Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘കങ്കണ ഞങ്ങളുടെ മകള്‍; ശിവസേനയ്‌ക്ക് തൊടാന്‍ കഴിയില്ല; വൈകാറ്റഗറിക്ക് പുറമെ മുംബൈയിലും പോലീസ് സുരക്ഷ നല്‍കും’; അസാധാരണ നടപടിയുമായി ഹിമാചല്‍ സര്‍ക്കാര്‍

നാളെ മുംബൈയിലേക്ക് പോകുന്ന കങ്കണയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പോലീസും ഉണ്ടായിരിക്കും. അവരുടെ ദേഹത്ത് ഒരു കൈപോലും വീഴില്ലെന്നും ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 09:45 pm IST
inEntertainment

ഷിംല: ശിവസേനയുടെ ഭീഷണി ഉള്ളതിനാല്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുംബൈയിലും സുരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹിമാചല്‍ സര്‍ക്കാര്‍. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍ അവരെ ശിവസേനയുടെ കൈയിലേക്ക് ഇട്ടുകൊടുക്കില്ല. കേന്ദ്രം നല്‍കുന്ന വൈ കാറ്റഗറി സുരക്ഷയ്‌ക്ക് പുറമെ ഹിമാചല്‍ സര്‍ക്കാരും സുരക്ഷ ഒരുക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു.

നാളെ മുംബൈയിലേക്ക് പോകുന്ന കങ്കണയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പോലീസും ഉണ്ടായിരിക്കും. അവരുടെ ദേഹത്ത് ഒരു കൈപോലും വീഴില്ലെന്നും ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണ്. അതിനാല്‍  തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമാചല്‍ സര്‍ക്കാരിന്റേത് ഒരു അസാധാരണ നടപടിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

കങ്കണ റണാവത്തിനെതിരെ ഇന്ന് വീണ്ടും ഭീഷണിയുമായി  ശിവസേന രംഗത്തെത്തിയിട്ടുണ്ട്്. കങ്കണയുടെ ഓഫീസ്  പൊളിച്ചുമാറ്റുമെന്നാണ് ഇപ്പോള്‍ ശിവസേന സര്‍ക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.  കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫീസ് കെട്ടിടത്തില്‍  നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മുംബൈ കോര്‍പ്പറേഷന്‍ പറയുന്നത്.  24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പ്രതികാരവും രാഷ്‌ട്രീയവൈര്യവും തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന്  കങ്കണ പറഞ്ഞു.  

ഓഫീസ്  ശൗചാലയത്തിന്റെ സ്ഥാനം മാറ്റി. കൂടുതല്‍ ജനലുകള്‍ സ്ഥാപിച്ചു, റൂഫിങ്ങ് ജോലികള്‍ നടത്തി എന്നിവയാണ് കുറ്റമായി മുംബൈ കോര്‍പറേഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.  

കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിന്നാലെ പ്രതികാരനടപടികളുമായി ശിവസേന സര്‍ക്കാര്‍ രംഗത്തെത്തിയത്.  നടിയുടെ മുംബൈയിലെ ഓഫീസില്‍  ഇന്നലെ ശിവസേന സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.

ഓഫീസില്‍ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ കങ്കണ ട്വിറററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഓഫീസ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം എന്നാണ് കങ്കണ ട്വിറ്ററില്‍ പറഞ്ഞിരുന്നു.  ഓഫീസിന്റെ എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ പറഞ്ഞു.  

നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു.    ഇതേത്തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷയ്‌ക്കുള്ള തീരുമാനം. പതിനൊന്ന് അംഗ സിആര്‍പിഎഫ് ജവാന്‍മാരാകും ഇനി കങ്കണയ്‌ക്കു സുരക്ഷ കവചം ഒരുക്കുക. ആയുധധാരികളായ കമാന്‍ഡോകള്‍ക്കു പുറമേ രണ്ടു പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരും കങ്കണയ്‌ക്കൊപ്പമുണ്ടാകും. കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആണുള്ളത്. നാളെ കങ്കണ മുംബൈയില്‍ എത്തും.

Tags: himalayabjpമുംബൈUddhav Thackerayകങ്കണ റാവത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.