Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സെപ്തംബര്‍14 മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ; സേവനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളുടെ പ്രചാരണപരിപാടികളുമായി ബിജെപി

പ്രധാനമന്ത്രിയുടെ 70-ാം ജന്മദിനത്തിന് 25,000 കേന്ദ്രങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ 25ന് ദീനദയാല്‍ജി അനുസ്മരണം ഒക്‌ടോബര്‍ രണ്ടിന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഗാന്ധിജി അനുസ്മരണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 12, 2020, 11:05 am IST
inBJP

കോഴിക്കോട്: സെപ്തംബര്‍ 14 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടു വരെ സംസ്ഥാന വ്യാപകമായി ബിജെപിയുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനമാണ്. ഇതിന്റെ ഭാഗമായി 14 മുതല്‍ 20 വരെ സേവാ സപ്താഹമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍, കൊവിഡ് ബാധിതര്‍, ദിവ്യാംഗര്‍ തുടങ്ങി ഓരോ ജില്ലയിലും 70 പേര്‍ക്ക് ആവശ്യമായ സഹായം നല്‍കും.  

സേവാ സപ്താഹിന്റെ ഉദ്ഘാടനം 14ന് 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കും. ഒരു ജില്ലയില്‍ 70 കേന്ദ്രങ്ങളില്‍ സ്വച്ഛ്ഭാരത് നടത്തി പരിപാടി ആരംഭിക്കും. 15നും 16നും  വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 17ന് നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍, ആറു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ചിത്രപ്രദര്‍ശനം സമൂഹമാധ്യമങ്ങള്‍ വഴി സംഘടിപ്പിക്കും.  

അന്ന് ഓരോ ജില്ലയിലെയും രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, കല, കായിക രംഗങ്ങളിലെ 70 പ്രമുഖരെ നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശിക്കും.  മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും ജനക്ഷേമപദ്ധതികളെക്കുറിച്ചും ഇവരുമായി ആശയ വിനിമയം നടത്തും. ഓരോ പഞ്ചായത്തിലും 70 ദിവ്യാംഗര്‍ക്ക് ആവശ്യമായ സഹായം നല്‍കും. കാഴ്ചക്കുറവുള്ള 70 പേര്‍ക്ക് കണ്ണട നല്‍കും. പിന്നാക്ക പ്രദേശങ്ങളിലെ 70 ആശുപത്രികളിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍, ചികിത്സാ സാമഗ്രികള്‍ എന്നിവ ബിജെപി പ്രവര്‍ത്തകര്‍ സംഭാവന ചെയ്യും.  

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന എഫ്എല്‍ടിസികള്‍ ഉള്‍പ്പെടെയുള്ള 70 ആശുപത്രികള്‍ക്ക് പ്ലാസ്മ നല്‍കും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 70 കേന്ദ്രങ്ങളില്‍ രക്തദാനക്യാമ്പ് നടത്തും. 18നും 19നും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആഘോഷപരിപാടികള്‍ നടക്കും. ഓരോ വാര്‍ഡിലും 70 വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കും. 70 ആരോഗ്യ പ്രവര്‍ത്തകരെയും 70 വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ഉന്നതവിജയം നേടിയ 70 വിദ്യാര്‍ഥികളെയും ആദരിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന 70 കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായവും നല്‍കും. സംസ്ഥാനത്താകെ 25,000 കേന്ദ്രങ്ങളിലാണ് ഈ പരിപാടികള്‍ നടക്കുക.  

25 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചരണവാരമായി ആചരിക്കും. 25ന് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ 25,000 കേന്ദ്രങ്ങളില്‍ ദീനദയാല്‍ജി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഹാത്മാഗാന്ധി അനുസ്മരണം നടത്തും.  

ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന, ഗാന്ധിയന്‍മാര്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരെ ആദരിക്കല്‍, ഖാദിയൂണിറ്റുകള്‍ സന്ദര്‍ശിച്ച് ഖാദി പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയും സംഘടിപ്പിക്കും. പ്രചരണവാരത്തിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട പദ്ധതികള്‍, വിവിധ ക്ഷേമപദ്ധതികള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു.  

ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടി എം. മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.