Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈ പുസ്തകത്തെ ഭയക്കുന്നതാരാണ്

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാതോരാതെ സംസാരിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും ദല്‍ഹി കലാപത്തെക്കുറിച്ചുള്ള പുസ്തകം പിന്‍വലിച്ച നടപടിയില്‍ ഇപ്പോഴും നിശ്ശബ്ദരാണ്. മുഖ്യധാരാ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമിടയില്‍ അസഹിഷ്ണുത എത്രത്തോളം വ്യാപരിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് പുസ്തകത്തോടുള്ള എതിര്‍പ്പും പുസ്തകം പിന്‍വലിച്ചതിനെതിരെയുള്ള നിശ്ശബ്ദതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2020, 03:00 am IST
inArticle

ഇടത് ഇസ്ലാമിസ്റ്റ് ലോബിയുടെ കൂട്ടായ സമ്മര്‍ദ്ദത്തെയും ഭീഷണിയെയും തുടര്‍ന്ന് Delhi riots: The Untold Story എന്ന  പുസ്തകം ബ്ലൂംസ്ബറി ഇന്ത്യ പിന്‍വലിച്ച നടപടി ഏറെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ  മൗദൂദിസ്റ്റുകളും ചുവന്ന കുപ്പായമിട്ട ഇസ്ലാമിസ്റ്റുകളും നടത്തിവന്ന സമരകോലാഹലങ്ങള്‍ ആസൂത്രിതമായ ഹിന്ദുത്വ വിരുദ്ധ കലാപമായി ഡല്‍ഹിയില്‍ മാറിയിരുന്നു. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി  പാര്‍ട്ടിയുടെ നേതാവായ താഹിര്‍ ഹുസൈന്‍ അടക്കമുള്ളവര്‍ ഭാഗമായ ഈ കലാപം തുടക്കം മുതലേ മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ അജണ്ടകള്‍ക്കനുസരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. നുണയില്‍ പൊതിഞ്ഞ ഈ ആഖ്യാനങ്ങള്‍ക്ക് ബദലായി വസ്തുതകള്‍ മുന്നോട്ട് വെയ്‌ക്കാനുള്ള സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ മോണിക്ക അറോറ, സൊനാലി ചിതാല്‍ക്കര്‍, പ്രേരണ മല്‍ഹോത്ര എന്നിവരുടെ ശ്രമമാണ് ഈ  പുസ്തകം. ഈ കൃതി പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് പിന്‍വലിച്ച ബ്ലൂംസ്ബറിയുടെ നടപടി ഭാരതത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആര്‍ക്കൊക്കെയാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

2014ല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ചില പ്രത്യേക പ്രത്യയ ശാസ്ത്ര അനുകൂലികളായ എഴുത്തുകാര്‍ രാജ്യത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം അപകടത്തിലാണ് എന്ന വിധത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  2015 ലെ ബീഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തോടെ അവാര്‍ഡ് തിരിച്ചു കൊടുക്കല്‍ നാടകം ഈ ലോബി അവസാനിപ്പിച്ചിരുന്നു. സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേഴ്‌സസ്’ എന്ന നോവല്‍ ഇസ്ലാമിക രാജ്യങ്ങള്‍ നിരോധിക്കുന്നതിന് മുമ്പ് നിരോധിച്ചാണ് രാജീവ് ഗാന്ധിയുടെ കാലത്തെ ഇന്ത്യ ആവിഷ്‌ക്കാര സ്വാതന്ത്ര്യം നടപ്പാക്കിയത്. ആ നിരോധനം ഇപ്പോഴും തുടരുകയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്മാര്‍ ആരെങ്കിലും ആ  പുസ്തകത്തിന്റെ നിരോധനം പിന്‍വലിക്കണമെന്ന് ഇത്ര കാലമായിട്ടും ആവിശ്യപ്പെട്ടിട്ടില്ല. പശ്ചിമബംഗാളില്‍ ഇടതുപക്ഷം ഭരിച്ചപ്പോഴാണ് തസ്ലീമ നസ്‌റീന്റെ ആത്മകഥയായ ‘ദ്വിഖണ്ഡിതോ’ നിരോധിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കല്‍ക്കത്ത ഹൈക്കോടതി ഇടപെട്ടാണ് ഈ പുസ്തകത്തിന്റെ നിരോധനം അവസാനിപ്പിച്ചത്.  

ഡല്‍ഹി ഹിന്ദുവിരുദ്ധ കലാപം എന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ബിജെപി സര്‍ക്കാറിന്റെ ചില സുപ്രധാന തീരുമാനങ്ങളോട് ഇസ്ലാമിസ്റ്റുകള്‍ക്കുള്ള കടുത്ത വിയോജിപ്പും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്തലാക്ക് നിയമം മൂലം നിരോധിച്ചത്, ഇസ്ലാമിക തീവ്രവാദത്തിന് എതിരെ കൈക്കൊണ്ട ശക്തമായ നിലപാടുകള്‍ എന്നിവ ചില പ്രത്യേക കേന്ദ്രങ്ങളെ അലോസരപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പൗരത്വ നിയമത്തില്‍ ഭേദഗതിയുണ്ടായത്. രാജ്യത്തിന്റെ ക്രമസമാധാനനില തകര്‍ക്കുകയെന്ന രഹസ്യ അജണ്ടയുടെ ഭാഗമായാണ് ചില കേന്ദ്രങ്ങളില്‍ ആസൂത്രിതമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അന്താരാഷ്‌ട്ര സമൂഹത്തിന് മുമ്പില്‍ ഭാരതത്തെയും ഭരണത്തിലിരിക്കുന്ന സര്‍ക്കാറിനെയും താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തില്‍ എത്തിയപ്പോഴാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് എന്നത് യാദൃച്ഛികമായി കരുതാനാവില്ല.  

ബ്ലൂംസ്ബറി പോലെ പ്രശസ്തമായ ഒരു പ്രസാധക സംഘം പ്രസിദ്ധീകരണത്തിനായി പുസ്തകം സ്വീകരിച്ച ശേഷം അതില്‍ നിന്ന് പിന്തിരിയുന്നത് ചരിത്രത്തില്‍ ഇത് ആദ്യമായിരിക്കും. എഡിറ്റിംഗും ലേഔട്ടും കഴിഞ്ഞതിന് ശേഷമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രസാധകസംഘം പിന്‍വലിഞ്ഞത്. കൂടുതല്‍ വായനക്കാരുള്ള ചില എഴുത്തുകാര്‍ തങ്ങളുടെ പുസ്തകം  പിന്‍വലിക്കുമെന്ന് ബ്ലൂംസ്ബറിയെ അറിയിച്ചതോടെയാണ് അവര്‍ ഈ സമീപനം സ്വീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്‍ വിദ്വേഷപ്രചാരണവും നടന്നു. പിന്‍വലിച്ച പുസ്തകത്തിന്റെ പിഡിഎഫ് സോഷ്യല്‍ മീഡിയാ വഴി ചോര്‍ത്തിയെന്നാരോപണം വാര്‍ത്താ പോര്‍ട്ടലുകളായ ദിക്വിന്റ്, ന്യൂസ് ലോണ്‍ഡ്രി എഴുത്തുകാരിയായ വില്ല്യം ഡാല്‍റിംപിള്‍, മീനകന്തസാമി എന്നിവര്‍ നേരിടുന്നുണ്ട്.  

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി വാതോരാതെ സംസാരിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള പുസ്തകം പിന്‍വലിച്ച നടപടിയില്‍ ഇപ്പോഴും നിശ്ശബ്ദരാണ്. മുഖ്യധാരാ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമിടയില്‍ അസഹിഷ്ണുത എത്രത്തോളം വ്യാപരിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ്  പുസ്തകത്തോടുള്ള എതിര്‍പ്പും പുസ്തകം  പിന്‍വലിച്ചതിനെതിരെയുള്ള നിശ്ശബ്ദതയും. ഹിന്ദുവിരുദ്ധ-ഇന്ത്യാവിരുദ്ധ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കോക്കസ്സിനെ  പുറത്തുകൊണ്ടുവരാന്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ക്ക് സാധിച്ചു. ബ്ലൂംസ്ബറിയുടെ പിന്മാറ്റത്തിന് ശേഷം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഗരുഡപ്രകാശന്‍,  പുസ്തകത്തിന്റെ പ്രീബുക്കിംഗ് തുടങ്ങിയപ്പോള്‍ ആവശ്യക്കാരുടെ ആധിക്യം മൂലം പ്രസാധകരുടെ വെബ്‌സൈറ്റില്‍ പോലും സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. ഏകദേശം ഇരുപതിനായിരത്തോളം പ്രീബുക്കിംഗ് ആണ് ചുരുങ്ങിയ സമയത്തിനുള്ളില്‍  

പുതിയ പ്രസാധക സംഘത്തിന് ലഭിച്ചത്. പ്രസാധകരംഗത്തെ നിര്‍ണ്ണായകമായ ഒരു ഏടായി ഈ ഗ്രന്ഥത്തിന്റെ പ്രസാധനം മാറിയിരിക്കുകയാണ്. ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നുവെന്നുമാത്രമല്ല ആ വസ്തുതകളെ ഭയക്കുന്നവരുടെ വികൃത മുഖം അനാവരണം ചെയ്തു എന്ന് കൂടിയാണ്. Delhi riots: The Untold Story എന്ന പുസ്തകം സാധ്യമാക്കിയിരിക്കുന്നത്.

ഗണേശ് പുത്തൂര്‍

ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല

ചരിത്രവിഭാഗം വിദ്യാര്‍ത്ഥി

Tags: delhiപുസ്തകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.