Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തെരുവോരകച്ചവടത്തിന് അനുമതി നല്‍കുന്നില്ലെന്ന് പരാതി

തെരുവോര കച്ചവടക്കാര്‍ ജൂണ്‍ മാസം അവസാനത്തിലാണ് കച്ചവടം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഉചിതമായ തീരുമാനമെടുക്കണമെന്ന് കാണിച്ച് കളക്ടര്‍ വഴിയോര കച്ചവടക്കാരുടെ പരാതി മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 09:38 am IST
inWayanad

മാനന്തവാടി: മാനന്തവാടിയില്‍ തെരുവോരകച്ചവടത്തിന് മുനിസിപ്പാലിറ്റി അനുമതി നല്‍കിയിട്ടും പോലീസ് അനുമതി നല്‍കുന്നില്ലെന്ന് പരാതി. കച്ചവടക്കാര്‍ ദുരിതത്തില്‍. മുനിസിപ്പാലിറ്റിയും, ജില്ലാ ഭരണകൂടവുമാണ് വഴിയോര കച്ചവടത്തിന് അനുമതി നല്‍കേണ്ടതെന്നും  ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പോലീസ്. കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്ന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാനന്തവാടി മുനിസിപ്പാലിറ്റി നിബന്ധനകളോടെ വഴിയോര കച്ചവടം നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ പോലീസ് കച്ചവടം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. 

തെരുവോര കച്ചവടക്കാര്‍ ജൂണ്‍ മാസം അവസാനത്തിലാണ് കച്ചവടം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.   ഉചിതമായ തീരുമാനമെടുക്കണമെന്ന് കാണിച്ച് കളക്ടര്‍ വഴിയോര കച്ചവടക്കാരുടെ പരാതി മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് കൈമാറി. ഓഗസ്റ്റ് 21 ന് നിബന്ധനകളോട് കൂടിയും എട്ട് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെയും കൂടി മാനന്തവാടി മുനിസിപ്പാലിറ്റി തെരുവോര കച്ചവടം ചെയ്യുന്നതിന് അനുമതി നല്‍കുകയും ചെയ്തു. 

 മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ എന്‍യുഎല്‍എം ടൗണ്‍ വെന്റിംങ്ങ് കമ്മറ്റി അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടം നടത്താന്‍ അനുമതി നല്‍കിയത്. നേരത്തേ കച്ചവടം ചെയ്തിരുന്ന സ്ഥലത്ത് നിന്നും യാതൊരു കാരണവശാലം സ്ഥലം മാറി കച്ചവടം ചെയ്യാന്‍ പാടില്ലെന്നും, ഗുഡ്‌സ് ഓട്ടോയില്‍ കച്ചവടം ചെയ്യുവാന്‍ പാടില്ലെന്നും, മുനിസിപ്പാലിറ്റിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ മാത്രമേ വഴിയോര കച്ചവടം ചെയ്യാന്‍ പാടുള്ളൂവെന്നും പകരക്കാര്‍ കച്ചവടം ചെയ്യാന്‍ പാടില്ലെന്നും, കൊറോണ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കണമെന്നത് അടക്കമുള്ള ഉത്തരവോടെയാണ് മുനിസിപ്പാലിറ്റി വഴിയോര കച്ചവടത്തിന് അനുമതി നല്‍കിയത്.  

മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ഉത്തരവിറങ്ങി പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും വഴിയോര കച്ചവടം നടത്തുവാന്‍ പോലീസ് അനുമതി നല്‍കുന്നില്ലെന്നാണ് പരാതി. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ 200 ലേറെ വഴിയോര കച്ചവടക്കാരാണുള്ളത്. അനുമതി നല്‍കാത്തതോടെ കച്ചവടക്കാരുടെ കുടുംബം ഏറെ ദുരിതത്തിലാണ് കഴിയുന്നത്.  വഴിയോര കച്ചവടത്തിന് ആരാണ് അനുമതി നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ കാലതാമസമെടുക്കുമ്പോള്‍ വഴിയോര കച്ചവടക്കാരുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

Tags: വയനാട്‌footpath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

Kerala

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

Kerala

തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്ക് പരിക്ക്

Local News

റെയിൽവേ കലുങ്കുകൾ വൃത്തിയാക്കണം: ഫുട്പാത്തുകൾ കൈയേറി കച്ചവടം അനുവദിക്കില്ല

Local News

ഓപ്പറേഷൻ ഫുട് പാത്ത്: കളക്ടർ പരിശോധന നടത്തി; സമയബന്ധിതമായി പൂർത്തിയാക്കും 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.