Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 319 പേര്‍ക്ക് കൊവിഡ്: 289 സമ്പര്‍ക്കം, കൊവിഡ് വ്യാപനം തീവ്രമാകുന്നു

130 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. നിലവില്‍ കൊവിഡ് ബാധിച്ച് 2001 പേരാണ് ചികിത്സയിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2020, 02:58 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് പോസ്റ്റീവാകുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത് ജില്ലയില്‍ ഇന്നലെ 319 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 289 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒന്‍പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 20 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. നിലവില്‍ കൊവിഡ് ബാധിച്ച് 2001 പേരാണ് ചികിത്സയിലുള്ളത്.

വീടുകളില്‍ 3981 പേരും സ്ഥാപനങ്ങളില്‍ 1160 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5141 പേരാണ്. പുതിയതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 994 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 227 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 324 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 124 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

7860 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 642 പേര്‍ വിദേശത്ത് നിന്നെത്തിയവരും 475 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 5795 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

മടിക്കൈ 38, മുളിയാര്‍ 12, മംഗല്‍പാടി 25, കാഞ്ഞങ്ങാട് 39, അജാനൂര്‍ 23, കാസര്‍കോട് 22, ഉദുമ 18, കിനാനൂര്‍ കരിന്തളം 26, നീലേശ്വരം 21 എന്നിങ്ങനെയാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.

കാസര്‍കോട് കൊവിഡ്  വ്യാപനം തീവ്രമാകുന്നു

കാസര്‍കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതി തീവ്രമാകുന്നു. ജില്ലയില്‍ ഒറ്റദിവസം തന്നെ 319 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ജാഗ്രത ഊര്‍ജിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത വര്‍ദ്ധിച്ചു വരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവ് വരുത്തിയതോടെ സമ്പര്‍ക്ക വ്യാപന കേസുകള്‍ ജില്ലയിലാകെ വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 290 കേസുകളും സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നു. കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനോടൊപ്പം തന്നെ മരണനിരക്കിലും വര്‍ദ്ധനവ് ഉണ്ടാകുകയാണ്.

സാമൂഹ്യജീവിതം സാധാരണനിലയിലായി തീരുന്നതോടെ കോവിഡ് പ്രതിരോധത്തിനായി പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളില്‍ വീഴ്ച വരുത്തുന്നതാണ് രോഗവ്യാപന നിരക്ക് കുത്തനെ ഉയരാന്‍ കാരണമാകുന്നത്. ശാരീരിക അകലം പാലിക്കാനും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനും വരുത്തുന്ന അലംഭാവതോടൊപ്പം തന്നെ മാസ്‌കിന്റെ ഉപയോഗത്തിലും ജാഗ്രത കുറവ് കാണിക്കുകയാണ് പലരും. പൊതു ചടങ്ങുകളും കൂട്ടം കൂടലുകളും ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പരസ്യമായിത്തന്നെ ലംഘിക്കപ്പെടുന്ന രീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുകയാണ്.  

ദിവസേന ഒന്നില്‍ കൂടുതല്‍ കൊവിഡ് മരണങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വരും ദിവസങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരാരാനാണ് സാധ്യത. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. സെപ്റ്റംബര്‍ 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടുകൂടി പ്രതിരോധ നടപടികളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് 60 വയസിനു മുകളില്‍ പ്രായമായവര്‍, കുട്ടികള്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരിലേക്കു രോഗ വ്യാപനം തടയുന്നതിന് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ആരോഗ്യവകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതും വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത തുടരേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.