മറ്റുള്ള ഗ്രഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രാഹു കേതുകേതുകളുടെ സഞ്ചാരം മറ്റു ഗ്രഹങ്ങള്‍ ക്ലോക്ക്വൈസ് സഞ്ചരിക്കുമ്പോള്‍ രാഹു കേതുകള്‍ സഞ്ചരിക്കുന്നത് ആന്റി ക്ലോക്ക്വൈസ് ആയിട്ടാണ്.
ഈ മാസം, 2020 സെപ്റ്റംബര്‍ 23 ന് രാഹു കേതുകള്‍ രാശി മാറുന്നു മിഥുനം രാശിയില്‍ നിന്നും രാഹു ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. കേതു ധനു രാശിയില്‍ നിന്ന് വൃശ്ചികത്തിലേക്കും പ്രവേശിക്കുന്നു. തുടര്‍ന്ന് 2022 ഏപ്രില്‍ 12 വരെ രാഹു കേതുകള്‍ ഈ രാശികളില് തന്നെ സ്ഥിതി ചെയ്യുന്നു.
രാഹു കേതുകള്‍ ഉപചയ ഭാവങ്ങളില്‍ 3,6,11 ഭാവങ്ങളില്‍ ചാരവശല് സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നത്. ദശയും ദശ അപഹാരവും ഇനി വരുന്ന വ്യാഴ മാറ്റവും നിങ്ങള്‍ക്ക് അനുകൂലമാണ് എങ്കില്‍ ഈ രാഹു മാറ്റത്തിലെ ദോഷങ്ങള്‍ കൂടുതലായി ബാധിച്ചുവെന്ന് വരില്ല.
രാഹു കേതു രാശി മാറ്റം ഏതൊക്കെ രാശികര്ക്ക് എങ്ങനെ ആയിരിക്കുമെന്ന് ചുവടെ
മേടം : ( അശ്വതി, ഭരണി, കാര്‍ത്തിക 1/4 )
മേടക്കൂറുകര്ക്ക് രാഹു 2ലും കേതു 8ലും സഞ്ചരിക്കുന്ന കാലം ആയതിനാല്‍ ഈ മാറ്റം പൊതുവേ നല്ലത് അല്ല. സംസാരം വഴി വിവാദങ്ങളും ശത്രുക്കളും ഉണ്ടാവുന്നത്തിനും, നേത്ര രോഗ സാധ്യതയും, വരുമാന കുറവും അധിക ചെലവിനും സാധ്യത.
കേതു 8ല്‍ ആയതിനാല്‍ പ്രേമ ബന്ധത്തില്‍ അല്ലെങ്കില്‍ ദാമ്പത്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നത്തിനും/ പുതിയ പ്രേമ ബന്ധങ്ങള്‍ ഉണ്ടാവുന്നതിനും അധികം ശ്രദ്ധിക്കാതെ ചെയുന്ന നിഷേപങ്ങളില് നിന്ന് നക്ഷ്ട്ട സാധ്യതയും ഉണ്ട്.
ഇടവം : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകര്ക്ക് രാഹു ഒന്നില്‍ അഥവാ ജന്മത്തിലും കേതു 7ലും സഞ്ചരിക്കുന്ന കാലം. ആയതിനാല്‍ ആരോഗ്യം വളരെയാധികം ശ്രദ്ധികേണ്ട സമയം, രോഗങ്ങള്‍ ശസ്ത്രക്രിയ മുതലായവക്ക് സാധ്യതയുണ്ട്. ദമ്പതിമാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങളും മറ്റും ഉണ്ടാവുന്നതിനും. കമിതാക്കള്‍ക്ക് ഒരുപാട് കാലത്തെ പ്രണയം വിജയിക്കുന്നതിനും പ്രണയമില്ലാത്തവര്‍ക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടാവുവനും സാധ്യതയുള്ള സമയം.
മിഥുനം :- ( മകയിരം 1/2 , തിരുവാതിര , പുണര്‍തം 3/4 )
രാഹു 12ലും കേതു 6ലും സഞ്ചരിക്കുന്ന കാലം പൊതുവേ ഇതൊരു നല്ല സമയമാണ് ഇവര്‍ക്ക് ഭാഗ്യ അനുഭവങ്ങള്‍ ഉണ്ടാവും. നഷ്ടപ്പെട്ട് പോയ ധനം, കടം കൊടുത്തിട്ട് കിട്ടാത്ത പണം എന്നിവ ലഭിക്കും, കേസ് വ്യവഹാരങ്ങളില്‍ വിജയം ഉണ്ടാവും. വിദേശയാത്രക് യോഗവും, ജോലിയില്‍ സ്ഥാനകയറ്റത്തോട് കൂടിയ മാറ്റവും ലഭിച്ചേക്കും.
കര്‍ക്കിടകം : (പുണര്‍തം 1/4, പൂയം , ആയില്യം)
കര്‍ക്കിടകക്കൂറുകര്‍ക്ക് 11ലേ രാഹുവും 5ല്‍ കേതുവും സഞ്ചരിക്കുന്ന കാലം രാഹുവിന്റെ ലാഭസ്ഥാനത്തുള്ള സഞ്ചാരം സാമ്പത്തികമായി വളരെ നല്ല പുരോഗതി തന്നെ നല്‍കും, വരുമാനത്തില്‍ പെട്ടന്നുള്ള വര്‍ദ്ധനവ്, ബിസിനസ്സുകാര്‍ക്ക് കൂടുതല്‍ നേട്ടം. അപ്രതീക്ഷിത ധന വരവ്. എന്നീ ഗുണഫലങ്ങള്‍ ഉണ്ടാവുന്നതാണ് എന്നിരുന്നാലും സന്താനങ്ങള്‍ക്ക് അത്രക് നല്ലത് അല്ല.
ചിങ്ങം : (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകര്ക്ക് രാഹു 10ലും കേതു 4ലും സഞ്ചരിക്കുന്ന കാലം ഗുണദോഷ സമിശ്രമായിരിക്കും. ഇവര്‍ക്ക് ഈ മാറ്റം. ബന്ധുക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ വിഷമതകള്‍ അനുഭവപ്പെട്ടേക്കും. ആരോഗ്യം ശ്രദ്ധിക്കണം. തൊഴിലില്‍ വരുമാനം ഉണ്ടവുമെങ്കിലും ജോലി ഭാരം കൂടും
കണി : ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറുകര്ക്ക് രാഹു 9ലും കേതു 3ലും സഞ്ചരിക്കുന്ന കാലം പൊതുവേ അനുകൂലമെന്ന് പറയാം. ധനാവരവും കര്‍മ്മ രംഗത്തുള്ള ഉയര്‍ച്ചയും ഉണ്ടാവുന്നതാണ്. എന്നിരുന്നാലും 9ലെ രാഹു മൂലം ഭാഗ്യക്കുറവും, ആത്മീയ കാര്യങ്ങളില്‍ വിരക്തിയും ഉണ്ടായേക്കാം
തുലാം : (ചിത്തിര1/2, ചോതി, വിശാഖം3/4)
തുലാക്കൂറുകര്ക്ക് രാഹു 8ലേക്കും കേതു 2 ലേക്കും സഞ്ചരിക്കുന്ന കാലം പൊതുവേ പ്രതികൂലം. സാമ്പത്തികമായും, ആരോഗ്യപരമായും നല്ലത് അല്ല. പ്രണയ ബന്ധ സാധ്യതയും ഉണ്ട്. വീഴ്ച, ധന നഷ്ടം, എന്നിവ ശ്രദ്ധിക്കണം. എങ്കിലും വ്യാഴ മാറ്റത്തോട് കൂടി വ്യഴം 4ല്‍ വരുന്നത് കൊണ്ട് ദോഷങ്ങള്‍ക്ക് ശമനവും ഉണ്ടായേക്കാം.
വൃശ്ചികം : (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകര്ക്ക് രാഹു 7ലും കേതു 1ലും ജന്മ രാശിയിലും സഞ്ചരിക്കുന്ന കാലം അത്രക്ക് നല്ലത് അല്ല. ദമ്പത്യ പരമായിട്ടുള്ള കലഹങ്ങള്‍ പ്രേമ തകര്‍ച്ച, ബന്ധുക്കളുടെ അകല്‍ച്ച, സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ എന്നിവ ഉണ്ടായേക്കാം. എന്നിരുന്നാലും സ്ത്രീ/ പുരുഷ ബന്ധങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്.
ധനു : ( മൂലം, പൂരാടം, ഉത്രാടം)
ധനുക്കൂറുകര്ക്ക് രാഹു 6ലും കേതു 12ലും സഞ്ചരിക്കുന്ന കാലം പൊതുവേ ഗുണഫലങ്ങള്‍ പ്രതിഷിക്കാം. ആത്മവിശ്വാസം ഉമേഷം വര്‍ധിക്കും. ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടും. വ്യവഹാരങ്ങളിലും സര്‍ക്കാര്‍ സംബദ്ധകര്യങ്ങളിലും വിജയിക്കും. കര്‍മരംഗത്ത് ഉയര്‍ച്ച, ധന വരവ് അംഗീകരം എന്നിവ ഉണ്ടാവും.
മകരം : (ഉത്രാടം3/4, തിരുവോണം, അവിട്ടം)
മകരക്കൂറുകര്ക്ക് രാഹു 5ലും കേതു 11ലും സഞ്ചരിക്കുന്നകാലം അനുകൂല സമയം. സര്‍ക്കാരില്‍ നിന്ന് ഗുണനുഭവങ്ങളും , ജോലിയില്‍ ഉയര്‍ച്ചയും , അംഗീകാരവും ലഭിക്കും. വിദ്യര്‍ത്ഥികള്‍ക്ക് നല്ലത് അല്ല പുതിയ സൗഹൃദങ്ങള്‍ പ്രേമബന്ധങ്ങള്‍ മൂലം വ്യത്യചലനം സംഭവിക്കും. പുതിയ പ്രണയസാധ്യതകള്‍ ഉടലെടുത്തേക്കാം.
കുംഭം : (അവിട്ടം1/2, ചതയം, പുരുരുട്ടാതി )
കുംഭക്കൂറുകാര്‍ക്ക് രാഹു 4ലും കേതു 10ലും സഞ്ചരിക്കുന്ന കാലം കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. വാഹന ഉപയോഗം ശ്രദ്ധിക്കണം. തൊഴില്‍ ഭാരം വര്‍ധിക്കും, കര്‍മ്മത്തില്‍ തടസങ്ങള്‍ ഉണ്ടായേക്കാം.
മീനം : (പുരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
മീനക്കൂറുകര്ക്ക് രാഹു 3ലും കേതു 9ലും സഞ്ചരിക്കുന്ന കാലം പൊതുവേ അനുകൂലമാണ്. വരുമാന വര്‍ദ്ധനവും കര്‍മ്മ രംഗത്ത് ഉയര്‍ച്ചയും, അംഗികരവും ലഭിക്കും, ഫാമിലിയില്‍ സമാധാനം ഉണ്ടവും. അപ്രതീക്ഷിതമായി വരവും ചിലവും ഉണ്ടാവും.
ദോഷ പരിഹാരത്തിനായി : രാഹു കേതു പ്രീതിക്കായി സര്പ്പകാവില് മഞ്ഞപൊടി വിളക്ക്, നൂറും പാലും നിവേദിക്കുക തുടങ്ങിയ വഴിപാടുകള്‍ നടത്തുക. നവഗ്രഹ ഷേത്രത്തില്‍ രാഹു കേതുകള്‍ക്ക് അര്‍ച്ചന നടത്തുക. ഗണപതി പ്രീതി വരുത്തുന്നത് വഴി കേതു ദോഷം കുറയും. ഭദ്രകാളി പ്രീതിയും കേതു ദോഷത്തിന് ഉത്തമം.
തയ്യാറാക്കിയത് യുവ ജ്യോതിശാസ്ത്ര ഗവേഷകന് ജിജിത് ലാല്‍ സി.ജെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: