Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍ കിരീടം നവോമി ഒസാകയ്‌ക്ക്

ആദ്യ സെറ്റില്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ തോല്‍ക്കുകയും രണ്ടാം സെറ്റില്‍ 3-0ന് പിന്നിലാവുകയും ചെയ്തശേഷം അത്യുജ്ജ്വലമായി തിരിച്ചടിച്ചാണ് ഒസാകയുടെ കിരീടനേട്ടവും. പോരാട്ടം ഒരു മണിക്കൂറും 53 മിനിറ്റും നീണ്ടുനിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 03:00 am IST
in Sports

ന്യൂയോര്‍ക്ക്: ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ജപ്പാന്റെ നവോമി ഒസാക. വാശിയേറിയ ഫൈനലില്‍ ബലാറസിന്റെ വിക്ടോറിയ അസരങ്കയെ മൂന്ന് സെ്റ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഒസാക കരിയറിലെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും മുന്‍ ലോക ഒന്നാം നമ്പറായ ഒസാക സ്വന്തമാക്കിയിരുന്നു.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകള്‍ ഉപേക്ഷിച്ചിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം കളത്തിലേക്ക് തിരിച്ചെത്തിയ ബെലാറസിന്റെ സീഡില്ലാ താരം വിക്ടോറിയ അസരങ്കയ്‌ക്കെതിരായ ഫൈനലില്‍ ആദ്യ സെ്റ്റ് നഷ്ടമായശേഷമാണ് ഒസാക കിരീടത്തിലേക്ക് കുതിച്ചത്. സ്‌കോര്‍: 1-6, 6-3, 6-3.

ആദ്യ സെറ്റില്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ തോല്‍ക്കുകയും രണ്ടാം സെറ്റില്‍ 3-0ന് പിന്നിലാവുകയും ചെയ്തശേഷം അത്യുജ്ജ്വലമായി തിരിച്ചടിച്ചാണ് ഒസാകയുടെ കിരീടനേട്ടവും. പോരാട്ടം ഒരു മണിക്കൂറും 53 മിനിറ്റും നീണ്ടുനിന്നു.

2013നുശേഷം ഇതാദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ച മുന്‍ ഒന്നാം നമ്പര്‍ താരം കൂടിയായ അസരങ്ക, ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കെന്ന് തോന്നിച്ചശേഷമാണ് തോല്‍വി വഴങ്ങിയത്. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടി റെക്കോഡ് ഇടാനെത്തിയ യുഎസിന്റെ സൂപ്പര്‍താരം സെറീന വില്യംസിനെ സെമിയില്‍ വീഴ്‌ത്തിയ മുപ്പത്തൊന്നുകാരിയായ അസരങ്ക, ഫൈനലിലും മികച്ച തുടക്കമാണിട്ടത്. വെറും 26 മിനിറ്റുകൊണ്ടാണ് അസറെങ്ക ആദ്യ സെറ്റ് നേടിയത്. എന്നാല്‍, ഒസാകയുടെ പോരാട്ടവീര്യത്തെ മറികടക്കാന്‍ അസരങ്കയ്‌ക്കായില്ല.

ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് മുതല്‍ വംശീയ വിവേചനത്തിനെതിരെ മാസ്‌ക് ധരിച്ച് കളത്തിലിറങ്ങിയ നവോമി ഒസാക ശ്രദ്ധ കവര്‍ന്നിരുന്നു. യുഎസില്‍ വംശീയ വിവേചനത്തിനിരയായ കറുത്ത വര്‍ഗക്കാരുടെ പേരെഴുതിയ മാസ്‌ക്കാണ് ഒസാക ധരിച്ചത്. മത്സരത്തിനു കോര്‍ട്ടിലേക്ക് എത്തുമ്പോഴും മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും മാസ്‌ക് മുഖത്തുണ്ടാവും.

2014ല്‍ യുഎസിലെ ഒഹായോയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച 12 വയസ്സുകാരന്‍ തമിര്‍ റൈസിന്റെ പേരെഴുതിയ മാസ്‌ക് അണിഞ്ഞാണ് കലാശപ്പോരിനായി ഒസാക എത്തിയത്. സെമിയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ആറു മത്സരങ്ങളിലും വ്യത്യസ്ത മാസ്‌ക്കുകള്‍ ധരിച്ചാണു കോര്‍ട്ടിലിറങ്ങിയത്. ഹെയ്‌ത്തി സ്വദേശിയുടെയും ജപ്പാന്‍കാരിയുടെയും മകളായി ജപ്പാനിലാണു ജനിച്ചതെങ്കിലും 3-ാം വയസ് മുതല്‍ ഒസാക താമസിക്കുന്നത് യുഎസിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.