Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അച്ഛനമ്മമാരുടെ കടമകള്‍

''ജനനമരണപ്രവാഹത്തിലേക്കു ചെന്നുചാടി നശിക്കാന്‍ ഭാവിക്കുന്ന ശിഷ്യനെ അതില്‍നിന്നു മോചിപ്പിക്കാന്‍ ശക്തനല്ലാത്ത ഗുരു, ഗുരുസ്ഥാനം വഹിക്കാന്‍ അര്‍ഹനല്ല. ആത്മഹത്യചെയ്യാന്‍

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 11, 2020, 03:00 am IST
inSamskriti

എങ്ങനെ ജീവിക്കണമെന്ന അറിവ് കുട്ടികള്‍ക്കു വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നും കിട്ടുന്നില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍ ഇത്രയേറെ അശാന്തിയുണ്ടാകുന്നത്! മക്കളെ മോക്ഷമാര്‍ഗ്ഗം കാണിച്ചുകൊടുക്കാത്ത അച്ഛനമ്മമാര്‍ ആ സ്ഥാനങ്ങള്‍ക്കു യോഗ്യരല്ലെന്നു ഭാഗവതം പറയുന്നു. കുട്ടികള്‍ക്കു വിദ്യാഭ്യാസം കൊടുത്ത്, ജോലി തരപ്പെടുത്തിക്കൊടുത്ത്, വിവാഹംകൂടി കഴിപ്പിച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചു എന്നു കരുതുന്ന അച്ഛനമ്മമാര്‍ക്കുള്ള ഉപദേശമാണിത്. ഇത് അനുസരിക്കാത്തതുകൊണ്ടാണ് മക്കളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് അച്ഛനമ്മമാര്‍ക്കു കാണേണ്ടിവരുന്നത്. നമുക്കു ഭാഗവതം നോക്കാം:

”ഗുരുര്‍ന സ സ്യാത് സ്വജനോ ന സ സ്യാത്

പിതാ ന സ സ്യാത് ജനനീ ന സാ സ്യാത്

ദൈവം ന തത് സ്യാത് ന പതിശ്ച സ സ്യാത്

ന മോചയേദ് യഃ സമുപേതമൃത്യും.”

”ജനനമരണപ്രവാഹത്തിലേക്കു ചെന്നുചാടി നശിക്കാന്‍ ഭാവിക്കുന്ന ശിഷ്യനെ അതില്‍നിന്നു മോചിപ്പിക്കാന്‍ ശക്തനല്ലാത്ത ഗുരു, ഗുരുസ്ഥാനം വഹിക്കാന്‍ അര്‍ഹനല്ല. ആത്മഹത്യചെയ്യാന്‍ (ഈശ്വരദര്‍ശനത്തിനുവേണ്ടി ശ്രമിക്കാതെ മരിച്ചുപോകലാണ് ആത്മഹത്യ എന്ന് ആചാര്യന്മാര്‍ പറയുന്നു.) ഭാവിക്കുന്നതിനെ കണ്ടിട്ടും അതില്‍നിന്നു പിന്‍വലിപ്പിക്കാന്‍ ശ്രമിക്കാത്ത ബന്ധുവിനെ ബന്ധുവെന്നു പറയാനും വയ്യ. ആ നിലയില്‍ വര്‍ത്തിക്കുന്ന പുത്രനെ രക്ഷിക്കാന്‍ ശക്തനല്ലാത്ത പിതാവ് പിതൃസ്ഥാനം വഹി ക്കാനും യോഗ്യനല്ല, മാതാവ് മാതൃസ്ഥാനം വഹിക്കാനും അര്‍ഹയല്ല. സേവ്യനായ ഈശ്വരന്‍ സ്വസേവകനെ സംസാരമാര്‍ഗ്ഗത്തില്‍നിന്നു കരകയറ്റുന്നില്ലെങ്കില്‍ ആ ദൈവം ദൈവവുമല്ല. ആ നിലയിലിരിക്കുന്ന ഭാര്യയെ രക്ഷിക്കാന്‍ അശക്തനായ ഭര്‍ത്താവ് ഭര്‍ത്തൃസ്ഥാനം വഹിക്കാനും യോഗ്യനല്ല.”  

അദ്ധ്യാത്മവിദ്യാ വിദ്യാനാം (വിദ്യകളില്‍ ഞാന്‍ അദ്ധ്യാത്മവിദ്യയാണ്) എന്നാണ് ശ്രീകൃഷ്ണഭഗവാന്‍ അരുളിച്ചെയ്യുന്നത്. അദ്ധ്യാത്മവിദ്യ ചെറുപ്പകാലത്തുതന്നെ സ്വന്തമാക്കി ജീവിതയുദ്ധത്തിനിറങ്ങുന്നതാണ് നമുക്കു നല്ലത്. എന്നുവെച്ചാല്‍, പ്രധാനമായും ധര്‍മ്മമേത് അധര്‍മ്മമേത് എന്നു പഠിക്കുക. ധര്‍മ്മമനുസരിച്ചു ജീവിക്കുന്നത് സുഖമേകുമെന്നും അധര്‍മ്മത്തില്‍ ചരിക്കുന്നത് ദുഃഖമേകുമെന്നും ഉള്‍ക്കൊള്ളുക. ധര്‍മ്മമേത് അധര്‍മ്മമേത് എന്നതിനെപ്പറ്റി വിവേകാനന്ദസ്വാമികള്‍ പറയുന്നതു നോക്കുക: ”മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നതു ധര്‍മ്മമാണ്; മറ്റുള്ളവരെ ഉപദ്രവിക്കുന്നതു പാപമാണ്. കരുത്തും ആണത്തവും ധര്‍മ്മമാണ്; അശക്തിയും ഭീരുത്വവും പാപമാണ്. സ്വാതന്ത്ര്യം ധര്‍മ്മമാണ്; പാരതന്ത്ര്യം പാപമാണ്. മറ്റുള്ളവരെ സ്‌നേഹിക്കുന്നത് ധര്‍മ്മമാണ്; മറ്റുള്ളവരെ വെറുക്കുന്നത് പാപമാണ്. ഈശ്വരനിലും സ്വാത്മാവിലുമുള്ള വിശ്വാസം ധര്‍മ്മമാണ്; സംശയം പാപമാണ്. ഏകത്വജ്ഞാനം ധര്‍മ്മമാണ്, നാനാത്വദര്‍ശനം പാപമാണ്.” ‘ധര്‍മ്മോ രക്ഷതി രക്ഷിതഃ’ (ധര്‍മ്മത്തെ രക്ഷിക്കുന്നയാളെ ധര്‍മ്മം രക്ഷിക്കുന്നു) എന്ന് മഹാഭാരതവും ഉപദേശിക്കുന്നുണ്ടല്ലോ. അതിനാല്‍ അവര്‍ അധര്‍മ്മത്തെ ഒഴിവാക്കി ധര്‍മ്മം ചെയ്യാന്‍ ശ്രമിക്കുകയും താരതമ്യേന ദുഃഖാനുഭവത്തില്‍നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ധര്‍മ്മിഷ്ഠരില്‍ ചിലരും ദുഃഖിക്കുന്നത് മുന്‍ജന്മകര്‍മ്മംകൊണ്ടാണെന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ഒരാള്‍ ഒരു രോഗം വന്ന് അതിനു പ്രായശ്ചിത്തം ചെയ്യാതെ മരിച്ചാല്‍ അടുത്ത ജന്മത്തില്‍ അതേ രോഗം വരുമെന്ന് ശാരദാദേവി പറയുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.