Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പല തരത്തിലുള്ള മനുഷ്യര്‍

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 17, 2020, 09:35 pm IST
inSamskriti

സത്വരജസ്തമോഗുണങ്ങളുടെ സ്വഭാവം ഭിന്നമാണ്. അഹങ്കാരം, നിദ്ര, അമിതഭോജനം, കാമം, ക്രോധം ഇവയൊക്കെ തമോഗുണിയുടെ സ്വഭാവമാണ്. രജോഗുണികള്‍ പല കാര്യങ്ങളില്‍ ചെന്നുചാടുന്നു. അയാളുടെ മുണ്ടും ഉടുപ്പുമെല്ലാം തേച്ചുമിനുക്കി പളപളെ; വീട് അടിച്ചു തുടച്ചു മിനുമിനെ; സ്വീകരണമുറിയില്‍ (ബ്രിട്ടീഷ്)രാജ്ഞിയുടെ ചിത്രം (സ്വാതന്ത്ര്യപൂര്‍വ്വകാലം ഓര്‍ക്കുക). തേവാരത്തിനിരിക്കുമ്പോള്‍ ഉടുക്കുന്നതു പട്ടു സോമന്‍, കഴുത്തില്‍ രുദ്രാക്ഷമാല, മാലയില്‍ ഇടയ്‌ക്കിടെ സ്വര്‍ണം കൊണ്ടുള്ള രുദ്രാക്ഷം. ആരെങ്കിലും പൂജാമുറി കാണാന്‍ വന്നാല്‍, ഇയാള്‍തന്നെ കൂട്ടിക്കൊണ്ടുപോയി എല്ലാം കാണിക്കുന്നു. പൂജാമുറി കാണിച്ചു കഴിഞ്ഞാല്‍ പറയും, ഇതിലെ വരൂ, വേറെയും പലതുമുണ്ട്. ശ്വേതശിലകൊണ്ട്, മാര്‍ബിള്‍ക്കല്ലുകൊണ്ട്, ഉണ്ടാക്കിയ തറ, ശില്പവേലകള്‍ നിറഞ്ഞ നാട്യശാല. പിന്നെ, ദാനം നടത്തും എല്ലാരെയും കാണിച്ചുകൊണ്ട്.  

സത്വഗുണസമ്പന്നനായ മനുഷ്യന്‍ വളരെ ശാന്തനും വിനീതനുമായിരിക്കും. ഉടുക്കാന്‍ എന്തെന്നാലത്. വിശപ്പടക്കാന്‍ വേണ്ടത്രമാത്രം സമ്പാദിക്കുന്നു. ഒരിക്കലും മറ്റുള്ളവരുടെ മുഖസ്തുതി പറഞ്ഞ് പണം സമ്പാദിക്കുന്നില്ല. വീടിന് അറ്റകുറ്റപ്പണിയൊന്നും നടത്തുന്നില്ല.  ഈശ്വരചിന്ത, ദാനം, ധ്യാനം സര്‍വവും രഹസ്യമായിട്ട്. ആളുകളതൊന്നും അറിയുകയേ ഇല്ല. കൊതുകുവലയ്‌ക്കുള്ളിലിരുന്നു ധ്യാനിക്കുന്നു. ആളുകള്‍ വിചാരിക്കും, മൂപ്പീന്നിന് രാത്രി ഉറക്കം ശരിയായിരിക്കയില്ല; അതുകൊണ്ട് നേരം വെളുത്തിട്ടും കിടന്നുറങ്ങുകയാണ് എന്ന്. സത്വഗുണം സോപാനത്തിന്റെ അവസാനത്തെ പടിയാണ്; അതു കഴിഞ്ഞാല്‍ മട്ടുപ്പാവ്. സത്വഗുണം ഉണ്ടായാല്‍ ഈശ്വരപ്രാപ്തിക്ക് പിന്നെ അമാന്തം വരികയില്ല. അല്പംകൂടി മുന്നോട്ടുപോയാല്‍ അദ്ദേഹത്തെ കിട്ടും. (സബ്ജഡ്ജിയോട്) സകലമനുഷ്യരും തുല്യമാണെന്നു നിങ്ങള്‍ പറഞ്ഞല്ലൊ; ഇതു നോക്കൂ, എന്തെല്ലാം വിഭിന്നസ്വഭാവങ്ങള്‍! ഇനിയും പലതരം വര്‍ഗങ്ങളും വകുപ്പുകളുമുണ്ട്; നിത്യജീവന്‍, മുക്തജീവന്‍, മുമുക്ഷുജീവന്‍, ബദ്ധജീവന്‍- ഇങ്ങനെ പല തരത്തിലുമുള്ള മനുഷ്യര്‍. നാരദന്‍, ശുകദേവന്‍ തുടങ്ങിയവര്‍ നിത്യജീവന്മാരാണ്. ആവിക്കപ്പലുപോലെയാണവര്‍. അവ സ്വയം കടല്‍ താണ്ടുന്നു എന്നു മാത്രമല്ല, വലിയ ജന്തുക്കളേയും, ആനയെപ്പോലും അക്കരയ്‌ക്കു കൊണ്ടുപോകുന്നു. നിത്യജീവന്‍ ഒരു കാര്യസ്ഥനെപ്പോലെയാണ്. ഒരു താലൂക്കിലെ ലഹള ഒതുക്കിയശേഷം വേറൊരു താലൂക്ക് ഒതുക്കാന്‍ പോകുന്നു. ഇനി മുമുക്ഷുജീവനുണ്ട്; അവര്‍ സംസാരജാലത്തില്‍നിന്നും പുറത്തു ചാടാന്‍ പ്രാണന്‍ കളഞ്ഞു കിടന്നു പിടയുന്നു. ഇവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വലയ്‌ക്കു പുറത്തു ചാടാന്‍ കഴിയുന്നു. അങ്ങനെ ചാടിയവരെ മുക്തജീവന്മാരെന്നു പറയുന്നു. നിത്യജീവന്മാര്‍ മിടുക്കന്മാരായ മത്സ്യങ്ങളെപ്പോലെയാണ്; അവരൊരിക്കലും വലയില്‍ അകപ്പെടുന്നില്ല.

എന്നാല്‍ ബദ്ധജീവന്മാര്‍ക്ക്, സംസാരിജീവന്മാര്‍ക്ക് ബോധമേയില്ല; അവര്‍ വലയില്‍ കുടുങ്ങിയാണ് കഴിയുന്നത്; എന്നാലും വലയില്‍ പെട്ടു എന്ന സംഗതികൂടി അറിയുന്നില്ല, അവരുടെ മുമ്പില്‍വെച്ച് ഈശ്വരകാര്യങ്ങള്‍ പറഞ്ഞാല്‍ അവരുടനെ സ്ഥലം വിടും. അവര്‍ പറയും, മരണസമയത്ത് ഹരിനാമം ജപിക്കാം. ഇപ്പോഴെന്തിനാ? എന്നിട്ട് മരണശയ്യയില്‍ കിടക്കുമ്പോഴോ? അപ്പോള്‍ ഭാര്യയോടോ മക്കളോടോ പറയും: വിളക്കില്‍ ഇത്രയേറെ തിരിയെന്തിനാണ്? ഒരു തിരിയിട്ടാല്‍ മതി. അല്ലെങ്കില്‍ ഉള്ള എണ്ണയെല്ലാം വറ്റിപ്പോകും. മരണസമയത്ത് അവര്‍ ഭാര്യയേയും മക്കളേയും നിനച്ചു കരയുന്നു: അയ്യോ! എന്റെ കണ്ണടഞ്ഞാല്‍ ഇവരുടെ ഗതിയെന്താകും! തങ്ങള്‍ക്കു വളരെ ദുഃഖത്തിനിടയാക്കിയ അതേ കാര്യങ്ങള്‍തന്നെ ബദ്ധജീവന്മാര്‍ വീണ്ടും ചെയ്യുന്നു.  

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.