Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഉന്നതബന്ധം: കേന്ദ്രം

സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്ന് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ഉന്നത സ്വാധീനം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Sep 15, 2020, 11:15 am IST
inKerala

ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കേസില്‍ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തതായും കസ്റ്റംസും എന്‍ഐഎയും പഴുതടച്ചുള്ള അന്വേഷണമാണ് തുടരുന്നതെന്നും കേന്ദ്ര ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്സഭയെ അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ അടക്കമുള്ള യുഡിഎഫ് എംപിമാര്‍ നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് കേസിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടത്.

സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്ന് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ഉന്നത സ്വാധീനം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. നയതന്ത്രബാഗ് ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് കേസന്വേഷണത്തെ ബാധിക്കും.

ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് നടക്കുന്ന വിവരം കസ്റ്റംസ് ജൂലൈയില്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. നയതന്ത്ര ബാഗില്‍ വന്ന സ്വര്‍ണത്തെപ്പറ്റി ജൂലൈ 20ന് കൊച്ചിയിലെ കമ്മീഷണര്‍ ഓഫ് കസ്റ്റംസ് പ്രിവന്റീവ് ആണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറലിന് വന്ന ബാഗേജ് തുറന്ന് പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. 30.25 കിലോ സ്വര്‍ണമാണ് കസ്റ്റംസ് ബാഗില്‍ നിന്ന് കണ്ടെടുത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസും ദേശീയ സുരക്ഷാ ഏജന്‍സിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 16 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ രണ്ട് സ്വര്‍ണക്കടത്ത് കേസുകള്‍ അന്വേഷിക്കുന്നു. ഫെമ ലംഘനങ്ങളുടെ പേരില്‍ അഞ്ചു കേസുകളാണ് രാജ്യമെങ്ങും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നതെന്നും അനുരാഗ് താക്കൂര്‍ മറുപടിയില്‍ വ്യക്തമാക്കി.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ 2015-16ല്‍ 2,452 കിലോ സ്വര്‍ണവും 2016-17ല്‍ 921 കിലോ സ്വര്‍ണവും കടത്തി. 2017-18ല്‍ 531 കോടി രൂപ വിലമതിക്കുന്ന 1,996 കിലോ സ്വര്‍ണമാണ് കടത്തിയത്. 2018-19ല്‍ 2,946 കിലോ സ്വര്‍ണം കടത്തി. 2019-20ല്‍ 857 കോടി രൂപ വരുന്ന 2,629 കിലോ സ്വര്‍ണവും 2020 ഏപ്രില്‍ മുതല്‍ ഇതുവരെ 103 കിലോ സ്വര്‍ണവുമാണ് ഇന്ത്യയിലേക്ക് കള്ളക്കടത്തായി കൊണ്ടുവന്നത്, മന്ത്രി പറഞ്ഞു.

Tags: സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.