കാനേ കഴിയുന്നുള്ളൂ.

അതേ സമയം വ്യാഴാഴ്ച കണ്ടെത്തിയ ജോയിന്റുകളിലെ ചോര്‍ച്ച പരിഹരിച്ചുവെന്നും നിര്‍ത്തിവെച്ചിരുന്ന ജനറേറ്ററുകളില്‍ ഉത്പ്പാദനം പുനരാരംഭിച്ചുവെന്നും കെഎസ്ഇബി ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ സിജി ജോസ് ജന്മഭൂമിയോട് പറഞ്ഞു.  

3.11 ലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉത്പാദനം. പെന്‍സ്റ്റോക്ക് വഴി ആവശ്യത്തിന് വെള്ളം ജനറേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയാത്തതാണ് പ്രശ്നം. നാല് പെന്‍സ്റ്റോക്കുകള്‍ വഴിയാണ് മൂന്നാര്‍ ടൗണിലെ ആര്‍.എ. ഹെഡ് വര്‍ക്സ് ഡാമില്‍ നിന്ന് പള്ളിവാസല്‍ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്.  

5 മെഗാവാട്ടിന്റെയും 7.5 മെഗാവാട്ടിന്റെയും മൂന്ന് വീതം ജനറേറ്ററുകളുടേതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ സ്ഥാപിച്ച 5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ട് ചെറിയ പെന്‍സ്റ്റോക്കുകളിലൂടെയാണ്. ഇവിടെ 10 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്. മൂന്നാമത്തെ പെന്‍സ്റ്റോക്കിലൂടെ വെള്ളം എത്തുന്നത് 7.5 മെഗാവാട്ടിന്റേയും 5 മെഗാവാട്ടിന്റേയും രണ്ടു ജനറേറ്ററുകളിലേക്കാണ്. ഇവിടെ 12.5 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് 8 മെഗാവാട്ടാണ്.  

നാലാമത്തെ പെന്‍സ്റ്റോക്കാണ് ഏറ്റവും വലുത്. ഇതിനാണ് കഴിഞ്ഞ ദിവസം ചോര്‍ച്ച കണ്ടെത്തിയത്. 7.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളിലേക്കാണ് ഇതിലൂടെ വെള്ളം എത്തുന്നത്. 15 മെഗാവാട്ട് ലഭിക്കേണ്ടിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് പരമാവധി 12 മെഗാവാട്ടാണ്.  

4 പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ രണ്ടെണ്ണമാണ് ഏറെ ദുര്‍ബലമായി ചോര്‍ച്ച വര്‍ദ്ധിച്ചിരിക്കുന്നത്. 10 മി.മീ. കനം ദ്രവിച്ച് ഒന്നില്‍ 3.7 മി.മീ, മറ്റൊന്നില്‍ മൂന്ന് മി.മീറ്ററായും കുറഞ്ഞു. നിരവധിയിടങ്ങളില്‍ ദ്രവിച്ച് ഏതു സമയവും പൊട്ടിത്തെറിക്കാമെന്ന അവസ്ഥയിലാണ്. പള്ളിവാസല്‍ പെന്‍സ്റ്റോക്കുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തം പന്നിയാറിനേക്കാള്‍ പതിന്മടങ്ങായിരിക്കുമെന്നാണ് വിലയിരുത്തല്‍. 1940 മാര്‍ച്ച് 19ന് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരാണ് പള്ളിവാസല്‍ വൈദ്യുതി പദ്ധതി നാടിന് സമര്‍പ്പിച്ചത്. കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചിയിലുള്ള ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ സര്‍വീസസും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

Tags: Pallivasal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാവ്‌ലിന്‍ വിവാദത്തില്‍ കുരുങ്ങിയ പള്ളിവാസലിന് 81 തികഞ്ഞു, നവീകരണത്തിന്റെ പേരില്‍ ലാവ്‌ലിന്‍ കമ്പനി തട്ടിയെടുത്തത് കോടികൾ

Kerala

പള്ളിവാസലില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന സംഭവം: പ്രതി അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാഗമായ ജനറേറ്റിങ് സ്‌റ്റേഷന്റെ ഉദ്ഘാടന ചടങ്ങ്‌
Idukki

പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്ക് വീണ്ടും തുടക്കം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.